വാർത്തകൾ
🗞🏵 *പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍.* ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ആരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കാന്‍ പോവുന്നേയുള്ളൂവെന്ന് മുരളീധരന്‍ പ്രതികരിച്ചു. സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് വി മുരളീധരൻ വ്യക്തമാക്കി.
🗞🏵 *ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്.* രാജ്യത്ത് ശരിയായ വികസനം വരണമെങ്കിൽ രണ്ട് കുട്ടികള്‍ മതി എന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു
🗞🏵 *പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി പിടിയിൽ.* ‘ഡോ.ബോംബ്’ എന്നറിയപ്പെടുന്ന 68 കാരനായ ജലീല്‍ അന്‍സാരിയെ ആണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നു ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പരോള്‍ കാലാവധി അവസാനിക്കാനിരിക്ക, നേപ്പാള്‍ വഴി രാജ്യം വിടാന്‍ ഒരുങ്ങവെയാണ് ഇയാൾ പിടിയിലായത്.
🗞🏵 *പാകിസ്ഥാനിൽ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ* . പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായും , സംഭവത്തിൽ ഇന്ത്യയുടെ ആശങ്ക പാക് ഹൈകമ്മീഷണറെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
🗞🏵 *പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ബംഗ്ലരുവിൽ അറസ്റ്റില്‍*
🗞🏵 *സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍* മാധ്യമങ്ങളുടെ മുമ്പിൽ വന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ താനാണ്. അതുകൊണ്ടു തന്നെ ഹര്‍ജി ഫയൽ ചെയ്യും മുമ്പ് അക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. അത് ഉണ്ടായില്ലെന്നാണ് ഗവര്‍ണറുടെ ആക്ഷേപം.
🗞🏵 *സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്.* വ്യത്യസ്ത സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് കേന്ദ്രസർക്കാർ കണക്കിലെടുത്തിട്ടില്ല. എൻപിആർ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഉന്നത ഉദ്യോഗസ്ഥ തല യോഗം ഇന്ന് നടക്കും.
🗞🏵 *കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും സിപിഐഎമ്മിനെ മറയാക്കിയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ.* എസ്എഫ്‌ഐയിലും ഇവർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐയിലും സിപിഐഎമ്മിലും എത്തുന്നതിന് മുൻപു തന്നെ അലനും താഹയും മാവോയിസ്റ്റുകളായിരുന്നു. ഇക്കാര്യം പാർട്ടി കണ്ടെത്തിയിട്ടുണ്ട്. അതിന് തെളിവുണ്ടെന്നും ജയരാജൻ പറഞ്ഞു.
🗞🏵 *കേരള ടൂറിസം ട്വിറ്റർ പേജിലെ ബീഫ് വിവാദത്തിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ.* പേജിൽ പോർക്ക് അടക്കമുള്ള വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്തിനെയും വർഗീയമാക്കാൻ ശ്രമിക്കുന്ന വർഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ പ്രസിദ്ധീകരിച്ച ബീഫ് ഉലര്‍ത്തിയതിന്‍റെ ചിത്രം, മതവികാരം വൃണപ്പെടുത്തിയെന്നാണ് ചിലരുടെ വാദം.
🗞🏵 *തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പ്ലാന്റേഷൻ നയം രൂപീകരിക്കാൻ ഒരുങ്ങി കേരള സർക്കാർ.* തോട്ടം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യങ്ങളും ഉറപ്പ് വരുത്തുക, ഉത്പാദന ക്ഷമത വർധിപ്പിക്കൽ തുടങ്ങിയവക്ക് പ്ലാന്റേഷൻ നയം ഊന്നൽ നൽകും.
🗞🏵 *ബൈ സെക്ഷ്വലായ യുവതിയെ കാണാനില്ലെന്ന പരാതി സ്വീകരിക്കാതെ പൊലീസ്.* കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ യുവതിയുടെ പങ്കാളിയും സുഹൃത്തുക്കളുമാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി വിട്ടുകാരുടെ സംരക്ഷണയിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
🗞🏵 *ഈരാറ്റുപേട്ട നഗരസഭയും പി സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.* എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് പറഞ്ഞു.മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിനെ നഗരസഭാ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നത് കൗണ്‍സില്‍ തീരുമാനാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് വ്യക്തമാക്കിയത്. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു.
🗞🏵 *മലയാള സിനിമയിൽ നിന്നു 10 വർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്ന് സംവിധായകൻ വിനയൻ.* താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ തയാറാകാതിരുന്നപ്പോൾ അതു ശരിയല്ലെന്നു കർശനമായി പറഞ്ഞപ്പോൾ, മലയാള സിനിമ വ്യവസായത്തിൽ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടൻ ദിലീപ് പറഞ്ഞത്. അതിന്റെ തുടർച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്ക്.
🗞🏵 *പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ചെന്നൈ പൊലീസ്.* അടുത്ത പതിനഞ്ച് ദിവസത്തേക്ക് നഗരത്തില്‍ ഒരിടത്തും ഒരുതരത്തിലുള്ള ഒത്തുചേരലുകളും സമരങ്ങളും പാടില്ലെന്ന് നിര്‍ദേശിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിറക്കി. സുപ്രീം കോടതി കേസുകള്‍ പരിഗണിക്കുന്ന ദിവസം മുതല്‍ സമരങ്ങള്‍ ശക്തമാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
🗞🏵 *ഇന്ത്യയുടെ അത്യാധുനിക ആശയ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു.* പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം. പുതുവര്‍ഷത്തില്‍ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണിത്. 2005 ഡിസംബറിൽ വിക്ഷേപിച്ച വാർത്താ വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 എയ്ക്ക് പകരമായാണ് ജിസാറ്റ്-30 വിക്ഷേപിച്ചത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂർത്തിയായി.
🗞🏵 *എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ബാബു അന്തരിച്ചു.* 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തല്‍സമയം പത്രത്തില്‍ ഡപ്യൂട്ടി എഡിറ്ററായി ജോലിചെയ്തുവരികയാണ്. സമകാലിക മലയാളം വാരിക അസി.എഡിറ്റര്‍, മംഗളം ഡപ്യൂട്ടി ഡയറക്ടര്‍, ദേശാഭിമാനി ദിനപത്രം– വാരിക എന്നിവയില്‍ സഹപത്രാധിപര്‍, തുടങ്ങിയ പദവികള്‍ വഹിച്ചു. സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ഐ.വി ദാസിന്റെ മകനാണ്. കണ്ണൂര്‍ പാനൂരാണ് സ്വദേശം.
🗞🏵 *പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഉപയോഗിക്കാനുള്ള തുണി സഞ്ചികളുടെ വിപുലമായ ശ്രേണിയുമായി കിറ്റക്സ് ഗ്രൂപ്പ്.* തുണി സഞ്ചികള്‍ കുറഞ്ഞ ചെലവില്‍ സുലഭമാക്കുകയെന്ന ലക്ഷ്യവുമായി വിപുലമായ സജ്ജീകരണമാണ് ഫാക്ടറിയില്‍ ഒരുക്കിയിരിക്കുന്നത്.
🗞🏵 *ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.* വിധിപ്പകര്‍പ്പ് കിട്ടിയതിന് പിന്നാലെ റവന്യുമന്ത്രിയുമായി ജില്ലാ കലക്ടര്‍ ചര്‍ച്ചനടത്തി. പൊളിച്ചുനീക്കാനുള്ള ചെലവും സാങ്കേതിക സംവിധാനങ്ങളും സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കാനാണ് സാധ്യത
🗞🏵 *സംസ്ഥാനത്തെ ഐ.എ.എസ്.ഉദ്യോഗസ്ഥരെ പഞ്ചിങ്ങില്‍ നിന്നു ഒഴിവാക്കണമെന്ന് അസോസിയേഷന്‍.* ആവശ്യം പൊതുഭരണ സെക്രട്ടറി രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചു. പഞ്ചിങ് ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചതോടെയാണ് ഒഴിവാക്കണമെന്ന ആവശ്യം അസോസിയേഷന്‍ ശക്തമാക്കിയത്
🗞🏵 *വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുലർച്ചെ ഒന്നരയോടെ വധുവിനെ കാണാതായി.* പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിവാഹത്തിനു വാങ്ങിയ 20പവനും കൊണ്ടുപോയെന്നു പരാതിയിലുണ്ട്.. സീമന്തപുരം സ്വദേശിനി ഇന്നലെ ഉച്ചക്ക് പള്ളിക്കൽ സുമിയ്യ ഓഡിറ്റോറിയത്തിൽ കല്ലറ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യേണ്ടതായിരുന്നു.
🗞🏵 *തമിഴ്നാട് സ്പെഷല്‍ എസ്.ഐ വില്‍സണ്‍ വധക്കേസില്‍ മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി.* അബ്ദുല്‍ ഷെമിം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് തമിഴ്നാട് പൊലീസ് യു.എ പി.എ ചേര്‍ത്തത്. പ്രതികള്‍ക്ക് തീവ്രവാദബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി.
🗞🏵 *മുംബൈ അന്ധേരിയിലെ ത്രീ സ്റ്റാർ ഹോട്ടലില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ കയ്യോടെ പിടികൂടി പൊലീസ്.* 29–കാരിയുടെ നേതൃത്വത്തിൽ നടത്തുന്ന പെൺവാണിഭ സംഘത്തില്‍ നിന്നും മൂന്ന് നടിമാരെയടക്കം പൊലീസ് രക്ഷപ്പെടുത്തി. മൂംബൈ പൊലീസിന്റെ സോഷ്യൽ സർവീസ് ശാഖയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.
🗞🏵 *മരടില്‍ പൊളിച്ച ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങള്‍ നീക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണത്തിനെതിരെ നടപടി കടുപ്പിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്.* കമ്പികള്‍ വേര്‍തിരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്റെ തോത് വിലയിരുത്താന്‍ പൊളിച്ച നാലു ഫ്ളാറ്റുകള്‍ക്ക് സമീപവും മോണിറ്ററിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കോണ്‍ക്രീറ്റില്‍ നിന്ന് കമ്പികള്‍ വേര്‍തിരിക്കുന്ന ജോലികള്‍ നാല് ഫ്ളാറ്റുകളിലും ആരംഭിച്ചു.
🗞🏵 *ഗാന്ധിജിയുടെ നൂറ്റിഅന്‍പതാം ജന്മവര്‍ഷത്തില്‍ പുരാരേഖാ വകുപ്പിന്റെ ഗാന്ധി മ്യൂസിയം വൈക്കത്ത് തുറക്കുന്നു.* വൈക്കം സത്യാഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ ബോട്ട് ജെട്ടിക്ക് സമീപമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഒരു കോടി 80 ലക്ഷം രൂപ മുടക്കിയാണ് മ്യൂസിയത്തിന്റെ നിർമ്മാണം.
🗞🏵 *ഇടുക്കി ജില്ലയിലെ ജലസംഭരണികളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് നടപടിയില്ല.* കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നതിനെപ്പറ്റി സാധ്യതാപഠനം നടന്നിരുന്നതാണ്. അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞതോടെ സംഭരണശേഷിയിലും കുറവുണ്ടായി.
