വാർത്തകൾlink

🗞🏵 *ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍.* പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.

🗞🏵 *രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് തമിഴ്നാട്ടിലെ ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം.* സംസ്ഥാനം ഭരിക്കുന്ന പാർട്ടികൾ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുന്ന പതിവ് ഇത്തവണ തെറ്റി. 27 ജില്ലാ പഞ്ചായത്തുകളിലെ 513 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 218 ഇടത്ത് ഡിഎംകെയും 205 ഇടത്ത് എഐഎഡിഎംകെയും വിജയിച്ചു. 100 സീറ്റുകളിലെ ഫലം ഇനിയും പുറത്തുവരാനുണ്ട്. ബ്ലോക്ക്‌ പഞ്ചായത്തുകളിൽ പകുതി സീറ്റുകൾ എണ്ണിത്തീര്‍ന്നപ്പോള്‍ 1884 സീറ്റുകള്‍ ഡിഎംകെയും 1588 എണ്ണം എഐഎഡിഎംകെയും നേടി.

🗞🏵 *പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്നും ഇന്ത്യ പിൻമാറണമെന്നു ബഹ്റൈൻ പ്രതിനിധി സഭ.* മുസ്ലിംകളൊഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണെന്നു പ്രതിനിധി സഭ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ഔദ്യോഗികമായി എതിർപ്പ് അറിയിക്കുന്നത്.

🗞🏵 *പൗരത്വ നിയമത്തിന് പിന്തുണ തേടി ബിജെപി നേതാക്കള്‍ വീടുകള്‍ തോറും കയറിയിറങ്ങും.* മറ്റെന്നാള്‍ തുടങ്ങുന്ന പ്രചാരണ പരിപാടിയില്‍ മൂന്നു കോടി കുടുംബങ്ങളെ നേരില്‍ക്കണ്ട് ആശയവിനമയം നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ നിന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും പ്രചാരണത്തിന് തുടക്കമിടും.

🗞🏵 *പൗരത്വനിയമഭേദഗതി അനുകൂലിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* ഭരണഘടനാ ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നത്. സമയവും പൊതുപണം പാഴാക്കിയെന്നല്ലാതെ നിയമസഭാ പ്രമേയംകൊണ്ട് പ്രയോജനമൊന്നുമില്ല. ഗവര്‍ണര്‍ക്കെതിരായ പൊതുപ്രതിഷേധങ്ങള്‍ കുറ്റകരമാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു.

🗞🏵 *സിസേറിയനിടെ, ഉദരത്തില്‍ അബദ്ധത്തില്‍ പഞ്ഞി കുടുങ്ങി യുവതി മരിച്ചു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പഞ്ഞിയില്‍ നിന്നുളള അണുബാധയെ തുടര്‍ന്നാണ് 24 കാരി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.* തമിഴ്‌നാട്ടിലാണ് സംഭവം. ഡോക്ടർമാരുടെ അലംഭാവമാണ് മരണകാരണം. ചികിൽസാപിഴവ് സംഭവിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ വിരുദ്ധചലം സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

🗞🏵 *കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍റെ വാക്കുകളും സമീപനവും ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ലെന്ന് യുഡിഎഫ്.* ഗവര്‍ണര്‍ പദവിയുടെ അന്തസിന് നിരക്കുന്നതല്ല ഗവര്‍ണറുടെ പരസ്യപ്രസ്താവനകള്‍. നിയമസഭാ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ പരസ്യ നിലപാട് സ്വീകരിച്ചിട്ടം മുഖ്യമന്ത്രി മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

🗞🏵 *പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിന് പ്രതികാരമായി കാമുകിയുടെ പേരിൽ ഫെയ്ക്ക് പ്രൊഫൈൽ ഉണ്ടാക്കിയ യുവാവ് അറസ്റ്റിൽ.* ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജപ്രൊഫൈൽ ഉണ്ടാക്കിയ യുവാവ്, പെൺകുട്ടിയുടെ അശ്ലീലഫോട്ടോകൾ ഇതിൽ പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി പരാതി നൽകിയതോടെയാണ് അറസ്റ്റ്. മുംബൈ സ്വദേശിയാണ് യുവാവ്.

