കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചാല്‍ പെണ്‍കുട്ടികളുടെ ജീവനൊടുക്കുന്ന പ്രവണത കേരളത്തില്‍ ആശങ്കാജനകമായവിധം വര്‍ദ്ധിച്ചുവരുന്നതായി കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരിയുടെ അദ്ധൃക്ഷതയില്‍ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയോഗം വിലയിരുത്തി. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെടുന്നവരില്‍ ഏറെയും 20 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണെന്ന സതൃം ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കൊലപാതകം ഒരു പരമ്പരയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി കലൂര്‍ സ്വദേശിനി പ്ലസ് ടു വിദൃാര്‍ത്ഥിനി ഇവയെ കൊലപ്പെടുത്തിയത് ഇതില്‍ ഒടുവിലത്തെ സംഭവമാണ്. നേരത്തെയുണ്ടായിരുന്ന അടുപ്പം ഉപേക്ഷിച്ചപ്പോഴാണ് സമാനമായ സംഭവങ്ങളില്‍ ഇരകളില്‍ പലരും ആക്രമിക്കപ്പെട്ടത്. പ്രണയം നിഷേധിച്ചാല്‍ പെണ്ണിനെ ചുട്ടുകൊല്ലുന്ന മനസാക്ഷിയാണ് കേരളത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന അരുംകൊലകള്‍ക്കാണ് കേരളം ഇന്നു സാക്ഷൃം വഹിക്കുന്നത്.
പ്രണയം ഏന്ന വാക്കിന്റെ നൃായീകരണം അര്‍ഹിക്കുന്നുണ്ടോ ഈ കൊലപാതകങ്ങള്‍.? ജീവനെടുക്കുന്ന മനോഭാവത്തില്‍ ഏവിടെയാണ് സ്‌നേഹവും പ്രണയവും. നിരാശയും നഷ്ടബോധവും നിയന്ത്രികാനാക്കാത്ത മനുഷൃര്‍ മാനസീകവൈകലൃമുള്ളവരാണ്. പ്രതൃാഘാതങ്ങള്‍ ചിന്തിക്കാനാകാത്ത കുറ്റവാളികളായി മാറുന്നവരാണെങ്കില്‍ അവര്‍ സമൂഹത്തിന് ഭീഷണിയുമാണ്. മാനസീകാരോഗൃതലത്തില്‍ തന്നെ ഈ ക്രുരകൃതൃങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അവബോധവും സാമുഹിക ജാഗ്രതയും ഇതിന് ആവശൃമാണ്. അത് വളരെ ഗൗരവത്തോടെ നിറവേറ്റേണ്ട ഒരു സാമൂഹിക ഉത്തരവാദിത്തവുമാണ്.
ഈ കൊലപാതകങ്ങള്‍ പ്രണയവുമായി കാല്പനീകവല്‍കരിക്കേണ്ട. അപക്വമായ കൗമാര ചാപലൃങ്ങളായി തള്ളികളയേണ്ടതുമല്ല. ഗൗരവത്തോടെ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കേണ്ടതുമായ മാനസീകാരോഗൃ പ്രശ്‌നമാണത്. കരുതലോടെ സമീപിക്കേണ്ടത് സമൂഹത്തിന്റെ ആകെ സുരക്ഷയ്ക്ക് അനിവാരൃവുമാണ്.
കെസിബിസി ഡെപ്പ്യട്ടി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ പോള്‍ മാടശ്ശേരി, സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജോര്‍ജ്ജ് എഫ് സേവൃര്‍, റോണ റിബേര, അഡ്വക്കേറ്റ് ജോസി സേവൃര്‍, ടോമി പ്ലാന്തോട്ടം, ഷിബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.