🗞🏵 *പൗരത്വനിയമത്തില്‍ ഗവര്‍ണറുടെ നിലപാടുകള്‍ അസാധാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് െചന്നിത്തല.* ഗവര്‍ണര്‍ ഇരിക്കുന്ന പദവിയുടെ ഔന്നിത്യം കാത്തുസൂക്ഷിക്കണം. ചാനലുകളിലെ പരസ്യപ്രതികരണം ശരിയല്ലെന്നും സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്നത് ശരിയാണോയെന്ന് ആലോചിക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
🗞🏵 *പെൺകുട്ടിയെ പ്രസവിക്കുമോ എന്ന് പേടി.* ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. യുപിയിലെ റായ്ബറേലിയിലാണ് സംഭവം. 35–കാരനായ രവീന്ദ്രകുമാർ അറസ്റ്റിൽ. 27 വയസ്സുള്ള ഭാര്യ ഊർമിളയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. അറസ്‌റ്റിനു കാരണമായത് ദൃക്‌സാക്ഷിയായ മൂത്ത മകൾ 11 വയസുകാരിയുടെ മൊഴിയാണ്.
🗞🏵 *കോട്ടയത്ത് മുത്തൂറ്റ് ശാഖകളിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്ക് നേരെ പരക്കെ അക്രമം.* ജീവനക്കാർക്കെതിരെ സമരക്കാർ മുട്ടയെറിഞ്ഞ ശേഷം അപായപ്പെടുത്താനും ശ്രമം. അക്രമത്തിന് പിന്നിൽ സിഐടിയു പ്രവർത്തകരാണെന്ന് ആരോപിച്ച് ഒൻപത് പേർ പൊലീസിൽ പരാതി നൽകി. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.
🗞🏵 *വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭർത്താവ് ജീവനൊടുക്കി.* പുതുപറമ്പിൽ ജോസിന്റെ മകൻ ജയ്‌സൺ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങൾ ആണു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭർതൃപിതാവ് ജോസിനെ വിവരം അറിയിച്ചു.
🗞🏵 *ഓർത്തഡോക്സ്- യാക്കോബായ സഭ പള്ളിതർക്ക കേസിൽ കർശന നിലപാടുമായി സുപ്രീംകോടതി.* മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.ഏത് വൈദികൻ ആണ് അന്തിമ കർമങ്ങൾ നിർവഹിക്കുന്നത് എന്നത് കോടതിയുടെ വിഷയല്ലെന്നും, മരിച്ചവരോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
🗞🏵 *മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* പൗരത്വ നിയമ വിഷയത്തിൽ തന്നെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ച നടപടി സംബന്ധിച്ചു സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടുമെന്ന് കേരളാ ഹൗസിൽ അദ്ദേഹം വ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപന വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ നീക്കത്തിനു പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട്. ഒാർഡിനൻസ് സംബന്ധിച്ചു തനിക്കുള്ള സംശയങ്ങൾ സർക്കാർ ഇനിയും നീക്കിയിട്ടില്ല. മന്ത്രിസഭ തനിക്കു വീണ്ടും ഒാർഡിനൻസ് അയച്ചാലും സംശയങ്ങൾ നീങ്ങുന്നതു വരെ അതിൽ ഒപ്പുവയ്ക്കില്ല. ഭരണഘടനയോ നിയമമോ ലംഘിക്കപ്പെട്ടാൽ താൻ ഇടപെടും. സർക്കാരിൽ നിന്നു റിപ്പോർട്ടും തേടും.
🗞🏵 *നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്റ്റേ ഇല്ല. നടി അക്രപ്പെട്ടത്തിന്റെ ദൃശ്യങ്ങൾ പരിശോധിചുള്ള കേന്ദ്ര ഫോറൻസിക് ലബോറട്ടറിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണന്നമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി നിരസിച്ചു.* റിപ്പോർട്ട് ലഭിക്കുന്നത് വരെ ദിലീപിന്റെ ക്രോസ് വിസ്താരം മാത്രം നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു. ദൃശ്യങ്ങൾ പരിശോധിച്ച് കേന്ദ്ര ഫോറൻസിക് ലബോറട്ടറി മൂന്നാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാനും ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. ഫോറൻസിക് റിപ്പോർട്ട് വിദഗ്ധാഭിപ്രായം മാത്രമാണെന്നും കേസിലെ തെളിവായി കാണാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ ദീർഘിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണ് ഹർജിയെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.
