ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ രംഗത്ത്.ഈ ആവശ്യാം ഉന്നയിച്ചുകൊണ്ട് എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തു നല്‍കി. എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള അരഡസനോളം യൂണിയനുകളാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്.
മൂന്നുവര്‍ഷമായി എയര്‍ ഇന്ത്യ പ്രവര്‍ത്തന ലാഭം റിപ്പോര്‍ട്ട് ചെയ്യുന്നു. 4000 കോടിയോളം രൂപ വാര്‍ഷിക ചെലവുള്ളതിനാല്‍ വായ്പകള്‍ തിരിച്ചടയ്ക്കുന്നത് പ്രധാനവെല്ലുവിളിയാണ്. അതിനാല്‍ കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഒരു പ്രഫഷണല്‍ മാനേജ്‌മെന്റ് നടത്തുന്ന എയര്‍ലൈന്‍ ഉണ്ടായിരിക്കണമെന്നും കത്തില്‍ പറയുന്നു.ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് തുടങ്ങിയ സംഘടനകളുള്‍പ്പെടെ ആറോളം യൂണിയനുകളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി.എസ്.ഖരോല, എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി എന്നിവര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 58,000 കോടിക്കടുത്താണ് ബാധ്യതകളെന്നും സ്വകാര്യവത്കരിച്ചില്ലെങ്കില്‍ കമ്ബനി അടച്ചുപൂട്ടേണ്ടിവരുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് വ്യക്തമാക്കിയിരുന്നു.