തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്.വിദ്യാർഥിയെ നിരീക്ഷിച്ചുവരികയാണെന്നും കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. കുട്ടിയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം വിദ്യാർഥിയെ സംബന്ധിച്ച വിവരങ്ങളോ, കുട്ടി എവിടെയാണോന്നോ കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരെ വിവരം അറിയിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. റിപ്പോർട്ടുകളുടെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു
