വാർത്തകൾ

🗞🏵 *പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* നിലവിലെ തർക്കങ്ങളിൽ സർക്കാരുമായി ചർച്ചയാകാമെന്നും എന്നാൽ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ അറിയിക്കണമെന്നതാണ് നിയമമെന്നും അദ്ദേഹം ആവർത്തിച്ചു.

🗞🏵 *വേമ്പനാട് കായലിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു.* പാതിരാമണൽ ഭാഗത്താണ് ഉച്ചയ്ക്ക് 1.15 ഓടെ ഹൗസ് ബോട്ടിന് തീ പിടിച്ചത്. ആർക്കും പരിക്കില്ല. ബോട്ട് പൂർണമായും കത്തിനശിച്ചു.

🗞🏵 *ഇന്ത്യയുമായി സംഘർഷം നിലനിൽക്കെ വീണ്ടും ഗസ്നവി ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി പാകിസ്താൻ.* 290 കിലോമീറ്റർ പരിധി മിസൈലിനുണ്ടെന്നാണ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർ പറയുന്നത്.

🗞🏵 *ധനമന്ത്രി നിർമല സീതാരാമന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ പ്രധാനമന്ത്രി മോദി അവരുടെ രാജി ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ.* കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള യോഗങ്ങളിൽ ധനമന്ത്രി നിർമല സീതാരാമനെ പങ്കെടുപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻറെ പ്രസ്താവന.

🗞🏵 *പ്രതിമയിൽ പതാക സ്ഥാപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്വന്തമാക്കാനാവില്ലെന്ന് ബംഗാൾ ബി.ജെ.പി. ഉപാധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുവുമായ ചന്ദ്ര കുമാർ ബോസ്.* ബി.ജെ.പി. പതാക പിടിച്ച രീതിയിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ ചിത്രങ്ങൾ പുറത്തുവന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചന്ദ്രകുമാർ ബോസിന്റെ പ്രതികരണം.

🗞🏵 *ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനിതിരേ വഞ്ചനാ കേസ്.* വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നൽകിയില്ലെന്ന് ആരോപിച്ച് ട്രാവൽ ഏജന്റാണ് കേസ് നൽകിയത്. 21 ലക്ഷത്തോളം രൂപ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അസറുദ്ദീനും സഹായികളായ രണ്ടു പേർക്കുമെതിരെയാണ് ട്രാവൽ ഏജന്റ് പരാതി നൽകിയത്.

🗞🏵 *ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് മാറ്റിയില്ലെങ്കിൽ ജനങ്ങളുടെ പോരാട്ടാത്തിലൂടെ നേർവഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ.* ശരിയായ വഴിക്ക് പോയില്ലെങ്കിൽ നേർവഴിക്ക് നടത്താൻ തങ്ങൾക്കാകുമെന്ന് മാത്രമാണ് ഇപ്പോൾ പറയുന്നത്.

🗞🏵 *ഒഡീഷയിൽ സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തിൽനിന്ന് ചത്തപാമ്പിനെ കണ്ടെത്തി.* സമൂഹസദ്യയിൽ പങ്കെടുത്ത അമ്പതോളം പേരെ ഛർദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🗞🏵 *യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകി.* ഇതോടെ ബ്രെക്സിറ്റി ബിൽ നിയമമായി മാറി. ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് ലോർഡ്സ് ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നൽകിയത്.

🗞🏵 *പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ജനങ്ങൾ ശബ്ദമുയർത്തണമെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസ്.* ജയ്പുർ സാഹിത്യാത്സവത്തിന്റെ ഉദ്ഘാടന ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

🗞🏵 *പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ അടക്കമുള്ള വിഷയങ്ങളിലെ എതിർപ്പുകളെ തുടർന്ന് മധ്യപ്രദേശിൽ ബെജെപിയുടെ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് 80 മുസ്ലിം നേതാക്കൾ രാജിവെച്ചു.* ഇൻഡോർ, ഘാർഗോൺ, ദേവാസ് എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കളാണ് രാജിവെച്ചവരിൽ ഏറെയും.

🗞🏵 *വീർ സവർക്കറെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ യാഥാർഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.* പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ വീർ സവർക്കർ പത്തുവർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ചിലർ അവരുടെ അറിവില്ലായ്മ കാരണവും അവരുടെ നേട്ടങ്ങൾക്ക് വേണ്ടിയും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. അവർ യഥാർഥ്യം മനസിലാക്കണം- ഉപരാഷ്ട്രപതി പറഞ്ഞു.

🗞🏵 *ആണവ ശക്തികളായ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള പ്രശ്നത്തിൽ ആഗോള ഇടപെടൽ വേണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ആവശ്യം തള്ളി ഇന്ത്യ.* ഇമ്രാൻഖാന്റെ പരാമർശം അദ്ദേഹം നിരാശനാണെന്നും പ്രതീക്ഷകൾ നഷ്ടപ്പെട്ടുവെന്നും ഉള്ളതിന്റെ സൂചനയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അഭിപ്രായപ്പെട്ടു.

🗞🏵 *ഇന്ത്യ രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവും ബിജെപി ബംഗാൾ ഘടകം വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാർ ബോസ്.* പൗരത്വ നിയമ ഭേദഗതിയെ പേരെടുത്തു പരാമർശിക്കാതെയായിരുന്നു ചന്ദ്രകുമാറിന്റെ മുന്നറിയിപ്പ്.

🗞🏵 *കെപിസിസി ഭാരവാഹിപ്പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.* വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡന്റുമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. അന്തിമപട്ടിക ഹൈക്കമാൻഡിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
 
🗞🏵 *ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദവീന്ദർ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എൻ.ഐ.എ. കസ്റ്റഡിയിൽവിട്ടു.*

🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരേ ജനുവരി 26 ന് എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ ശൃംഖലയിൽ പി.ഡി.പി കണ്ണിചേരും.* ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എൽ.ഡി.എഫിന്റെ സമരത്തിലും കണ്ണിചേരുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

🗞🏵 *രാജസ്ഥാനിലെ കോട്ടയിൽ എക്കണോമിക് സെൻസസ് 2019- 2020 സർവേക്കെത്തിയ വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തു.* നസറീൻ ബാനോ എന്ന ഉദ്യോഗസ്ഥയെയാണ് ജനങ്ങൾ കൈയേറ്റം ചെയതത്.

🗞🏵 *നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലറിലും ചെന്നൈയിലെ വീട്ടിലും സി.ബി.ഐ. റെയ്ഡ് നടത്തി.* ഹൈദരാബാദിലെ വ്യവസായിയിൽനിന്നും പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

🗞🏵 *കേന്ദ്രസർക്കാരിന്റെ ദേശീയ ജനസംഖ്യ രജിസ്റ്ററിനും ദേശീയ പൗരത്വ രജിസ്റ്ററിനും മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി യൂത്ത് കോൺഗ്രസ്.* ഈ രജിസ്റ്റർ എൻആർയു എന്ന പേരിലായിരിക്കും അറിയപ്പെടുക.

🗞🏵 *കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ ഹ്യുവാങ്ഗാങ് നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.* നഗരത്തിലെ പൊതുഗതാഗത സേവനങ്ങൾ നിർത്തിവെക്കാനും ട്രെയിൻ, ബസ് സ്റ്റേഷനുകൾ അടച്ചിടാനും അധികൃതർ നിർദേശം നൽകി. ആളുകൾ കൂടുതലായി വരുന്ന സിനിമാശാലകൾ, ഇന്റർനെറ്റ് കഫേകൾ, സ്റ്റേഡിയങ്ങൾ, തുടങ്ങിയവയുടെ പ്രവർത്തനവും നിർത്തിവെയ്ക്കും. നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി

🗞🏵 *സൗദി അറേബ്യയിലുള്ള മലയാളി നഴ്സുമാർ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു.* അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്സുമാർക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.

🗞🏵 *സെമി ഹൈ സ്പീഡ് റെയിൽ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.* പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 1226 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്.

🗞🏵 *ഫെബ്രുവരി ഒന്നിന് വധ ശിക്ഷക്ക് വിധേയരാകാനിരിക്കുന്ന നിർഭയ കേസിലെ പ്രതികൾക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല.* കുടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ മറ്റു കാര്യങ്ങൾ സംബന്ധിച്ചോ നാല് പ്രതികൾക്കും മിണ്ടാട്ടമില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്

🗞🏵 *കളിയിക്കാവിള ചെക്പോസ്റ്റിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി.* എറണാകുളം കെ.എസ്.ആർ.ടിസി. ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽ നിന്നാണ് തെളിവെടുപ്പിനിടെ തോക്ക് കണ്ടെടുത്തത്.

