കർഷക അവഗണന തുടർന്നാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നു ചങ്ങനാശേരി അതിരൂപതസഹായ മെത്രാൻ മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നാളെ സംഘടിപ്പിക്കുന്ന കർഷകരക്ഷാ സംഗമത്തിനു തുടക്കംകുറിച്ചു കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽനിന്നാരംഭിച്ച വിളംബര ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസംഘടിത കർഷക സമൂഹത്തിനൊപ്പം സഭയുണ്ടാകുമെന്നും കർഷക മുന്നേറ്റത്തിനു തുടർപ്രവർത്തനം നടത്തുമെന്നും ബിഷപ് പറഞ്ഞു.
കത്തോലിക്ക കോണ്ഗ്രസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണിയുടെ നേതൃത്വത്തിൽ നടത്തുന്ന വിളംബര ജാഥ കോട്ടയം, കുടമാളൂർ, അതിരന്പുഴ, മണിമല, നെടുംകുന്നം, കുറുന്പനാടം, തൃക്കൊടിത്താനം, തുരുത്തി, ചങ്ങനാശേരി ഫൊറോനകളിൽ പര്യടനം നടത്തി. ഇന്ന് എടത്വ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനാകളിൽ പര്യടനം നടത്തും.വിളംബര ജാഥ ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മണക്കളം അധ്യക്ഷതവഹിച്ചു. വികാരി ജനറാൾ മോണ്. ജോസഫ് വാണിയപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോസഫ് ആലുങ്കൽ, ഫാ.ഷിബിൻ ചൂരവടി, ഫാ. പയസ് പായിക്കാട്ടുമറ്റം, ഫാ. ടോം കുന്നുംപുറം, ഫാ. ജോമോൻ കാക്കനാട്, രാജേഷ് ജോണ്, സൈബി അക്കര, സിബി മുക്കാടൻ, ബിജു സെബാസ്റ്റ്യൻ, പി.പി. ജോസഫ്, ഷെയ്ൻ ജോസഫ്, കെ.എ. ജോസ്, പി.സി. കുഞ്ഞപ്പൻ, തോമസ് സെബാസ്റ്റ്യൻ, മാത്യു കുന്നിൽ, സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. ജോർജ് കൊച്ചുപറന്പിൽ, ഫാ. ജേക്കബ് അഞ്ചുപങ്കിൽ, ഫാ. ജോർജ് നൂഴായിത്തടം, ഫാ. സോണി കരിവേലിൽ, ഫാ. ഗ്രിഗറി ഓണംകുളം, ഫാ. കുര്യൻ പുത്തൻപുര, ഫാ. ജോസ് മുകളേൽ, ഫാ. ജോർജ് മാന്തുരുത്തി, ഫാ. ജോസഫ് കളരിക്കൽ, ഫാ. ജസ്റ്റിൻ കായംകുളത്തുശേരി എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ കർഷകസംഗമം; വിളംബരജാഥ നടത്തി
