തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം.വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി മുന്‍പ് അനുമതി നല്‍കിയിരുന്നു.രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് സുരേഷ് ഗോപി എം.പിയ്ക്കെതിരെ കേസ്.മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

രണ്ട് ഔഡി കാറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്.2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കാറുകളിലുമായി സുരേഷ് ഗോപി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.