കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം അല്‍പ്പസമയത്തിനകം. ഇരയായ നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. നടിയും ദിലീപ് അടക്കമുള്ള പ്രതികളും കോടതിയില്‍ എത്തി. നാലു ദിവസം കൊണ്ട് ഇത് പൂര്‍ത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക. അടച്ചിട്ട കോടതി മുറിയിലാണ് നടിയെ വിസ്താരിക്കുന്നത്. മാത്രമല്ല വിസ്തരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തും.
എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം 10 പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്. കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്കും അവസരവും നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും
