വാർത്തകൾ

🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നില്‍ ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.* ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം സൂചിപ്പിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ട്. പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന തീയതിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ തീയതിയും തമ്മില്‍ ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

🗞🏵 *മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ നി​ക്കാ​ഹ് ഹ​ലാ​ല, ബ​ഹു​ഭാ​ര്യാത്വം എ​ന്നി​വ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​ ചോ​ദ്യം ചെ​യ്ത് ഓ​ള്‍ ഇ​ന്ത്യ മു​സ്‌​ലിം വ്യ​ക്തി നി​യ​മ ബോ​ര്‍​ഡ് സു​പ്രീംകോ​ട​തി​യി​ല്‍.* ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ വി​ധി​ന്യാ​യ​ങ്ങ​ളി​ലൂ​ടെ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്ക​പ്പെ​ട്ട​താ​ണെന്നും ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്ക് മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് പൊ​തു താ​ല്‍​പ​ര്യ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍​ഡ് പ​റ​യു​ന്നു.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കോണ്‍ഗ്രസ് അയച്ചുകൊടുത്ത ഭരണഘടനയുടെ കോപ്പി സ്വീകരിക്കാതെ ഓഫീസ്‌ തിരിച്ചയച്ചതായി റിപ്പോര്‍ട്ട്.* ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്‌.ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്ബനിയായ ആമസോണ്‍ വഴിയാണ് പ്രധാനമന്ത്രിയ്ക്ക് ഭരണഘടന അയച്ചുകൊടുത്തത്.റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് ഭരണഘടന അയച്ചിട്ടിട്ടുണ്ടെന്നും വൈകാതെ കൈയ്യില്‍ കിട്ടുമെന്നും രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടിയാല്‍ ഭരണഘടന വായിക്കണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.

🗞🏵 *ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ വീ​ണ്ടും ഹ​ര്‍​ജി ന​ല്‍​കി.* ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​ത്യേ​കം വി​ചാ​ര​ണ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​നൊ​പ്പം ഈ ​കേ​സ് പ​രി​ഗ​ണി​ക്ക​രു​ത്. ഈ ​കേ​സി​ല്‍ ഇ​ര താ​നാ​ണ്. പ്ര​തി​യാ​യ കേ​സി​നൊ​പ്പം ഇ​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം

🗞🏵 *മുൻ ഡിസിസി പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ മുഹമ്മദ് കുഞ്ഞി മാസ്റ്ററെ കെപിസിസി ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താതിനെതിരെ പാർട്ടിയിൽ പ്രതിഷേധം.* മുൻമന്ത്രിയും ജില്ലയിലെ തലമുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ ആണ് പ്രതിഷേധം ഉയരുന്നത്.എ ഗ്രൂപ്പുകാരൻ ആയിട്ടും മുഹമ്മദ് കുഞ്ഞി മാസ്റ്ററെ ഒഴിവാക്കിയത് ആര്യാടന്റെ താല്പര്യമനുസരിച്ചാണെന്നാണ് ആക്ഷേപം.

🗞🏵 *കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി.* മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലർച്ചയോടെ പൊലീസിന് മുൻപിൽ കീഴടങ്ങിയത്. ഇതോടെ കേസിലെ പ്രതികളെല്ലാം പൊലീസ് പിടിയിലായി. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കീഴാറ്റൂർ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ കഴിഞ്ഞയാഴ്ചയാണ് പ്രതികൾ കൊലപ്പെടുത്തിയത്.

🗞🏵 *അമേരിക്കയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗിയെ ചികിത്സിക്കുന്നത് റോബോട്ട് ഡോക്ടർ.* യു എസ് സെന്‍റർ ഫോർ ഡിസീസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ രോഗം പകരുന്ന സാഹചര്യത്തിലാണ് ചികിത്സയ്ക്കായി റോബോട്ടിനെ നിയോഗിച്ചത്.

