ലക്നോ: ജമ്മു കാഷ്മീരിന്‍റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതിന്‍റെ പേരില്‍ ഐഎഎസ് പദവി ഉപേക്ഷിച്ച് ശ്രദ്ധനേടിയ മലയാളി കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് യുപിയില്‍ എത്തിയപ്പോഴാണ് പോലീസ് നടപടി. യുപി അതിര്‍ത്തിയില്‍ വച്ചാണ് പോലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ കണ്ണനും അണിനിരന്നിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും നിലനില്‍ക്കുന്നുണ്ട്.