രാമപുരം: വരുംതലമുറകൾക്ക് പഠനത്തിനും ഗവേഷണത്തിനും ഉതകുന്ന തരത്തിൽ ജീവചരിത്രരചനയിൽ ബൃഹത്തായ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് സഭാതാരം ജോണ്‍ കച്ചിറമറ്റമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഷെവലിയാർ വി.സി. ജോർജ് ജീവചരിത്ര അവാർഡ് ജോണ്‍ കച്ചിറമറ്റത്തിനു സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. അധ്യാപകൻ, സഭാ പ്രവർത്തകൻ,സമുദായ നേതാവ്, കർഷകൻ എന്നീ നിലകളിലെല്ലാം പ്രതിജ്ഞാബന്ധമായ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ചരിത്രരചന നിർവഹിച്ചുകൊണ്ടിരിക്കുന്ന അത്യപൂർവ പ്രതിഭയാണ് ജോണ്‍ കച്ചിറമറ്റമെന്നും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ചരിത്ര വിദ്യാർഥികൾക്ക് ഏതു സമയവും റഫർ ചെയ്യാവുന്ന വിജ്ഞാന കോശങ്ങളാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കേരള ഹിസ്റ്ററി കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഡോ. കുര്യാസ് കുന്പളക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് സമർപ്പണ സമ്മേളനത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം, രാമപുരം ഫൊറോന വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ.കുര്യൻ തുടിയംപ്ലാക്കൽ, ജോണ്‍ കുര്യൻ വടക്കേക്കര, പ്രഫ. സാബു ഡി മാത്യു, ജോണ്‍ പുളിക്കപ്പറന്പിൽ, ജേക്കബ് അറയ്ക്കൽ, മാത്തച്ചൻ പ്ലാത്തോട്ടം, എ.ജോർജ്്, ആൻസമ്മ സാബു എന്നിവർ പ്രസംഗിച്ചു. ജോണ്‍ കച്ചിറമറ്റം മറുപടി പ്രസംഗം നടത്തി.