🗞🏵 *കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍.* അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശം. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മുല്ലപ്പളളി രാമചന്ദ്രനും മുകുള്‍ വാസ്നിക്കും കെ.സി. വേണുഗോപാലും ചര്‍ച്ച നടത്തും . കെ.പി.സി.സി. പുനഃസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ സോണിയ ഗാന്ധിയെ കണ്ട് അതൃപ്തി അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി നിലവില്‍ പട്ടികയിലുളളത് സി.ആര്‍. മഹേഷ് മാത്രമാണ്. മഹേഷിന് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി കാണാനാവില്ലെന്നും നേതാക്കള്‍ സോണിയയെ അറിയിച്ചു
🗞🏵 *ശബരിമല സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ.* തീർഥാടനകാലത്തെ സുരക്ഷ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ചയില്ലാതെ നിർവഹിച്ചെന്ന് ബെഹ്റ പഞ്ഞു. ദർശനവും കഴിഞ്ഞാണ് ഡി.ജി.പി. മടങ്ങിയത്.
🗞🏵 *തിരുവനന്തപുരം കാര്യവട്ടം ഗവ. എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾക്ക് പൊളിച്ചു പഠിക്കാൻ പുതുപുത്തൻ മെഴ്‌സിഡീസ് ബെൻസ്.* കമ്പനി തന്നെയാണ് മുക്കാൽ കോടിയിലേറെ വിലയുള്ള ആഡംബരക്കാർ പഠിക്കാനായി നൽകിയത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ബിരുദദാനച്ചടങ്ങിനിടെ കാർ കൈമാറിയത്. കമ്പനി ഇവിടെ ആരംഭിച്ച അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സിലെ (എഡിഎഎം-ആഡം) വിദ്യാർഥികൾക്കു ഇൗ പുത്തൻ കാർ പൊളിച്ചു പഠിക്കാം.
🗞🏵 *ഫാസ്റ്റാഗ് കാര്‍ഡില്ലാത്തവര്‍ക്ക് തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഇന്നു മുതല്‍ കൂടുതല്‍ പണം നല്‍കണം.* സാധാരണ കാര്‍ യാത്രക്കാര്‍ക്ക് ഇരുവശത്തേക്കും യാത്ര ചെയ്യണമെങ്കില്‍ 150 രൂപ നല്‍കണം. 40 രൂപ ഒറ്റയടിക്കു നഷ്ടം.
🗞🏵 *സവാള കയറ്റിയ ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് വീട്ടില്‍ ഇറക്കുന്നതിനിടെ പൊലീസ് പിടികൂടി.* തൃശൂര്‍ വരന്തരപ്പിള്ളിയ്ക്കു സമീപം കള്ളായിയിലാണ് 2850 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചത്. നാലു പേര്‍ ഓടി രക്ഷപ്പെട്ടു.
🗞🏵 *പൗരത്വഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി.* സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ പ്രമേയത്തെ പിന്തുണച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ച് പാര്‍ലമെന്റില്‍ അകാലിദള്‍ വോട്ടുചെയ്തിരുന്നു.
🗞🏵 *മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് രഹസ്യാന്വേഷണ പോലീസ് വേഷം മാറി ഉപഭോക്താവായി എത്തിയത്.* വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന്‍ വീണ്ടും തിരിച്ചെത്തി, കഞ്ചാവ് വാങ്ങി.
🗞🏵 *ബത്തേരിയില്‍ യാത്രക്കാരനെ തളളിയിട്ടതില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി.* ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവറും കണ്ടക്ടറും കുറ്റക്കാരെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നടപടിക്ക് ഗതാഗതമന്ത്രി ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
🗞🏵 *കൂടത്തായി കൂട്ടക്കൊല കേസിൽ രണ്ടാമത്തെ കുറ്റപത്രം അന്വേണസംഘം താമരശേരി കോടതിയിൽ സമർപ്പിച്ചു.* മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഷാജുവിനെ വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തിയെന്നാണ് കേസ്. മരുന്നിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയാണ് സിലിയെ കൊലപ്പെടുത്തിയത്. കേസിൽ ജോളിക്ക് പുറമെ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവർ കൂടി പ്രതികളാണ്.
