കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം ഇനി കൂത്താട്ടുകുളം ചോരകുഴി പള്ളിക്ക് സംരക്ഷണം. ഓര്‍ത്തഡോക്സ് വികാരി കൊച്ചുപറമ്ബില്‍ ഗീവര്‍ഗീസ് റമ്ബാന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മുവാറ്റുപുഴ മുന്‍സിഫ് കോടതി നേരത്തെ ഹര്‍ജ്ജി പരിഗണിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സംരക്ഷണം നല്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു സാധിച്ചിരുന്നില്ല. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രവേശിക്കാന്‍ ഇനി പോലീസ് സംരക്ഷണം നല്‍കും.