മും​ബൈ: പൗ​ര​ത്വ​ നി​യ​മ ഭേ​ദ​ഗ​തി​യും അ​തേ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും രാ​ജ്യ​ത്ത് ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥി​തി സം​ജാ​ത​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നു സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ അ​ദ്ദേ​ഹം ഗ​വ​ൺ​മെ​ന്‍റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഹി​തം​നോ​ക്കി നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ നി​ന്നു പി​ന്നോ​ട്ടു​പോ​കു​ന്ന​തി​ൽ ദോ​ഷ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ദി​നാ​ളി​ന്‍റെ പ്ര​സ്താ​വ​ന ഇ​ങ്ങ​നെ: പൗ​ര​ത്വ​ നി​യ​മ​ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും ബ​ദ​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും എ​ല്ലാ പൗ​ര​ന്മാ​രി​ലും ആ​ശ​ങ്ക വ​ള​ർ​ത്തു​ന്ന​തും രാ​ജ്യ​ത്തി​നു ദോ​ഷ​ക​ര​മാ​കാ​വു​ന്ന​തു​മാ​ണ്. മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ധ്രു​വീ​ക​ര​ണം എ​ന്ന അ​പ​ക​ട​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. അ​തു രാ​ജ്യ​ത്തി​നു വ​ള​രെ ദോ​ഷ​ക​ര​മാ​കും. രാ​ജ്യ​ത്തു പൗ​ര​ത്വ​ത്തി​നു മ​തം മാ​ന​ദ​ണ്ഡ​മാ​ക​രു​ത്. ഒ​പ്പം അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം അ​ക്ര​മ​മ​ല്ലെ​ന്നും മ​ന​സി​ലാ​ക്ക​ണം. നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​മാ​യി ഗ​വ​ൺ​മെ​ന്‍റ് ച​ർ​ച്ച ന​ട​ത്തേ​ണ്ട​തും മു​ന്നോ​ട്ടു​ള്ള മാ​ർ​ഗ​ത്തെ​പ്പ​റ്റി നീ​തി​യും സ​മ​ത്വ​വും ന്യാ​യ​വും ക​ണ​ക്കി​ലെ​ടു​ത്തു ധാ​ര​ണ​യി​ലെ​ത്തേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ന​ന്മ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്നു ക​ണ്ടാ​ൽ നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തി​ലോ അ​തി​ന്‍റെ ഗ​തി മാ​റ്റു​ന്ന​തി​ലോ ദോ​ഷ​മി​ല്ല. ക്രി​സ്മ​സ് ശാ​ന്തി​യു​ടെ​യും നീ​തി​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​യ​മാ​ണ്. ബെ​ത്‌​ല​ഹേ​മി​ൽ ന​മ്മു​ടെ ക​ർ​ത്താ​വ് മ​നു​ഷ്യ​ർ​ക്കാ​യി കൊ​ണ്ടു​വ​ന്ന ഈ ​മൂ​ല്യ​ങ്ങ​ളാ​ക​ണം എ​ല്ലാ​യ്പോഴും ന​മ്മെ ന​യി​ക്കേ​ണ്ട​ത്.