🗞🏵 *ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരവെ പാക്കിസ്ഥാന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി.* ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞതോടെ വൻ ഇടിവുണ്ടായെന്ന കണക്കുകൾ പുറത്ത്. പാക്കിസ്ഥാനിലെ ഡോൺ ദിനപ്പത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
 
🗞🏵 *സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുപിന്നാലെ മലയാളി നഴ്‌സുമാര്‍ ഭീതിയിലായി* . ഇതോടെ പരാതിയുമായി മലയാളി നഴ്സുമാര്‍ രംഗത്തെത്തി. മറ്റ് മലയാളി നഴ്സുമാരും നിരീക്ഷണത്തിലാണ്. അതേസമയം, ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് നഴ്സുമാരുടെ പരാതി. മതിയായ പരിചരണമോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് നഴ്സുമാര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി.

🗞🏵 *കൊറോണ വൈറസ് ചൈനയിൽ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു* . കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം.
 
🗞🏵 *കെ.​​എം. മാ​​ണി​​യു​​ടെ 87-ാം ജ​ന്മ​ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ നി​​യോ​​ജ​​ക ​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും 29ന് കാ​​രു​​ണ്യ​​ദി​​ന​​മാ​​യി ആ​​ച​​രിക്കാനൊരുങ്ങി ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം.* ഇതിന്റെ ഭാഗമായി സാ​​മൂ​​ഹി​​ക സേ​​വ​​ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍​​ക്കു ഭ​​ക്ഷ​​ണം, വ​​സ്ത്രം, മ​​രു​​ന്ന് മു​​ത​​ലാ​​യ​​വ ന​​ല്‍​​കും. സ​​മൂ​​ഹ​​ത്തി​​ലെ വി​​വി​​ധ രാ​​ഷ്‌​ട്രീ​​യ സാം​​സ്കാ​​രി​​ക സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ളെ​​യും ഓ​​രോ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ക്കും. കെ.​​എം. മാ​​ണി അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും സം​​ഘ​​ടി​​പ്പി​​ക്കുന്നുണ്ട്.

🗞🏵 *കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ.* പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജെപി നദ്ദ പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പങ്കെടുത്ത ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജെപി നദ്ദ.

🗞🏵 *കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി.* 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാ‍ർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ചൈനയിൽ കുടുങ്ങിയത്. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ദുരിതത്തിലായത്.

🗞🏵 *പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹത്തിന് മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കയിലെ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ചാള്‍സ് ചാപുട്ട്* , പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു. ഫിലാഡെല്‍ഫിയായിലേയും, മറ്റ് സ്ഥലങ്ങളിലെയും പാക്കിസ്ഥാനി കത്തോലിക്കാ സമൂഹത്തിന് വേണ്ടി ഈ വിഷയം അമേരിക്കയിലെ പൊതു രംഗത്ത് ശക്തമായി അവതരിപ്പിക്കുവാന്‍ പോകുകയാണെന്നും ജനുവരി 21ന് മെത്രാപ്പോലീത്ത അയച്ച കത്തില്‍ പറയുന്നു. ഫിലാഡെല്‍ഫിയായിലെ കത്തോലിക്ക സമൂഹം തങ്ങളുടെ പാക്കിസ്ഥാനി പാരമ്പര്യത്തില്‍ നന്ദിയുള്ളവരാണെന്നും, അവരുടെ കത്തോലിക്കാ വിശ്വാസം പരിപോഷിപ്പിക്കപ്പെട്ടത് പാക്കിസ്ഥാനിലാണെന്നും പരാമര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് നിലവിലെ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ആശങ്ക രേഖപ്പെടുത്തി.
 
🗞🏵 *നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയെ എട്ട് വയസ്സുള്ള ബാലനായ തീവ്രവാദി വെടിവെച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമമായ അമാഖ് ന്യൂസ് ഏജൻസി പുറത്തുവിട്ടു.* . ഏതാണ്ട് എട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ക്രൂരകൃത്യം ചെയ്യുന്ന ബാലൻ, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗമാണ്

🗞🏵 *ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭഛിദ്രം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന പ്രചരണം ഇല്ലാതാക്കുവാന്‍ തന്റെ ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ ശ്രമം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.* മനുഷ്യജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം (ജനുവരി 22) പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ട്രംപ് തന്റെ പ്രോലൈഫ് ചിന്താഗതി ഒരിക്കല്‍ കൂടി പരസ്യമാക്കിയത്. ജീവന്റെ സംരക്ഷണത്തിനുവേണ്ടിയും എളുപ്പത്തില്‍ ക്ഷതമേല്‍ക്കുന്നവരുടെ രക്ഷയ്ക്കായും അസംഖ്യം അമേരിക്കക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
 
🗞🏵 *ഓസ്‌ട്രേലിയന്‍ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു 21 വര്‍ഷം* . രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.

🗞🏵 *അയര്‍ലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ യഥാര്‍ത്ഥ ജീവിതത്തിന് വെള്ളിത്തിരയിലൂടെ പുതുജീവന്‍.* രാജ്യത്തിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ ജീവിത കഥ പ്രമേയമാക്കിയ ചിത്രം “ഐ ആം പാട്രിക്: ദി പാട്രണ്‍ സെയിന്റ് ഓഫ് അയര്‍ലണ്ട്” എന്ന സിനിമ അയര്‍ലണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

🗞🏵 *പുതുവര്‍ഷം ആരംഭിച്ച് ഒരു മാസം തികയും മുന്‍പ് തന്നെ ഭാരതത്തിലെ ക്രൈസ്തവ പീഡനം രൂക്ഷം* . ജനുവരി 19 വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്രൈസ്തവർക്കെതിരെ 17 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അറുപത്തി ഒന്‍പതോളം ക്രൈസ്തവ വിശ്വാസികളെ ഈ ആക്രമണങ്ങൾ കാര്യമായി ബാധിച്ചു. സംഘടനയുടെ ഹെൽപ് ലൈൻ നമ്പറിൽ വിവിധ ആളുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. അതേസമയം ഇതിലും ഏറെ പീഡന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് സൂചന.

🌀🌀⭕🌀🌀🔘🌀🌀⭕🌀🌀

*ഇന്നത്തെ വചനം*
അവന്‍ തന്‍െറ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്‌, അശുദ്‌ധാത്‌മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക്‌ അധികാരം നല്‍കി.
ആ പന്ത്രണ്ട്‌ അപ്പസ്‌തോലന്‍മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ്‌ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, അവന്‍െറ സഹോദരന്‍ അന്ത്രയോസ്‌, സെബദിയുടെ പുത്രനായ യാക്കോബ്‌, അവന്‍െറ സഹോദരന്‍ യോഹന്നാന്‍,
പീലിപ്പോസ്‌, ബര്‍ത്തലോമിയോ, തോമസ്‌, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്‌, തദേവൂസ്‌,
കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ്‌ സ്‌കറിയോത്താ.
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്‌; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്‌.
പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.
പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്‌.
യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന്‌ അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.
വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 10 : 1-15
🌀🌀⭕🌀🌀🔘🌀🌀⭕🌀🌀

*വചന വിചിന്തനം*
സ്നേഹത്തില്‍ നിലനില്‍ക്കുക

ഗുരുവിന്റെ പിന്നാലെയുള്ള ശിഷ്യന്റെ ആത്മീയയാത്ര തീര്‍ത്ഥയാത്രയാണ്. നഷ്ടപ്പെട്ടതിനെ തിരികെ കൊണ്ടുവരുന്നതുവഴി നഷ്ടപ്പെട്ടതിനെയും തീര്‍ത്ഥാടകനാക്കുക എന്നത് ശിഷ്യന്റെ വെല്ലുവിളിയാണ്. നഷ്ടപ്പെട്ടതിനെ തിരികെ കൂടണയ്ക്കുന്ന ആത്മസംതൃപ്തി ശിഷ്യത്വത്തിന്റെ ആത്മസംതൃപ്തി തന്നെ.

പാദങ്ങളിലെ പൊടിപോലും തട്ടിക്കളയുവിന്‍ എന്ന വാക്യം നമ്മള്‍ ധ്യാനിക്കണം. ഇതൊരു പ്രതിഷേധ നടപടിയല്ല. മനസ്സിന്റെ മുറിവുകളും നിഷേധിക്കപ്പെട്ട അനുഭവങ്ങളും ഒന്നും കൂടെ കൊണ്ടുനടക്കാതിരിക്കുക. മറ്റുള്ളവര്‍ ഹൃദയത്തില്‍ ഏല്‍പിക്കുന്ന മുറിവുകള്‍ കാലില്‍ പറ്റിയ പൊടികണക്കെ തട്ടിക്കളയാന്‍ ക്രിസ്തുശിഷ്യനും കഴിയണം.
🌀🌀⭕🌀🌀🔘🌀🌀⭕🌀🌀

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*