🗞🏵 *മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയം മാറ്റിയേക്കില്ല. നഗരസഭയില്‍ ചേര്‍ന്ന സാങ്കതികസമിതി യോഗത്തില്‍ സമയക്രമം മാറ്റുന്നതില്‍ തീരുമാനമായില്ല.* സമയം മാറ്റുന്നതില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചെന്ന് സബ് കലക്ടര്‍ അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് 290 കുടുംബങ്ങളെ ഒഴിപ്പിക്കും.

🗞🏵 *ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്.* കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയില്‍ മറുപടിയുമായാണ് സ്പീക്കര്‍ രംഗത്ത് എത്തിയത്.
ഭരണഘടനയെ വെല്ലുവിളിക്കുമ്ബോള്‍ ഇടപെടുമെന്നും, മതത്തിന്റെ പേരില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

🗞🏵 *ശാസ്ത്ര സാങ്കേതിക മേഖലയിലെ വിജയത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വളര്‍ച്ച നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.* 107ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ സയന്‍സ് മേഖലയില്‍ വന്‍ വളര്‍ച്ചയാണ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചു. സാങ്കേതിക രംഗത്ത് ഇന്ത്യ 52ാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിരവധി ശാസ്ത്ര സാങ്കേതിക വിദഗ്ധരാണ് ഉയര്‍ന്നു വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്.* പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.
സമാനമായി ഭേദഗതിയെ എതിര്‍ക്കുന്നവര്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു. ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍,ബിഹാര്‍,ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്.

🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തക സദാഫ് ജാഫര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം.* മുന്‍ െഎ.പി.എസ് ഓഫിസര്‍ എസ്.ആര്‍. ദരാപുരി, പവന്‍ റാവു അംബേദ്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ജാമ്യം ലഭിച്ചു. ഡിസംബര്‍ 19ന് ലഖ്നോവില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

🗞🏵 *അസംസ്‌കൃത എണ്ണവില വർധനവ് വ്യാപാരം നഷ്ടത്തിൽ പുരോഗമിക്കുന്നു.* സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 12239ലുമാണ് വ്യാപാരം നടക്കുന്നത്.
എൻബിഎഫ്‌സി, ബാങ്ക് ഓഹരികൾ നഷ്ടത്തിലും ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികളും നേട്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

🗞🏵 *വിശ്വസ്തർ തന്നെയാണ് തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ പെടുത്തിയതെന്ന് സുഭാഷ് വാസു.* മറിയ എന്ന സ്ത്രീയാണ് ചെക്ക് കൈമാറിയത്. തന്നെയടക്കം വിദേശത്തുള്ള നിരവധി പേരെ തുഷാർ വഞ്ചിച്ചിട്ടുണ്ട്. മൂന്നരലക്ഷം ദിർഹം തനിക്കു നല്കാനുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു.

🗞🏵 *മരടിൽ ഫ്ലാറ്റുകൾ തകർക്കാനുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചു.* ആദ്യദിനം തകർക്കാൻ നിശ്ചയിച്ചിട്ടുള്ള ഹോളി ഫെയ്ത് ഫ്ലാറ്റിലേക്കുള്ള സ്‌ഫോടക സാമഗ്രികളാണ് കൊണ്ടുവന്നത്. എഡിഫസ് കമ്പനിക്കാണ് ഇവിടെ പൊളിക്കാനുള്ള കരാർ നല്കിയിട്ടുള്ളത്.
അങ്കമാലി മഞ്ഞപ്രയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുകളാണ് പൊലീസ് അകമ്പടിയോടെ എത്തിച്ചത്. അമോണിയം നൈട്രേറ്റ് പ്രധാനഘടകമായ എമൽ ഷെൻ സ്ഫോടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. 1471 സുഷിരങ്ങളാണ് H20 ഫ്ലാറ്റിൽ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കളാണ് ഫ്ലാറ്റിന് ആവശ്യം.

