കൊ​ച്ചി: പു​തു​വ​ല്‍​സ​രാ​ഘോ​ഷ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഡി​ജെ പാ​ര്‍​ട്ടി സം​ഘാ​ട​ക​രാ​യ ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യി. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പു​തു​വ​ല്‍​സ​രാ​ഘോ​ഷം ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി പോ​ലീ​സ്. പു​തു​വ​ല്‍​സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ മേ​ഖ​ല​യി​ല​ട​ക്കം സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി​യ​താ​യി ആ​ലു​വ റൂ​റ​ല്‍ എ​സ്പി അ​റി​യി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സ​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.കൊ​ച്ചി​യി​ല്‍ പു​തു​വ​ല്‍​സ​ര പാ​ര്‍​ട്ടി​ക​ള്‍​ക്ക് ല​ഹ​രി മ​രു​ന്നു​മാ​യി എ​ത്തി​യ​പ്പോ​ള്‍ പി​ടി​യി​ലാ​യ ര​ണ്ടു ഡി​ജെ​മാ​ര്‍​ക്കും ബം​ഗ​ളു​രൂ സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു ക​രു​തു​ന്നു. ബം​ഗ​ളു​രു​വി​ല്‍ നി​ന്നെ​ത്തി​യ ഇ​വ​രി​ല്‍ നി​ന്ന് എം​ഡി​എം​എ​യും ല​ഹ​രി​മ​രു​ന്ന് ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വൈ​റ്റി​ല​യ്ക്ക​ടു​ത്തു​ള്ള ഹോ​ട്ട​ലി​ൽ ഡി​ജെ പാ​ർ​ട്ടി ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രെ​ത്തി​യ​ത്.