കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ബിജെപി പ്രാദേശിക നേതാവ് പിടിയില്‍. പാര്‍ട്ടിയുടെ കോട്ടയം ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം ജോസ് പ്രകാശാണ് അറസ്റ്റിലായത്.

രണ്ട് വര്‍ഷമായി പീഡനം നേരിട്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ബിജെപി ഇയാളെ പുറത്താക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.