🗞🏵 *ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്തുള്ള കേസുകളിൽ സർക്കാർ അനുമതി വൈകുന്നതിന് കാരണം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി.* ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തതിനെതിരെ പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

🗞🏵 *മു​സ്‌​ലിം യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ല്‍ യു​എ​സി​ലെ ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സി​ന് വ​ന്‍ തു​ക പി​ഴ ചു​മ​ത്തി.* 50,000 ഡോ​ള​റാ​ണ് (35,66,275 രൂ​പ) യു​എ​സ് ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ ചു​മ​ത്തി​യ​ത്. യാ​ത്ര​ക്കാ​രോ​ട് ക​മ്ബ​നി വി​വേ​ച​നം കാ​ണി​ച്ച​താ​യി യു​എ​സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡി​പാ​ര്‍​ട്ട്മെ​ന്‍റ് ക​ണ്ടെ​ത്തി.2016 ജൂ​ലൈ​യി​ല്‍ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​രെ​യാ​ണ് ഡെൽറ്റ കമ്പനിയുടെ വിമാനങ്ങളിൽ നിന്ന് ഇ​റ​ക്കി​വി​ട്ട​ത്. പാ​രീ​സി​ലെ ചാ​ള്‍​സ് ഡി ​ഗൗ​ല്ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഒ​രു സം​ഭ​വം.

🗞🏵 *ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്തിൽ കയറ്റി വിറ്റ ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ് തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തി.* വിരുദ്ധ, എൻ.ആർ.‌സി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.‘ഉടൻ മടങ്ങിവരുമെന്ന്’ തിങ്കളാഴ്ച പുലര്‍ച്ചെ ട്വീറ്റ് ചെയ്ത ആസാദ് ബഹുജൻ സമൂഹം ഒരിക്കലും ഈ അപമാനം മറക്കില്ലെന്നും പറഞ്ഞു.

🗞🏵 *രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ കണക്കിലെടുത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നോതാവിന്റെ നിര്‍ദ്ദേശം.* ദിഗ് വിജയ് സിങാണ് ട്വിറ്ററിലൂടെ മോദിക്ക് നിര്‍ദ്ദേശവുമായി എത്തിയത്. തൊഴില്‍രഹിതരുടെ പട്ടിക ഏകീകൃത അജണ്ടയൊണെന്നും എന്‍ആര്‍സി വിഭജന അജണ്ടയെന്നും ദ്വിഗ് വിജയ് സിങ് പറയുന്നു.

🗞🏵 *സംസ്ഥാനത്ത് ബിജെപി അധ്യക്ഷ പ്രഖ്യാപനം നീണ്ടേക്കുമെന്ന് സൂചന.* ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബിജെപി അധ്യക്ഷ സ്ഥാനം തീരുമാനത്തിലെത്താത്തതെന്ന് പറയുന്നു. . കുമ്മനം രാജശേഖരന്റെ പദവിയെച്ചൊല്ലിയാണ് പോര്.

🗞🏵 *ഓസ്ട്രേലിയയിൽ കേക്ക് തീറ്റ മത്സരത്തിനിടെ ഒരു സ്ത്രീ മരിച്ചു.* ഞായറാഴ്ച ഓസ്‌ട്രേലിയൻ ദിനത്തോടനുബന്ധിച്ച് ക്വീൻസ്‌ലാന്റിലെ ഹെർവി ബേയിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിൽ വച്ചാണ് 60 വയസുള്ള സ്ത്രീ മരിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.സംഭവസ്ഥലത്ത് വെച്ച് തന്നെ സി.‌പി‌.ആർ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

🗞🏵 *എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയ.* വേണ്ടിവന്നാല്‍ താന്‍ ഇതിനെതിരേ കോടതിയില്‍ പോകുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. ‘ഈ തീരുമാനം ദേശവിരുദ്ധമാണ്. നമ്മുടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കരുത്. ഇതിനെതിരെ കോടതിയില്‍ പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണെന്നും അദേഹം പറഞ്ഞു. കുടുംബത്തിലെ വെള്ളി ശക്തിപ്പെടുത്തുന്നതിന് പകരം എന്തിനാണ് സര്‍ക്കാര്‍ എപ്പോഴും വില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

🗞🏵 *പോണ്‍ കാണുന്നവരെ കുടുക്കാന്‍ പൊലീസിന്റെ പ്രത്യേക സംവിധാനം.* കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് പൊലീസ് പുതിയ പദ്ധതി ആരംഭിയ്ക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുവേണ്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കും. കേസുകളുടെ ഏകോപനവും നിരീക്ഷണവും എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടക്കും. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ബറ്റാലിയന് സമീപത്താവും രണ്ടു സ്ഥാപനത്തിന്റെയും ആസ്ഥാനം.

