ചൈന: ചൈനയിലെ ക്രൈസ്തവ സമൂഹത്തെ പിടിച്ചുകെട്ടുന്നതിന് പുതിയ തന്തത്രങ്ങളുമായി ചൈനീസ് ഭരണകൂടം. ഫെബ്രുവരി ഒന്ന് മുതൽ പുതിയ ഭരണ നിയന്ത്രണങ്ങൾ നടപ്പിലാക്കി മത വിഭാഗങ്ങളെ നിയന്ത്രിക്കാനാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണെങ്കിലും ചൈനീസ് പാർട്ടിയെ അംഗീകാരിക്കാത്ത ഭൂഗർഭ ക്രിസ്ത്യാനികളെ വരുതിയിൽ വരുത്താനാണ് ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് രാജ്യത്തെ കത്തോലിക്കാ സഭ.
പുതിയ നടപടികൾ അനുസരിച്ച്, മത സമുദായങ്ങളുടെ പ്രവർത്തനങ്ങൾ, റാലികൾ, പരിപാടികൾ എന്നിവയ്ക്ക് മതകാര്യ കാര്യാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി ഉണ്ടായിരിക്കണം. ഒപ്പം ക്രൈസ്തവരും മറ്റു മതത്തിൽ ഉള്ളവരുമായ അദ്ധ്യാപകരും മതനേതാക്കളും കമ്മ്യൂണിസ്റ്റ് തത്വങ്ങൾ കുട്ടികളെ നിർബന്ധമായും പഠിപ്പിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് പൂർണ്ണമായും വിധേയപ്പെടുകയും ചെയ്യണം.
കൂടാതെ മതസംഘടനകൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന് അനുസൃതമായി പ്രവർത്തിക്കണം, ഭരണഘടന, നിയമങ്ങൾ, ചട്ടങ്ങൾ, ഓർഡിനൻസുകൾ, നയങ്ങൾ എന്നിവ പാലിുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണത്തിന്റെയും തത്ത്വം പാലിക്കണമെന്നും മതവിഭാഗങ്ങൾക്കുള്ള ഭരണപരമായ നടപടികൾ എന്നപേരിൽ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.