ലക്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്കു താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകള്‍ കണ്ടെത്തി ലേലം ചെയ്യുമെന്നാണ് ആദിത്യനാഥിന്റെ ഭീഷണിയെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്നോവില്‍ ഉള്‍പ്പെടെ സംസ്ഥാനത്തു പലയിടത്തും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം സര്‍ക്കാര്‍ ശക്തമായി നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്തു ലേലം ചെയ്യും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് അക്രമങ്ങള്‍ക്കു സ്ഥാനമില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പറഞ്ഞു കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യത്തെ നശിപ്പിക്കുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
പ്രതിഷേധിച്ചാല്‍ സ്വത്ത് കണ്ടുകെട്ടും: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്കു താക്കീതുമായി യോഗി ആദിത്യനാഥ്