🗞🏵 *അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ വീണ്ടും പിന്നോട്ടെന്ന് ട്രാൻസ്പരൻസി ഇന്റർനാഷണൽ.* രാജ്യാന്തര തലത്തിൽ വ്യത്യസ്ത രാജ്യങ്ങളിലെ അഴിമതി നിരീക്ഷിക്കുന്ന സമിതിയാണ് ഇത്. ഇത്തവണത്തെ ഏജൻസി റിപ്പോർട്ട് ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 180 രാജ്യങ്ങളിൽ ഇന്ത്യ 80ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 78ാം സ്ഥാനത്തായിരുന്നു രാജ്യം.

🗞🏵 *ചൈനയില്‍ നിന്നെത്തിയ യുവതി പാട്‌ന മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിഹാര്‍ ചാപ്ര സ്വദേശിനിയാണ് ചികിത്സയിലുള്ളത്.* ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൊറോണ രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ പാട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, ബംഗളൂരുവിലെ വിമാനത്താവളത്തില്‍ 392 പേരെ തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🗞🏵 *ദയാ ഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രിംകോടതി.* റജിസ്ട്രാറെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിഭാഷകന് നിര്‍ദേശം നല്‍കി. അതേസമയം, പൊലീസ് വ്യാജസാക്ഷിയെ ഹാജരാക്കിയെന്ന് ആരോപിച്ച് പ്രതി പവന്‍കുമാറിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പറയാന്‍ മാറ്റി.

🗞🏵 *പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യയുടെ മൊത്തം ഓഹരികളും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.* നഷ്ടത്തിലായ കമ്പനി കനത്ത സാമ്പത്തിക ബാധ്യതയിലാണെന്നും സ്വകാര്യവത്കരണം അത്യാവശ്യമാണെന്നും കേന്ദ്രം. ആരും വാങ്ങിയില്ലെങ്കിൽ കമ്പനി അടച്ച് പൂട്ടും
വിൽപനയുമായി ബന്ധപ്പെട്ട് താത്പര്യപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 17 ആണ് അവസാന തിയതി. വാങ്ങുന്നവർ കടബാധ്യത മുഴുവനായി ഏറ്റെടുക്കേണ്ടി വരും. വിദേശ കമ്പനികൾക്ക് ഇന്ത്യൻ കമ്പനികളുമായി ചേർന്ന് മാത്രമേ സ്ഥാപനം സ്വന്തമാക്കാനാകൂ.
🗞🏵 *സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (എംഒഎച്ച്) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.* ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓണ്‍ക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

🗞🏵 *ചൈനയിലും യുഎസിലും വ്യാപകമായി പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.* കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

🗞🏵 *ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.* കഠിനാധ്വാനം ചെയ്താലെ വിജയിക്കാനാവൂ. പുതിയ ഭാരവാഹികളെല്ലാം യോഗ്യരും അര്‍ഹരുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളുടെ പ്രഥമ യോഗത്തിലാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

🗞🏵 *ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

🗞🏵 *കെപിസിസി പുനഃസംഘടനയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍.* പരസ്യ പ്രസ്താവന ഏത് ഭാഗത്തുനിന്ന് വന്നാലും അച്ചടക്ക ലംഘന നടപടി എടുക്കണം. ആരും മോശക്കാരല്ല, ആരെയും ഭാരവാഹിയാക്കാം. തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കണം. അത് അട്ടിമറിച്ചുവെന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിയോടും മോദിയോടും ശൗര്യം കാണിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

🗞🏵 *റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ ചന്ദ്രശേഖരൻ.* പട്ടയത്തിനുള്ള നിരവധി അപേക്ഷകൾ കാലങ്ങളോളം പരിഗണിക്കപ്പെടാതെ കിടക്കുന്നതാണ് മന്ത്രി ചൊടിപ്പിച്ചത്. ചില ഉദ്യോഗസ്ഥർ സർക്കാർ നടപടികൾ അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. ഭൂമി അളന്നു കൊടുക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥർ സ്വയം നിയമനിർമാണ സഭ ആകേണ്ടതില്ലെന്നും സ്വന്തം താത്പര്യം നോക്കി പട്ടയം കൊടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അതിന് സർക്കാരിന്റെ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്.

