തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്നുകണ്ടാണെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് മനപൂര്‍വമായിരുന്നു. ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്ന് തോന്നി. അതിനാലാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഈ പ്രമേയത്തെയും എതിര്‍ക്കാതിരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ ഒ. രാജഗോപാല്‍ എതിര്‍ത്തിരുന്നില്ല. ചര്‍ച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂ ലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൈ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാജഗോപാല്‍ പ്രതികരിച്ചില്ല. എന്നാല്‍ സഭയില്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചിരുന്നു