ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​ന്‍റെ ഭ​​​ര​​​ണ​​​ങ്ങാ​​​നം അ​​​ൽ​​​ഫോ​​​ൻ​​​സാ ജ്യോ​​​തി പ്രൊ​​​വി​​​ൻ​​​സി​​​ൽ​​​പ്പെ​​​ട്ട മ​​​ണി​​​യം​​​കു​​​ന്ന് മ​​​ഠ​​​ത്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന പു​​​ണ്യ​​​ക​​​ന്യ​​​കയാണ് കൊളേത്താമ്മ. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ നീ​​​റു​​​ന്ന അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ദൈ​​​വ​​​ഹി​​​തം ദ​​​ർ​​​ശി​​​ച്ച് പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ, പ​​​രി​​​ഭ​​​വം ഇ​​​ല്ലാ​​​തെ, വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ രോ​​​ഗ​​​പീ​​ഡ​​​ക​​​ളു​​​ടെ, മാ​​​ന​​​സി​​​ക ക്ലേ​​​ശ​​​ങ്ങ​​​ളു​​​ടെ തി​​​ക്ത​​​ത​​​യും വേ​​​ദ​​​ന​​​യും മാ​​​ധു​​​ര്യ​​​മാ​​​ക്കി പ​​​ക​​​ർ​​​ത്തി​​​യ ഒ​​​രു ത​​​പ​​​സ്വി​​​നി.

ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ ഇ​​​ട​​​വ​​​ക​​യി​​ൽ​​പ്പെ​​ട്ട ആ​​​രം​​​പു​​​ളി​​​ക്ക​​​ൽ ജോ​​​സ​​​ഫ്- അ​​​ന്ന ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ സ​​​ന്താ​​​ന​​​മാ​​​യി 1904മാ​​​ർ​​​ച്ച് 13ന് ​​​മ​​​റി​​​യം (കൊ​​​ളേ​​​ത്താ​​​മ്മ) ഭൂ​​​ജാ​​​ത​​​യാ​​​യി. അ​​​വ​​​ൾ​​​ക്കു​​ശേ​​​ഷം നാ​​ലു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ കൂ​​​ടി ജ​​​നി​​​ച്ചു. അ​​​ധി​​​കം താ​​​മ​​​സി​​​യാ​​​തെ അ​​​മ്മ മ​​രി​​ച്ച​​​തി​​​നാ​​​ൽ ബാ​​​ലി​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​റി​​​യം, മാ​​​തൃ​​​സ്നേ​​​ഹം പ​​​ക​​​ർ​​​ന്ന് കു​​​ഞ്ഞു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​യി​​​യ​​​മ്മ​​​യാ​​​യി മാ​​​റി. ഈ ​​​സാ​​​ഹ​​​ച​​​ര്യം മ​​​റി​​​യ​​​ത്തെ പ​​​ഠ​​​നം തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. എ​​​ന്നി​​​രു​​​ന്നാ​​​ലും ത​​​ന്‍റെ ഉ​​​ള്ളി​​​ൽ കാ​​​ത്തു​​സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന “ഈ​​​ശോ​​​യു​​​ടെ മ​​​ണ​​​വാ​​​ട്ടി​​​യാ​​​കു​​​ക” എ​​​ന്ന തീ​​​വ്ര​​​മാ​​​യ ആ​​​ഗ്ര​​​ഹം ഒ​​​രി​​​ക്ക​​​ലും കെ​​​ട്ട​​​ട​​​ങ്ങി​​​യി​​​ല്ല. ത​​​നി​​​ക്കാ​​​യി വി​​​വാ​​​ഹാ​​​ലോ​​​ച​​​ന മൂ​​​ർ​​ധ​​​ന്യ​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ, അ​​​വ​​​ൾ ത​​​ന്‍റെ ആ​​​ഗ്ര​​​ഹം അ​​​പ്പ​​​നെ അ​​​റി​​​യി​​​ച്ചു.