🗞🏵 *മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഐഎം പ്രദേശിക നേതാവ് രമേഷ് പ്രജാപതി (75) മരിച്ചു.* ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് രമേഷ് പ്രജാപതി മരിച്ചത്. ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ കൂടിയായിരുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമേഷ് പ്രജാപതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

🗞🏵 *മനുഷ്യമഹാശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.* അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇതുവരെ ഇക്കാര്യം ശ്രദ്ധയില്‍വന്നിട്ടില്ല. യുഡിഎഫിന്റെ ആളുകള്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് തോന്നുന്നില്ല. യുഡിഎഫ് തീരുമാനത്തെ ലംഘിച്ച് ആരും പങ്കെടുക്കാന്‍ സാധ്യയില്ലെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനം നൈജീരിയയിലെ ലാഗോസ് ഇന്ത്യൻ ഹൈക്കമ്മീഷൻ അങ്കണത്തിൽ ആഘോഷിച്ചു.* ഹെഡ് ഓഫ് ചാൻസിലർ രജത് റാവത് പതാക ഉയർത്തുകയും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.രാഷ്ട്രപതിയുടെ സന്ദേശം പ്രവാസികളായ ഭാരതീയർക്ക് അദ്ദേഹം കൈമാറി. ഇന്ത്യൻ ലാംഗ്വേജ് സ്‌കൂൾ, മേരി മൗണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

🗞🏵 *വെള്ളാപ്പള്ളി നടേശനും മകനും മൂന്ന് മാസത്തിനുള്ളില്‍ ജയിലിലാകുമെന്നും എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തുഷാറിനെ മാറ്റാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സുഭാഷ് വാസു അറിയിച്ചു.* കായംകുളത്ത് സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ നടന്ന വിമത സംസ്ഥാന കൗണ്‍സിലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി.* സംഘം വിവിധ ഇടങ്ങളില്‍ പരിശോധന തുടങ്ങി. ഡോ. ഷൗക്കത്ത് അലിയും സംഘവുമാണ് കൊച്ചിയില്‍ എത്തിയത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു.

🗞🏵 *തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഭീതി വിതച്ച ബുര്‍ക്കിനാ ഫാസോയില്‍ മരണത്തിന്റെ മുന്നിലും അടിപതറാതെ നിരാലംബരായ ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത് സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ (എസ്.ഐ.സി) എന്ന തദ്ദേശീയ സഭാംഗങ്ങളായ സന്യസ്തര്‍.* പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് ഈ സന്യസ്തരുടെ ധീരമായ പ്രവര്‍ത്തനങ്ങളുടെ കഥ പുറം ലോകത്തെത്തിച്ചത്. അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ജീവിതമെന്നും, തീവ്രവാദികള്‍ കൊലപ്പെടുത്തിയവരുടെ ഭാര്യമാരും, മക്കളും ഉള്‍പ്പെടെ നിരവധിപേര്‍ തങ്ങളുടെ കീഴില്‍ കഴിയുന്നുണ്ടെന്നും എസ്.ഐ.സി യുടെ ജെനറല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ പോളിന്‍ സവാഗാഡോയും അവരുടെ മുന്‍ഗാമിയായിരുന്ന സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ റൌമ്പായും അഭിമുഖത്തില്‍ വെളിപ്പെടുത്തി.

🗞🏵 *ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കിയിട്ടുള്ള ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അറുപത്തിയഞ്ച് വയസ്സുള്ള വയോധികന് തടവുശിക്ഷ.* ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഇസ്മായില്‍ മഗ്രീബിനെജാദിനാണ് മൂന്നു വര്‍ഷം തടവും 10 കോടി ടോമന്‍സ് (USD 9,000) ജാമ്യ തുകയും കെട്ടിവെയ്ക്കുവാനും ഷിറാസിലെ സിവില്‍ കോടതി വിധിച്ചത്. രാഷ്ട്രത്തിനും ഭരണകൂടത്തിനുമെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 25-നാണ് ഇസ്മായില്‍ അറസ്റ്റിലാവുന്നത്. ഇസ്മായിലിന് വേണ്ടി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇറാനിലെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

🗞🏵 *തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ ഫെബ്രുവരി 2 സന്യസ്ത-സമർപ്പിത ദിനമായി ആചരിക്കും.* പാളയം ഭദ്രാസന ദേവാലയ അങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട സന്യസ്തർക്കായി ക്ലാസും, തുടർന്ന് സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും. തിരുവനന്തപുരം രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ സന്യസ്ത വിഭാഗങ്ങളുടെയും സന്യാസാശ്രമങ്ങളുടെയും പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കും.

