കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല തി​ങ്ക​ളാ​ഴ്ച​യും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 77.72 രൂ​പ​യാ​യി. ഡീ​സ​ലി​ന്‍റെ വി​ല ലി​റ്റ​റി​ന് 72.40 രൂ​പ​യാ​യും കൂ​ടി​യി​ട്ടു​ണ്ട്. അ​ഞ്ചു​ദി​വ​സം കൊ​ണ്ട് ഡീ​സ​ല്‍ ലി​റ്റ​റി​ന് 70 പൈ​സ​യി​ലേ​റെ​യാ​ണ് വ​ര്‍​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അം​സ്കൃ​ത എ​ണ്ണ വി​ല ഉ​യ​രു​ന്ന​താ​ണു കാ​ര​ണം.