സാ​​​മാ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ, ത​​​ന്നെ മ​​​ഠ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്ക​​​യി​​​ല്ല എ​​​ന്ന​​​റി​​​ഞ്ഞി​​​രു​​​ന്ന മ​​​റി​​​യാ​​​മ്മ, മു​​​ട​​​ങ്ങി​​​പ്പോ​​​യ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി 21 -ാം വ​​​യ​​സി​​​ൽ വി​​എ​​സ്എ​​ൽ​​സി പ​​​രീ​​​ക്ഷ പാ​​​സാ​​​യി, പ്രൈ​​​മ​​​റി സ്കൂ​​​ളി​​​ൽ അ​​ധ്യാ​​​പി​​​ക​​​യാ​​​കാ​​​ൻ യോ​​​ഗ്യ​​​ത നേ​​​ടി, വാ​​​ക​​​മ​​​ല സ്കൂ​​​ളി​​​ൽ കു​​​റ​​​ഞ്ഞൊ​​​രു കാ​​​ലം ജോ​​​ലി ചെ​​​യ്തു. 1932ൽ ​​​മ​​​ണി​​​യം​​​കു​​​ന്ന് സ്കൂ​​​ളി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച മ​​​റി​​​യാ​​​മ്മ ക്ലാ​​​ര​​​മ​​​ഠ​​​ത്തി​​​ലെ സ​​​ഹോ​​​ദ​​​രി​​​മാ​​​രോ​​​ടൊ​​​ത്തു വ​​​സി​​​ച്ചു. അ​​​വ​​​രു​​​ടെ പ​​​ര​​​സ്പ​​​ര സ്നേ​​​ഹം, ത്യാ​​​ഗ​​​ജീ​​​വി​​​തം, ദാ​​​രി​​​ദ്ര്യ ചൈ​​​ത​​​ന്യം, പ്രാ​​​ർ​​​ഥ​​​ന, ശു​​​ശ്രൂ​​​ഷാ​​​മ​​​നോ​​​ഭാ​​​വം ഇ​​​ങ്ങ​​​നെ ഒ​​​രു​​​പി​​​ടി കാ​​​ര്യ​​​ങ്ങ​​​ൾ മ​​​റി​​​യാ​​​മ്മ​​​യ്ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യി. ഭൗ​​​തി​​​ക വീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക്ലേ​​​ശ​​​ക​​​ര​​​മെ​​​ങ്കി​​​ലും ആ​​​ത്മീ​​​യാ​​​ന​​​ന്ദം നി​​​റ​​​ഞ്ഞ​​​താ​​​ണ്,ഈ ​​​സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ ജീ​​​വി​​​തം എ​​​ന്നു മ​​​ന​​​സി​​ലാ​​​ക്കി​​​യ മ​​​റി​​​യാ​​​മ്മ ടീ​​​ച്ച​​​ർ, 1933സെ​​​പ്റ്റം​​​ബ​​​ർ 11-ാം തീ​​​യ​​​തി ക്ലാ​​​ര​​​മ​​​ഠ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന് സ​​​ഭാ​​​വ​​​സ്ത്രം സ്വീ​​​ക​​​രി​​​ച്ച് ഉ​​​ണ്ണി​​​യീ​​​ശോ​​​യു​​​ടെ കൊ​​​ളേ​​​ത്താ​​​മ്മ​​​യാ​​​യി.