🗞🏵 *അതികഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഇറാഖി പ്രസിഡന്‍റ് ബർഹാം സാലേയോട് നേരിട്ട് ആവശ്യപ്പെട്ടു.* ശനിയാഴ്ചയാണ് പാപ്പയുമായും പരിശുദ്ധ സിംഹാസനത്തിന്റെ ഉന്നത പ്രതിനിധികളുമായും ചര്‍ച്ച നടത്തുവാന്‍ ഇറാഖി പ്രസിഡന്‍റ് വത്തിക്കാനിലെത്തിയത്. ഇറാഖിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ ആക്രമണങ്ങളെ ഭയന്ന് പലായനം ചെയ്യേണ്ടിവന്ന ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സമാധാനവും, സുരക്ഷയും വർദ്ധിപ്പിക്കുന്നതിൽ ഊന്നിയുള്ളതായിരുന്നു മാർപാപ്പയും പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

🗞🏵 *കേരളത്തിലെ ക്രിസ്ത്യന്‍ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുവെന്ന സീറോ മലബാര്‍ സഭയുടെ പ്രസ്താവന ശരിവെച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ.* മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി മതംമാറ്റം നടത്തുന്നതിനുള്ള ലാവ് ജിഹാദിനെതിരെ കേരള സർക്കാർ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

🗞🏵 *ഫ്രാൻസ് ആസ്ഥാനമായുള്ള ‘ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ്’ എന്ന സർക്കാരിതര സന്നദ്ധ സംഘടനയിലെ നാലുപേരെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് കാണാതായി.* സംഘടനയുടെ അധ്യക്ഷൻ ബെഞ്ചമിൻ ബ്ലൻചാഡ് വെള്ളിയാഴ്ച പാരീസിൽ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് സംഘടനയിലെ അംഗങ്ങളുടെ തിരോധനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കാണാതായവരിൽ മൂന്നു പേർ ഫ്രഞ്ച് വംശജരും, ഒരാൾ ഇറാഖി വംശജനുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

🗞🏵 *രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡേ.* പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബിജെപിയുടെ ഹര്‍ജി കേള്‍ക്കുമ്ബോഴാണ് ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശം. ബിജെപിയുടെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേയും അഭിഭാഷകര്‍ രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് കടുത്ത വാക്കുകളുമായി ചീഫ് ജസ്റ്റിസ് ഇടപെട്ടത്.

🗞🏵 *കൊറോണ വൈറസ് രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്ബാവൂര്‍ സ്വദേശിയുടെ രക്തസാമ്ബിള്‍ ഫലം വന്നു .* ഇദ്ദേഹത്തിന് രോഗമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . അതേസമയം ഇദ്ദേഹത്തിന് എച് വണ്‍ എന്‍ വണ്‍ ആണെന്നാണ് പരിശോധന ഫലം.കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് നിലവില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

🗞🏵 *പെട്രോള്‍ പമ്ബിലെ നീണ്ട നിരകണ്ട് ഇനി വേവലാതിപ്പെടേണ്ട. പമ്ബിലെ തിരക്ക് ഒഴിവാക്കാനിതാ പുതിയ സംവിധാനം വരുന്നു.* ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം പമ്ബുകളിലും നടപ്പാക്കുന്നു. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ജി.എസ് ട്രാന്‍സാക്‌ട് ടെക്‌നോളജീസ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറായ ഫാസ്റ്റ്‌ ലെയ്ന്‍ എന്ന സംവിധാനം വഴിയാണ് ഇത് സാദ്ധ്യമാവുക. ഫ്യുവല്‍ നോസിലില്‍നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോള്‍ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനമാണിത്. ഇതുവഴി ഇനി മൊബൈല്‍ വഴി ആളുകള്‍ക്ക് ഇന്ധനം നിറയ്ക്കാം.

🗞🏵 *താനുള്‍പ്പെടെ 15 പേര്‍ക്കു ലഭിച്ച ഭീഷണിക്കത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ജനതാ ദള്‍ (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി.* ഇത്തരം ഭീഷണികള്‍ക്കൊന്നും തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ബന്ധമുള്ള സംഘടനകള്‍ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വാചാലരാകും. എന്നാല്‍ അവര്‍ക്കിടയിലും‍ തീവ്രവാദികളുണ്ട്. വളരെ കരുതലോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

🗞🏵 *ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ന​ട​ത്തു​ന്ന ടെ​ക്നി​ക്ക​ല്‍ റൈ​റ്റിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.* വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക: സാ​ജോ ജോ​സ്-9349653312.

