കൊച്ചി: പുതുവത്സര ദിനത്തില്‍ കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ക്ക് സമീപത്തുള്ള കുടുംബങ്ങള്‍ പട്ടിണി സമരം നടത്തും. ഫ്ലാറ്റുകള്‍ പൊളിക്കുമ്ബോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി സമീപവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഫ്ലാറ്റുകളുടെ സമീപത്തുള്ള നിരവധി വീടുകളില്‍ ഇതിനോടകം വിള്ളല്‍ വീണു കഴിഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ സമീപവാസികള്‍ കണ്ടിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടാകാത്തതിനാലാണ് പട്ടിണി സമരത്തിനൊരുങ്ങുന്നത്.