🗞🏵 *പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും എതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്പോൾ അസമിലെ തദ്ദേശീയ മുസ്ലിങ്ങൾ സമരം ചെയ്യുന്നത് പ്രത്യേക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ്.* പൗരത്വ നിയനഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും എതിർക്കുന്നതിന് പകരം നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുന്നതിനായി പ്രത്യേക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിനിടയ്ക്ക് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവർ തദ്ദേശീയരായ മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്നാണ് ആരോപിക്കുന്നത്.

🗞🏵 *ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യു എസ് വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു.* ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവനാണ് ജനറൽ ഖാസിം സുലൈമാനി. ഇറാന്‍റെ പിന്തുണയുള്ള പോപുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ – മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

🗞🏵 *ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും .* വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . സൗദി അറേബ്യയിലാണ് ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നികുതി. യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് പത്ത് റിയാലാണ് വിമാന കമ്പനികള്‍ നികുതി ഈടാക്കുന്നത്.

🗞🏵 *സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷിക്കാം. പുതിയ ശമ്പള സ്കെയില്‍ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ചു.* സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അടിസ്ഥാന ശമ്പളം കണക്കിലെടുത്തായിരുന്നു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിജപ്പെടുത്തിയിരുന്നതെങ്കിൽ ഇനി മൊത്ത ശമ്പളത്തിന്റെ 80 ശതമാനത്തോളം കണക്കാക്കിയാകും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തീരുമാനിക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണം.

🗞🏵 *യുഎഇയിൽ മന്ത്രവാദം നടത്തിയ വിദേശിയായ സ്ത്രീ അറസ്റ്റില്‍.* രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. മന്ത്രവാദവും ഇതുമായ ബന്ധപ്പെട്ട ചില കര്‍മങ്ങളും നടത്തുന്നതിനിടെയാണ് സ്ത്രീ പിടിയിലാതെന്നു അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമറാന്‍ അഹ്‍മദ് അല്‍ മസ്റൂഇ പറഞ്ഞു.

🗞🏵 *പൗരത്വ രജിസ്റ്റർ ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശികളുടെ കണക്കുകൾ പുറത്തു വിട്ടു.* അനധികൃതമായി കുടിയേറിയ 445 ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന് തിരിച്ചുപോയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും ആളുകൾ ഇന്ത്യയിൽ നിന്ന് മടങ്ങിയത്. ബംഗ്ലാദേശ് പാരാമിലിട്ടറി ഫോഴ്സ് തലവൻ വ്യാഴാഴ്ച വ്യക്തമാക്കിയതാണ് ഈ വിവരങ്ങൾ.

🗞🏵 *ദേശീയ പണിമുടക്ക് ദിനത്തിലെ പ്രവേശന പരീക്ഷ, ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. ജനുവരി എട്ടിന് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, അന്നത്തെ ജെഇഇ മെയിന്‍ പ്രവേശനപരീക്ഷ നടത്തുമോ എന്നതിനു കുറിച്ച് ആശങ്കയിലാണ് ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍.* തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കര്‍ഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാര്‍ട്ടികള്‍ അടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് തൊഴിലാളി സംഘടനകളും വിദ്യാര്‍ഥികളുമടക്കം മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

🗞🏵 *രണഘടനയുടെ അന്തഃസത്തയ്‌ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ്‌ സംസ്ഥാന ഗവര്‍ണര്‍ ശ്രീ. ആരിഫ്‌ മുഹമ്മദ്‌ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.*
നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന്‌ അദ്ദേഹം പറയുന്നു.

🗞🏵 *ലയാള സിനിമയെ നിയന്ത്രിക്കുന്നത് ഒരു ലോബിയാണെന്നും ഈ ലോബിയിൽ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.* ലോബിയിൽ ഉള്ളത് 15 പേര്‍ ആണ്. 300 പേജുളള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

🗞🏵 *എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു.* വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു. ഇരുവരും നടത്തിയ വലിയ അഴിമതികളും കൊലപാതകങ്ങളും . നിര്‍ണായക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും . ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്‍ എന്നാണ് സുഭാഷ് വാസു വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചത്.

