ഇരവിപുരം: ചൈനാക്കാരന് കുടില്‍ കെട്ടി താമസിക്കാന്‍ ഇടം നല്‍കിയതിന് സ്ഥലം ഉടമയ്‌ക്ക് പൊലീസ് താക്കീത്. മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പൊലീസ് താക്കീത് നല്‍കി പറഞ്ഞയച്ചത്. രണ്ടു ദിവസമായി താന്നി കടല്‍ തീരത്ത് പ്രദേശവാസിയുടെ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ചൈനാക്കാരന്‍ യുവാവ്.
2 ദിവസമായി താന്നി കടല്‍ത്തീരത്തു കുടില്‍ കെട്ടിത്താമസിക്കുകയായിരുന്നു ചൈന സ്വദേശിയായ യുവാവ്.ഇയാള്‍ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തം കൂടി, അയാളുടെ വീടിനു സമീപം കുടില്‍ കെട്ടി താമസിക്കാനും തുടങ്ങി. ചൈനക്കാരനാണെന്ന് അറിഞ്ഞ നാട്ടുകാര്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരിഭ്രാന്തിയിലായി.വിവരമറിഞ്ഞെത്തിയ ഇരവിപുരം പൊലീസ് എത്തി വിദേശിയുടെ രേഖകള്‍ പരിശോധിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും കണ്ടെത്തി.