1942മു​​​ത​​​ൽ കൊ​​​ളേ​​​ത്താ​​​മ്മ​​​യെ നി​​​ര​​​ന്ത​​​ര​​​മാ​​​യ തു​​​മ്മ​​​ൽ, ശ്വാ​​​സം​​​മു​​​ട്ട​​​ൽ, വ​​​ലി​​​വ്, പ​​​നി, ചു​​​മ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ൾ അ​​​ല​​​ട്ടി​​ത്തു​​​ട​​​ങ്ങി. പ​​​ല ചി​​​കി​​​ത്സാ​​​വി​​​ധി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ച്, അ​​​വ​​​സാ​​​നം രോ​​​ഗം ടി​​ബി ആ​​​ണെ​​​ന്നു നി​​​ർ​​​ണ​​യി​​​ച്ചു. ഡോ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് മാ​​​റ്റി താ​​​മ​​​സി​​​പ്പി​​​ക്കേ​​​ണ്ടി​​വ​​​ന്നു. മ​​​ഠ​​​ത്തി​​​ൽനി​​​ന്ന് ര​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കി​​​ഴ​​​ക്കേ​​​ത്തോ​​​ട്ടം​​​കാ​​​രു​​​ടെ വ​​​ക ഒ​​​രു ചെ​​​റി​​​യ വീ​​​ട്ടി​​​ലേ​​​ക്ക് 1942ൽ ​​​കൊ​​​ളേ​​​ത്താ​​​മ്മ​​​യെ മാ​​​റ്റി – താ​​​ൻ സ്നേ​​​ഹി​​​ച്ച ഭ​​​വ​​​നം, ഭ​​​വ​​​നാം​​​ഗ​​​ങ്ങ​​​ൾ, പ്രാ​​​ർ​​​ഥി​​​ച്ച ചാ​​​പ്പ​​​ൽ എ​​​ല്ലാ​​​ത്തി​​​ൽ​​നി​​​ന്നും അ​​​ക​​​ന്ന് ഏ​​​കാ​​​ന്ത​​​ത​​​യി​​​ൽ ജീ​​​വി​​​ക്കു​​​ക. ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സം​​​ബ​​​ന്ധി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. പ​​​ക​​​രു​​​ന്ന രോ​​​ഗ​​​മാ​​​യ​​​തി​​​നാ​​​ൽ കാ​​​ണാ​​​ൻ പോ​​​ലും ആ​​​രും വ​​​രു​​​ക​​​യി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ – കൊ​​​ളേ​​​ത്താ​​​മ്മ​​​യു​​​ടെ ഹൃ​​​ദ​​​യം വേ​​​ദ​​​ന​​​യോ​​​ടെ ദൈ​​​വ​​​ത്തി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച്,അ​​​മ്മ പ​​​റ​​​ഞ്ഞു ദൈ​​​വ​​​മേ,ഇ​​​താ ഞാ​​​ൻ നി​​​ന്‍റെ ഹി​​​തം എ​​​ന്നി​​​ൽ നി​​​റ​​​വേ​​​റ​​​ട്ടെ.

മ​​​ക​​​ൾ​​​ക്കു മാ​​​ര​​​ക​​രോ​​​ഗ​​​മാ​​​ണെ​​​ന്നും പ​​​ക​​​ർ​​​ച്ച​​വ്യാ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ മാ​​​റ്റി താ​​​മ​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​റി​​​ഞ്ഞ് പി​​​താ​​​വ് മ​​​ക​​​ളെ വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​പോ​​​യി ചി​​​കി​​​ത്സി​​​ക്കാ​​​ൻ മെ​​​ത്രാ​​​ന്‍റെ അ​​​നു​​​വാ​​​ദ​​​വു​​​മാ​​​യി മ​​​ഠ​​​ത്തി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും കൊ​​​ളേ​​​ത്താ​​​മ്മ അ​​​തു നി​​​ര​​​സി​​​ച്ചു. രോ​​​ഗ​​​വും ക്ഷീ​​​ണ​​​വും ഒ​​​റ്റ​​​പ്പെ​​​ട​​​ലി​​​ന്‍റെ ഏ​​​കാ​​​ന്ത​​​ത​​​യുംകൂ​​​ടി തീ​​​ർ​​​ത്ത ആ ​​​ത​​​ട​​​വ​​​റ​​​യി​​​ലും അ​​​മ്മ ആ​​​രെ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല, ആ​​​രോ​​​ടും പ​​​രാ​​​തി പ​​​റ​​​ഞ്ഞി​​​ല്ല. യേ​​​ശു​​​വി​​​ന്‍റെ തി​​​രു​​​ക്കു​​​രി​​​ശി​​​ൽ നോ​​​ക്കി അ​​​വ​​​ൾ സ​​​ന്തോ​​​ഷി​​​ച്ചു. ഏ​​​ക​​​ദേ​​​ശം പ​​​ത്തു വ​​​ർ​​​ഷം പ​​​ല വീ​​​ടു​​​ക​​​ളി​​​ൽ മാ​​​റി മാ​​​റി പാ​​​ർ​​​ക്കേ​​​ണ്ടി വ​​​ന്ന അ​​​മ്മ, ദുഃ​​​ഖ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ലെ ദൈ​​​വ​​​ക​​​രം ദ​​​ർ​​​ശി​​​ച്ചു. “ഇ​​​തൊ​​​ന്നും ആ​​​രു​​​ടെ​​​യും കു​​​റ്റ​​​മ​​​ല്ല. എ​​​ന്നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ദൈ​​​വ​​​ഹി​​​ത​​​മാ​​​ണ് ” എ​​​ന്നു പ​​​റ​​​ഞ്ഞ് സ്വ​​​യം ആ​​​ശ്വ​​​സി​​​ക്കു​​​ക​​​യും, മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ രൂ​​​പ​​​താ​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന മാ​​​ർ ജയിം​​​സ് കാ​​​ളാ​​​ശേ​​രി പി​​​താ​​​വ്, അ​​​മ്മ​​​യു​​​ടെ ഈ ​​​അ​​​വ​​​സ്ഥ​​​യെ കു​​​റി​​​ച്ച് അ​​​റി​​​ഞ്ഞ്, ഉ​​​ട​​​ൻത​​​ന്നെ മ​​​ഠ​​​ത്തി​​​ന​​​ടു​​​ത്ത് ഒ​​​രു രോ​​​ഗീ​​കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​ശി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച്, പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി 1952ൽ ​​​അ​​​മ്മ​​​യെ അ​​​വി​​​ടെ താ​​​മ​​​സി​​​പ്പി​​​ച്ചു. അ​​​ന്നു​​​ മു​​​ത​​​ൽ മ​​​ര​​​ണം വ​​​രെ (1984) കൊ​​​ളേ​​​ത്താ​​​മ്മ അ​​​വി​​​ടെ ത​​​ന്നെ​​​യാ​​​ണ് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. 1984ഡി​​​സം​​​ബ​​​ർ 18. അ​​​ന്നും പ​​​തി​​​വു​​​പോ​​​ലെ അ​​​മ്മ സു​​​കൃ​​​ത​​​ജ​​​പം ചൊ​​​ല്ലി​​​യും, ജ​​​പ​​​മാ​​​ല പ്രാ​​​ർ​​​ഥന ന​​​ട​​​ത്തി​​​യും, മു​​​റി​​​യി​​​ൽ കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ഒ​​​രു പാ​​​ര​​​വ​​​ശ്യം ഉ​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന്് യാ​​​തൊ​​​രുവി​​​ധ വി​​​ഷ​​​മ​​​വും കാ​​​ണി​​​ക്കാ​​​തെ, ശാ​​​ന്ത​​​മാ​​​യി ക​​​ർ​​​ത്താ​​​വി​​​ന്‍റെ മ​​​ടി​​​യി​​​ൽ ത​​​ല​​​ചാ​​​യ്ച്ചു​​​റ​​​ങ്ങി.

കൊ​​​ളേ​​​ത്താ​​​മ്മ ത​​​ന്‍റെ സ​​​ഹ​​​നജീ​​​വി​​​തം പ്ര​​​ധാ​​​ന​​​മാ​​​യും മൂ​​ന്നു കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ചു. ശു​​​ദ്ധീ​​​ക​​​രാ​​​ത്മാ​​​ക്കു​​​വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ക്കു​​​ക, മി​​​ഷ​​​നെ സ​​​ഹാ​​​യി​​​ക്കു​​​ക,ദി​​​വ്യ​​കാ​​​രു​​​ണ്യ ഭ​​​ക്തി വ​​​ള​​​ർ​​​ത്തു​​​ക. ത​​​ന്‍റെ സു​​​ഖ​​​വും ദുഃ​​​ഖ​​​വും ആ​​​രോ​​​ഗ്യ​​​വും അ​​​നാ​​​രോ​​​ഗ്യ​​​വും തി​​​ക്ത​​​ത​​​യും ഏ​​​കാ​​​ന്ത​​​ത​​​യും,ദൈ​​​വ​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച് ദൈ​​​വ​​​ഹൃ​​​ദ​​​യ​​​ത്തി​​​ന് യോ​​​ജി​​​ച്ച​​​വ​​​ളാ​​​യി ജീ​​​വി​​​ച്ച കൊ​​​ളേ​​​ത്ത​​​ാമ്മ.