ന്യൂഡൽഹി: ഡൽഹി ജാമിയ മില്ലിയ സര്‍വകലാശാലയ്ക്കു പിന്നാലെ ജാദവ്പുർ സർവകലാശാല, മുംബൈ ഐഐടി എന്നിവിടങ്ങളിലും വിദ്യാർഥി പ്രതിഷേധം. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും പൗരത്വ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നോവിലെ നദ്വത്തുൽ ഉലമാ അറബിക് കോളജിലും പ്രതിഷേധം അലയടിച്ചു.പ്രതിഷേധവുമായി എത്തിയ വിദ്യാർഥികളെ ഗേറ്റ് അടച്ച് പുറത്തേക്ക് കടക്കാതെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം ഉടലെടുത്തു. വിദ്യാർഥികൾ പോലീസിന് നേർക്കും തിരിച്ചും കല്ലേറ് നടന്നു. പോണ്ടിച്ചേരി, അലഹബാദ്, ഗോഹട്ടി, കോട്ടൺ, അലഹബാദ്സ സർവകലാശലകളും പ്രതിഷേധ വഴിയിലാണ്. നേരത്തെ യുപിയിലെ അലിഗഡ് സർവകലാശാലയിലും പ്രതിഷേധം നടന്നിരുന്നു.ജാമിയ മില്ലിയ സര്‍വകലാശാലയിൽ കടന്നുകയറിയ പോലീസ് വിദ്യാർഥികളെ തല്ലിച്ചതച്ചു. നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഇവരെ പുലർച്ചയോടെ വിട്ടയച്ചു. അലിഗഡിലും മീററ്റിലും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിവിധ സര്‍വകലാശാലകള്‍