🗞🏵 *കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പൊലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.* നാനോ ടെക്നോളജി ഗവേഷണ വിദ്യാര്‍ത്ഥി ദീപ മോഹനെയാണ് പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദലിത് വിദ്യാര്‍ഥിയായതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ലാബ് സൗകര്യം അടക്കമുള്ളവ വി.സി അനുവദിക്കില്ലെന്ന പരാതി പറയാനായിരുന്നു ദീപയെത്തിയത്. നാനോ ടെക്നോളജി വകുപ്പില്‍ രഹസ്യസന്ദര്‍ശനത്തിനായി ഇന്ന് കാംപസില്‍ എത്തുന്നതറിഞ്ഞാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനായി പെണ്‍കുട്ടി ഇവിടെ എത്തിയത്. എന്നാല്‍, പൊലിസ് പെണ്‍കുട്ടിയെബലം പ്രയോഗിച്ച് കസ്റ്റഡിലെടുത്ത് കരുതല്‍ തടങ്കലിലാക്കുകയായിരുന്നു.

🗞🏵 *എല്ലാ ദിവസവും പാകിസ്ഥാനെ കുറിച്ച് പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ അംബാസഡറാണോയെന്ന ചോദ്യവുമായി ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.* പാകിസ്ഥാന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോദി ഇന്ത്യയെ കുറിച്ച്‌ സംസാരിക്കണമെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് മോദി എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്..? ഹിന്ദുസ്ഥാനെ കുറിച്ച്‌ സംസാരിക്കാന്‍ മോദി തയ്യാറാകണം. പാകിസ്ഥാനെ കുറിച്ച്‌ തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു.

🗞🏵 *ഭാരതത്തിലെ ലാറ്റിൻ മെത്രാൻ സമിതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഗോവയിലെ ബെനൗലിമിൽ പുതിയ സെക്രട്ടറിയേറ്റ് മന്ദിരമായ ശാന്തി സദൻ ജനുവരി ആറിന് ഉദ്ഘാടനം ചെയ്യും.* മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിർവഹിക്കും. സിസിബിഐ പ്രസിഡന്റും ഗോവ ആർച്ച് ബിഷപ്പുമായ റവ.ഫിലിപ് നേരി ഫെററോ ഗ്രൗണ്ട് ഫ്‌ളോറും വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പുമായ റവ. ജോർജ് ആന്റണിസാമി ആദ്യ നിലയുടെ ഉദ്ഘാടനവും നടത്തും. കണ്ണൂർ കൂത്തുപറമ്പ് എംഇഎസ് കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ കോളേജിൽ വരാൻ അനുവദിക്കുന്നില്ലെന്ന് പരാതി. എസ്എഫ്‌ഐ പ്രവർത്തകരായ മൂന്ന് പേർക്ക് അനധികൃതമായി ഹാജർ നൽകാത്തത് കൊണ്ടാണ് എസ്എഫ്‌ഐ തനിക്ക് വിലക്കേർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ പ്രൊഫ. എൻ. യൂസഫ് ആരോപിച്ചു.

🗞🏵 *വിവാദ പരാമർശവുമായി കോൺഗ്രസ് പോഷക സംഘടനയായ സേവാദളിന്റെ ലഘുലേഖ.*
ഹിന്ദു മഹാസഭ നേതാവ് വി ഡി സവർക്കറിന്റെ സ്വവർഗ പങ്കാളിയായിരുന്നു ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെന്നാണ് ലഘുലേഖയിൽ പറയുന്നത്. ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു.

🗞🏵 *കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.* പൗരത്വ നിയമ ഭേദഗതി നിയമത്തിൽ പ്രമേയം പാസാക്കാൻ കേരള നിയമസഭക്ക് അവകാശമില്ലെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരായാണ് നോട്ടീസ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിയമസഭയുടെ അവകാശത്തിന്മേലുള്ള കൈ കടത്തൽ എന്ന് ചൂണ്ടിക്കാട്ടി കെ സി ജോസഫാണ് സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്.

🗞🏵 *കണ്ണൂർ കൂത്തുപറമ്പ് എംഇഎസ് കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്‌ഐ പ്രവർത്തകർ കോളേജിൽ വരാൻ അനുവദിക്കുന്നില്ലെന്ന് പരാതി.* എസ്എഫ്‌ഐ പ്രവർത്തകരായ മൂന്ന് പേർക്ക് അനധികൃതമായി ഹാജർ നൽകാത്തത് കൊണ്ടാണ് എസ്എഫ്‌ഐ തനിക്ക് വിലക്കേർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ പ്രൊഫ. എൻ. യൂസഫ് ആരോപിച്ചു.

🗞🏵 *സ്വന്തം മതത്തിലെ സ്ത്രീവിവേചനം പരസ്യമായി വെള്ളപൂശിയ ശേഷം ഇതര മതസ്ഥരെ സ്ത്രീ സമത്വം പഠിപ്പിക്കാൻ നടക്കുന്ന മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രവർത്തി അപലപനീയമാണെന്ന്‍ ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ).* മതനിയമങ്ങൾ ഒരു മതേതര രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കെമാല്‍ പാഷ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും ഇന്ത്യയുടെ നീതിനിർവഹണ സംവിധാനത്തിൽ ഉന്നത പദവി വഹിച്ച കമാൽ പാഷയുടെ സമീപകാലത്തെ പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിനു മുകളിൽ ശരീഅത്തിനെ പ്രതിഷ്ഠിക്കുന്നത് പോലെയാണെന്നും സംഘടന പ്രസ്താവനയില്‍ കുറിച്ചു.

🗞🏵 *യേശുവിന്റെ ശരീരം കല്ലറയിൽ പൊതിഞ്ഞ് സംസ്കരിക്കുവാൻ ഉപയോഗിച്ചുവെന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെടുന്ന തിരുക്കച്ചയുടെ അസാധാരണ പ്രദർശനം ഡിസംബർ മാസം ഇറ്റാലിയൻ നഗരമായ ടൂറിനിൽ നടക്കും.* കത്തോലിക്കാ പ്രസ്ഥാനമായ തേയ്സയുടെ ഭാഗമായ യൂറോപ്യൻ യുവജനങ്ങളുടെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചായിരിക്കും പ്രദർശനം നടക്കുക.

🗞🏵 *മിഷ്ണറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു സംസ്‌കാരത്തിന്റെ കുറവുണ്ടെന്നും അതുകൊണ്ടാണു പഠനത്തിനുശേഷം വിദേശത്തു ചെല്ലുമ്പോള്‍ അവര്‍ ബീഫ് കഴിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.* ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ഹനുമാന്‍ ചാല്സ്യിലെ ഈരടികളും സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിക്കണമെന്നു മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

🗞🏵 *നൈജീരിയയിലെ ക്രൈസ്തവ പീഡനം പാശ്ചാത്യ ലോകം ഗൗനിക്കുന്നില്ലെന്ന വിമര്‍ശനവുമായി നൈജീരിയയിലെ സൊകോട്ടോ രൂപതയുടെ ബിഷപ്പായ മാത്യു ഹസൻ കുക്ക രംഗത്ത്.* ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടന പത്തു ക്രൈസ്തവരുടെ തല വെട്ടി കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും ഉണ്ടാകാത്തതിനു പിന്നിലുള്ള നിശബ്ദതയിലും ബിഷപ്പ് മാത്യു ഹസൻ കുക്ക ആശങ്ക പ്രകടിപ്പിച്ചു.

🗞🏵 *ബിനാമി സ്വത്ത് സമ്ബാദിച്ചുവെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്.* സംസ്ഥാന സര്‍ക്കാരാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശിയായ സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

🗞🏵 *എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* പൗരത്വ നിയമത്തിനെതിരെ ജനങ്ങള്‍ക്കിടിയില്‍ കോണ്‍ഗ്രസും ആംആദ്മിയും ചേര്‍ന്ന് തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ ഒരുമാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

🗞🏵 *അമേരിക്കന്‍ പൗരന്മാരോട് എത്രയും വേഗത്തില്‍ ബാഗ്ദാദ് വിടണമെന്ന് ഇറാക്കിലെ അമേരിക്കന്‍ എംബസി.* ഇറാക്കില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് എംബസിയുടെ മുന്നറിയിപ്പ്.2020 ജനുവരിയിലെ യാത്രാ നിര്‍ദേശം മാനിച്ച്‌ ഇറാക്കിലുള്ള അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം

🗞🏵 *തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി.* അരുവിക്കരയിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്. ആയതിനാല്‍ വെള്ളം ഇന്നു തന്നെ സംഭരിച്ചു വയ്ക്കണമെന്നും ചൊവ്വാഴ്ച മാത്രമേ ജലവിതരണം പൂര്‍വ്വ സ്ഥിതിയിലാകുകയുള്ളുവെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

🗞🏵 *നൂറിലധികം നവജാത ശിശുക്കള്‍ മരിച്ച ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിക്കാണ് അധികൃതര്‍ പരവതാനി വിരിച്ചത്.* കോട്ടയിലെ ജെ.കെ ല്‍ ആശുപത്രിയിലാണ് സംഭവം. ആരോഗ്യ മന്ത്രി രഘു ശര്‍മ്മയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പരവതാനി വിരിച്ചത്. മദ്ധ്യമങ്ങള്‍ വിവരം അറിഞ്ഞു എത്തിയതിനെ തുടര്‍ന്ന് പരവതാനി നി നീക്കം ചെയ്യുകയായിരുന്നു

🗞🏵 *സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു* . ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ ഖനി സ്ഫോടനത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്

🗞🏵 *പൗരത്വ നിയമ ഭേദഗതിയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ.* കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു.

🗞🏵 *ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയെന്ന് റിപ്പോർട്ട്.* ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വാർത്ത ഏജന്‍സി റിപ്പോര്‍ട്ട്…
🐋🐋🐋🐋🐋🐋🐋🐋🐋🐋🐋

*ഇന്നത്തെ വചനം*

നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍.
തങ്ങളുടെയജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ്‌ മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്‍െറ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍.
യജമാനന്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന്‍ അരമുറുക്കി അവരെ ഭക്‌ഷണത്തിനിരുത്തുകയും അടുത്തുചെന്ന്‌ അവരെ പരിചരിക്കുകയും ചെയ്യും.
അവന്‍ രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാംയാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭ്യത്യന്‍മാര്‍ ഭാഗ്യവാന്‍മാര്‍.
ഇത്‌ അറിഞ്ഞു കൊള്ളുവിന്‍: കള്ളന്‍ ഏതു മണിക്കൂറില്‍ വരുമെന്ന്‌ ഗൃഹനായ കന്‍ അറിഞ്ഞിരുന്നുവെങ്കില്‍ തന്‍െറ വീടു കുത്തിത്തുറക്കാന്‍ അനുവദിക്കുമായിരുന്നില്ല.
നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്‌ഷിക്കാത്ത മണിക്കൂറിലാണ്‌ മനുഷ്യപുത്രന്‍ വരുന്നത്‌.
ലൂക്കാ 12 : 35-40
🐋🐋🐋🐋🐋🐋🐋🐋🐋🐋🐋

*വചന വിചിന്തനം*
ജാഗരൂകരായ ഭൃത്യര്‍

ക്രിസ്തുശിഷ്യരുടെ ധര്‍മ്മം ജാഗ്രതയോടെ യജമാനനെ കാത്തിരിക്കുക എന്നതാണ് (12:35-36). നിന്നെ കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ടെന്നതാണ് നിന്റെ യഥാര്‍ത്ഥ സമ്പത്ത്. ഒപ്പം ആര്‍ക്കെങ്കിലുംവേണ്ടി നിനക്ക് കാത്തിരിക്കാനുണ്ട് എന്നത് നിന്റെ ശിഷ്യധര്‍മ്മത്തിന്റെ ഭാഗവുമാണ്. അതായത്, നിന്നെ സ്‌നേഹിക്കുന്നവരും നീ സ്‌നേഹിക്കുന്നവരും ദൈവം നിനക്കു തന്ന സമ്പത്താണ് എന്നര്‍ത്ഥം.
🐋🐋🐋🐋🐋🐋🐋🐋🐋🐋🐋

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*