🗞🏵 *മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ ആമസോണ്‍ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിമാരെയും കാണില്ല.* നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമസോണ്‍ സിഇഒ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് കൂടിക്കാഴ്ച മോദിയും മന്ത്രിമാരും ഒഴുവാക്കുകയായിരുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം മോദിയെ കാണാന്‍ കഴിയില്ലെന്ന് ആമസോണിനെ നേരത്തെ അറിയിച്ചിരുന്നു. മോദിയെ മാത്രമല്ല, മന്ത്രിമാരായ പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവരെ കാണാന്‍ സാധിക്കില്ലെന്ന് ബെസോസിനെ അറിയിച്ചിരുന്നു. ഈ നീക്കം ആമസോണിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
🗞🏵 *നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ നടപ്പാക്കാൻ ഡൽഹി കോടതിയുടെ പുതിയ മരണ വാറന്റ് .* രണ്ടാംപ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് നടപടി. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചു.
🗞🏵 *സിറോ മലബാർ സഭ ഉന്നയിച്ച ലവ് ജിഹാദ് ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി.* മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇതിനിടെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് മെത്രാന്‍മാരുടെ സിനഡ് പുറത്തിറക്കിയ സർക്കുലർ അനവസരത്തിലായി എന്ന വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം ഉടന്‍ പുറത്തിറങ്ങും.
🗞🏵 *ടെലിക്കോം സേവനദാതാക്കളായ വോഡഫോൺ ഐഡിയക്ക് നവംബറിൽ മാത്രം നഷ്ടമായത് 3.7 കോടി ഉപയോക്താക്കളെന്ന് റിപ്പോർട്ട്.* കഴിഞ്ഞ ദിവസം ട്രായി പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ കാര്യമായി പിടിച്ചുനിന്നത് ജിയോയും എയർടെലും ബിഎസ്എൻഎലും മാത്രമാണ്.
🗞🏵 *പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ സ്യൂട്ടിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സുപ്രീംകോടതിയിൽ ഹർജി നൽകി.* ആർട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. സംസ്ഥാനത്ത് താമസിക്കുന്നവരുടെ എന്ത് അവകാശം ആണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹനിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കാൻ സംസ്ഥാനത്തിന്റെ ഹർജിക്ക് ആകുന്നില്ല.
🗞🏵 *കോട്ടയം സിഎംഎസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ സംഘർഷം.* കാമ്പസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികൾ സംഘടിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗുണ്ടകളുമായെത്തി എസ്എഫ്ഐക്കാര്‍ വിദ്യാർഥികളെ മർദിക്കുകയാണെന്ന് പ്രിൻസിപ്പലും ആരോപിച്ചു.
🗞🏵 *അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.* റോഡ് സുരക്ഷ സന്ദേശങ്ങൾ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
🗞🏵 *സ്മാര്‍ട്ട് ഫോണ്‍ കുടുംബബന്ധങ്ങളില്‍ വില്ലനാകുന്നുവെന്ന് റിപ്പോര്‍ട്ട്.* ലൈംഗീക ജീവിതത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് ശാസ്ത്രവും തെളിയിച്ചിരിക്കുന്നു. മൊറോക്കോയിലെ ലൈംഗീക ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം സെക്സ് ലൈഫിനെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടെത്തലില്‍ എത്തിയത്
🗞🏵 *അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് ശക്തമായ മുന്നറിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.* ദേശീയ മതസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നലെ ജനുവരി 16ന് ക്രിസ്ത്യന്‍ യഹൂദ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ മതസ്വാതന്ത്ര്യ അനുസ്മരണ പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഉറക്കെ പ്രഖ്യാപിച്ചത്.
