കൊച്ചി: പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ പ്രവര്‍ത്തനസമയം നീട്ടും. ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ വെളുപ്പിന് ഒരുമണി വരെ മെട്രോ സര്‍വീസ് നടത്തുന്നതായിരിക്കും.
ആലുവയില്‍ നിന്നും തൈക്കുടത്തുനിന്നും അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒരു മണിക്കായിരിക്കും. ജനുവരി രണ്ടിന് അവസാന ട്രെയിന്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ്. കൂടാതെ ജനുവരി ഒന്ന്, നാല്, അഞ്ച് തിയതികളിലും സര്‍വീസ് സമയം നീട്ടും. ആ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് അവസാന ട്രെിന്‍ രാത്രി 11.10 നും തൈക്കുടത്തുനിന്ന് രാത്രി 11 നുമ സര്‍വീസ് ആരംഭിക്കും.