🗞🏵 *അഫ്ഗാനിസ്ഥാനില്‍ 83 യാത്രികരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു.* അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് തകര്‍ന്നു വീണത്. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് അപകടം നടന്നത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

🗞🏵 *നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കളുമായി താരസംഘടനയായ അമ്മ നടത്തിയ ചര്‍ച്ച പരാജയം.* മുടങ്ങിയ സിനിമകള്‍ക്കു പകരമായി ഷെയ്ന്‍ ഒരു കോടി രൂപ നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗

*ഇന്നത്തെ വചനം*
എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്‍െറ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട്‌ അദ്‌ഭുതപ്പെടുകയും ചെയ്‌തു. ഇവന്‍ ജോസഫിന്‍െറ മകനല്ലേ എന്ന്‌ അവര്‍ ചോദിച്ചു.
അവന്‍ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല്‌ ഉദ്‌ധ രിച്ചുകൊണ്ട്‌ തീര്‍ച്ചയായും നിങ്ങള്‍ എന്നോട്‌ കഫര്‍ണാമില്‍ നീ ചെയ്‌ത അദ്‌ഭുതങ്ങള്‍ ഇവിടെ നിന്‍െറ സ്വന്തം സ്‌ഥലത്തും ചെയ്യുക എന്നു പറയും.
എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്‍െറ കാലത്ത്‌ ഇസ്രായേലില്‍ അനേകം വിധ വകള്‍ ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്‍ഷ വും ആറു മാസവും ആകാശം അടയ്‌ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാ മം ഉണ്ടാവുകയും ചെയ്‌തു.
എന്നാല്‍, സീദോനില്‍ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്‌ക്കപ്പെട്ടില്ല.
ഏലീശാപ്രവാചകന്‍െറ കാലത്ത്‌ ഇസ്രായേലില്‍ അനേകം കുഷ്‌ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.
ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി.
അവര്‍ അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്‌ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്‌തു.
എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന്‌ അവിടം വിട്ടുപോയി.
ലൂക്കാ 4 : 22-30
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗

*വചന വിചിന്തനം*
ദൗത്യം

ജനങ്ങളുടെ രണ്ട് വിപരീത പ്രതികരണങ്ങള്‍ക്കും (4:22,28-30) യേശു നിന്നുകൊടുക്കുന്നില്ല. പ്രശംസയുടെയും സ്തുതിയുടെയും മുമ്പില്‍ അവന്‍ പൊങ്ങിപ്പോകുന്നില്ല (4:26-27). അവരുടെ കോപത്തിനും അവന്‍ നിന്നുകൊടുക്കുന്നില്ല (4:30). നീയും അനുകരിക്കേണ്ട മാതൃകയിതാണ്. മീശ ചുരുട്ടുകയെന്നുളളത് പലരുടെയും ഹോബിയാണ്. ഭയപ്പെടാതിരിക്കുകയെന്നുളളത് നിന്റെ ശൈലിയായി നീ വളര്‍ത്തിയെടുക്കണം. അപ്പോഴാണ് ദൗത്യബോധമുളള യേശുശിഷ്യന്‍ രൂപപ്പെടുന്നത്.

നസ്രത്തിലെ സിനഗോഗില്‍ വച്ച് ഈശോ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചതുപോലെ ദൈവം നിന്നില്‍ ഭരമേല്‍പിച്ചിരിക്കുന്ന ദൗത്യത്തെ നീയും കണ്ടെത്തേണ്ടതുണ്ട്. ദൈവത്തിന്റെ പ്രത്യേകമായ ഒരു ദൗത്യനിര്‍വ്വഹണത്തിനു വേണ്ടി മാത്രമാണ് നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈശോ പ്രഖ്യാപിച്ച അതേ ദൗത്യം തന്നെയാണ് നിനക്ക് നിന്റേതായ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ളത്. നിന്റെ ജീവിതവും ദൗത്യവും ഒന്നാകുന്നിടത്താണ് നിന്നെക്കുറിച്ചുള്ള ദൈവഹിതം സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ജി. കടൂപ്പാറ
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*