ന്യൂഡല്‍ഹി : മരുന്നുകമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് സ്‌ത്രീകളെ കാഴ്‌ചവയ്‌ക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി.പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനകരമാണ്. ഒന്നുകില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തെളിയിക്കണം; അല്ലാത്ത പക്ഷം ആരോപണം നിഷേധിച്ച് മാപ്പു പറയണം- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മാര്‍ക്കറ്റിംഗ് മൂല്യങ്ങള്‍ക്ക് എതിരാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ ഇത്തരണം പ്രവണതകളെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.ഇതുവരെയും വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടില്ലെന്ന് ഐഎംഎ വിശദമാക്കി. സ്‌ത്രീകളെ എത്തിച്ചുനല്‍കിയ മരുന്നുകമ്ബനികള്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. ഇത്തരം ഇടപാട് നടത്തിയ മരുന്നുകമ്ബനികളുടെയും പ്രതികളായ ഡോക്ടര്‍മാരുടെയും പേരുകള്‍ ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിടണം.ആരോഗ്യമേഖലയിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെയും നീറുന്ന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടേത്. കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ആയുഷ്‌മാന്‍ ഭാരത് ചികിത്സ സര്‍ക്കാര്‍ ആശുപത്രികളിലാണ് കൂടുതല്‍ നടപ്പാക്കുന്നത്.പൊതുമേഖലയിലടക്കമുള്ള ആശുപത്രികള്‍ക്ക് അനുവദിച്ച തുകയില്‍ 15 ശതമാനവും ഇന്‍ഷുറന്‍സ് കമ്ബനികള്‍ കൈവശപ്പെടുത്തി. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കാനോ കേന്ദ്രനിയമം നടപ്പാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
“മരുന്നുകമ്പനികള്‍ സ്‌ത്രീകളെ കാഴ്ചവയ്ക്കുന്നു’വെന്ന് മോദി; മോദിയുടെ പ്രസ്‌താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
