കോഴിക്കോട്‌ : തനിക്ക് ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്ബര മുഖ്യ പ്രതി ജോളി രംഗത്ത്. പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും പക്ഷെ ഇപ്പോള്‍ സമയമായിട്ടില്ലന്നും ആളൂര്‍ സാര്‍ വരട്ടെ എന്നുമാണ് ജോളിയുടെ പ്രതികരണം. സമയമാകുമ്ബോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.