🗞🏵 *വൈദിക ബ്രഹ്മചര്യ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നു ചൂണ്ടിക്കാട്ടി കർദ്ദിനാൾ സാറ എഴുതിയ പുസ്തകം ചര്‍ച്ചയായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍.* ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനുശേഷം പനാമയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങവേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യം വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പത്ര സമ്മേളനത്തില്‍ ഓർമ്മിപ്പിച്ചു. ‘
🗞🏵 *സത്യദീപം സീറോ മലബാര്‍ സഭയുടെയോ കത്തോലിക്ക സഭയുടെയോ മുഖപത്രമല്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മേജറ്റ് ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ* . ഇതിന് വിരുദ്ധമായി ഇന്ന്‍ മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ ചീഫ് എഡിറ്റര്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു.
🗞🏵 *അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സ്ഥിരീകരണം.* പെന്‍സിന്റെ ഓഫീസാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച സന്ദര്‍ശനം നടന്നേക്കുമെന്നാണ് സൂചന. അതേസമയം കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം എന്താണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.
🗞🏵 *കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പത്തു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും.* വാഷിംഗ്‌ടണ്‍ ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ജനുവരി 15ന് പുറത്തുവിട്ട 2020-ലെ ‘വേള്‍ഡ് വാച്ച് ലിസ്റ്റ് ടോപ് 10’പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം
❄❄🌨❄❄🌨❄❄🌨❄❄
*ഇന്നത്തെ വചനം*
അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേ ശിച്ചു പഠിപ്പിച്ചു.
അവന്‍െറ പ്രബോധനത്തില്‍ അവര്‍ വിസ്‌മയഭരിതരായി. കാരണം, നിയമജ്‌ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.
അശുദ്‌ധാത്‌മാവു ബാധി ച്ചഒരുവന്‍ അവിടെ ഉണ്ടായിരുന്നു.
അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം – ദൈവത്തിന്‍െറ പരിശുദ്‌ധന്‍.
യേശു അവനെ ശാസിച്ചു: നിശ്ശബ്‌ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.
അശുദ്‌ധാത്‌മാവ് അവനെ തള്ളിവീഴ്‌ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
എല്ലാവരും അദ്‌ഭുതപ്പെട്ടു പരസ്‌പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്‌ധാത്‌മാക്കളോടുപോലും അവന്‍ ആജ്‌ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.
അവന്‍െറ പ്രശസ്‌തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
മര്‍ക്കോസ് 1 : 21-28
❄❄🌨❄❄🌨❄❄🌨❄❄
*വചന വിചിന്തനം*
ക്രിസ്തുവിന്റെ സാന്നിധ്യം
സാബത്തു ദിവസം ഈശോ സിനഗോഗിൽ പഠിപ്പിക്കുന്നു. അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ അവിടെ ഉണ്ടായിരുന്നു (23). സിനഗോഗിൽ പോലും അശുദ്ധാത്മാവ് വരുന്നു! വിശുദ്ധ ഇടങ്ങളിൽ പോലും അശുദ്ധമായവയും അശുദ്ധമായവരും എത്തി എന്നുവരാം. നന്മ പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ നിന്ന് തിന്മ വരുമ്പോൾ നമ്മളും ആശ്ചര്യപ്പെടാറുണ്ട് – ഇതെങ്ങനെ സംഭവിക്കുന്നു.
അപ്പോഴും നമുക്ക് ആശ്വാസവും കരുത്തും നൽകേണ്ടത് ക്രിസ്തുവിന്റെ സാന്നിധ്യം അവിടെയുണ്ട് എന്നതാണ്. എല്ലാ അശുദ്ധാത്മ ശക്തികളെയും പരാജയപ്പെടുത്തുന്ന ശക്തിയാണത്.
❄❄🌨❄❄🌨❄❄🌨❄❄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*