തിരുവനന്തപുരം : കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് ഇര്‍ഫാന്‍ ഹബീബിനെതിരെ കേസെടുക്കാത്തതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.കേരളം വെള്ളരിക്കാപട്ടണമാണെന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലും കേസെടുക്കുന്നില്ല. വേദിയില്‍ ഇരിക്കാന്‍ നിശ്ചയിച്ച ആളല്ല പെരുമാറ്റചട്ടം ലംഘിച്ച് പ്രതിഷേധം നടത്തിയതെന്നും ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന് പി എസ് ശ്രീധരന്‍ പിള്ള
