പേരൂര്‍ക്കട: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസുകാരന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.85000 രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. നേമം സ്വദേശിയായ തിരുവനന്തപുരം എസ്എപി ക്യാമ്ബിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
2018 മാര്‍ച്ചിലാണ് ബാഹുലേയനെ പോക്സോ കുറ്റം ചുമത്തി പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്.ചൂഷണത്തിനിരയായ പെണ്‍കുട്ടിയും ഇയാളും പോലീസ് ക്വാര്‍ട്ടേസിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസം. പോലീസുദ്യോഗസ്ഥന്റെ മകളെ മിഠായികള്‍ നല്കി പ്രലോഭിപിച്ച് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ബസില്‍വച്ചും പോലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു.രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടര്‍ന്ന് സ്കൂളില്‍ നടത്തിയ കൗണ്സിലിഗിലും കുട്ടി വിവരം അധ്യാപകരോടും വെളിപ്പെടുത്തിയിരുന്നു.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസുകാരന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും
