ഡിസംബര്‍ 25, ക്രിസ്തുമസ് നാളിലെ “ട്വിറ്റര്‍” സന്ദേശം . ക്രിസ്തുമസ് രാത്രിയിലെ ജാഗര ബലിയര്‍പ്പണത്തില്‍ പങ്കുവച്ച വചന ചിന്തയില്‍നിന്നും അടര്‍ത്തിയെടുത്ത സന്ദേശമാണിത് : “ഇന്ന് ദിവ്യസക്രാരിയുടെയും, പുല്‍ക്കൂടിന്‍റെയും മുന്നില്‍ നമിച്ച്, അല്പ സമയം മൗനമായി നമുക്കു ദൈവത്തിനു നന്ദിപറയാം. ദൈവിക സമ്മാനവും ദാനവുമായി ക്രിസ്തുവിനെ സ്വീകരിക്കാം. അവിടുത്തെപ്പോലെ നമുക്കും സഹോദരങ്ങള്‍ക്ക് സ്വയം സമ്മാനമാകുവാന്‍ പരിശ്രമിക്കാം. ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത് നാം സ്വയം സമ്മാനമാകുമ്പോഴാണ്.” @pontifex Today is the right day to draw near to the tabernacle, the manger, and to say thank you. Let us receive the gift that is Jesus, in order then to become gift like Jesus. To become gift is to give meaning to life. @pontifex ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു