തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനത്തിൽനിന്ന് ഒൻപതുശതമാനമായി കുറച്ചു. തിരുവനന്തപുരത്തുള്ള കെഎഫ്സി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. വിപണിയിൽനിന്നു കുറഞ്ഞ നിരക്കിലുള്ള ഫണ്ടുകൾ സമാഹരിക്കുന്നത് വഴി കോർപറേഷനുണ്ടാകുന്ന നേട്ടം ഉപയോക്താക്കൾക്ക് കൈമാറുക എന്നതാണ് പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രിപറഞ്ഞു.2018-19 സാന്പത്തിക വർഷത്തെ കോർപ്പറേഷന്റെ ലാഭവിഹിതമായ 10 ലക്ഷം രൂപയുടെ ചെക്ക് കെഎഫ്സിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗൾ ചടങ്ങിൽ ധനമന്ത്രിക്കു കൈമാറി.
കെഎഫ്സി അടിസ്ഥാന പലിശനിരക്ക് കുറച്ചു
