മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥയാണ് ഏകാന്തത. ഇന്നത്തെ തലമുറയ്ക്ക് ക്രിസ്ത്യാനികളായ അതിലുപരി കത്തോലിക്കരായ മാതാപിതാക്കൾ കൊടുത്ത ഏറ്റവും നല്ല സമ്മാനം. 2000 വർഷം ഇവിടെ കേരളത്തിൽ നസ്രാണി സമൂഹം നില നിന്നെങ്കിൽ അതിൽ ഏറ്റവും പ്രധാനമായ കാരണം സുസ്ഥിരമായ വിശ്വാസ ചൈതന്യം പേറിയ നസ്രാണി കുടുംബങ്ങളാണ്. സഹോദര സമ്പത്ത് കൊണ്ടും ആൾബലം കൊണ്ടും സമ്പന്നമായ നസ്രാണി കുടുംബങ്ങൾ. താങ്ങായും തണലായും എന്തിന് അടി ഉണ്ടാക്കാനും എല്ലാം സഹോദരങ്ങൾ ഉണ്ടായിരുന്നു. കൂടുതൽ മക്കളുള്ള കുടുംബത്തിലെ അപ്പനും അമ്മയ്ക്കും സമൂഹം ഒരു സ്ഥാനം നൽകിയിരുന്നു കാരണം അവർക്കെതിരെ ഒരു വിരൽ ചൂണ്ടിയാൽ പത്തും ഇരുപതും വിരൽ തിരിച്ചു ചൂണ്ടപെടും അതിനാൽ തന്നെ പഴയകാല ഘട്ട കഥകളിലും സിനിമകളിലും എല്ലാം നസ്രാണി കുടുംബം വേറെ ലെവലാണ്.

1958 കേരളത്തിലെ ക്രിസ്ത്യാനികൾ ന്യൂനപക്ഷം അല്ല രണ്ടാമത്തെ ഭൂരിപക്ഷമാണ് എന്നുപറഞ്ഞുകൊണ്ട് കേരള സർക്കാർ കോടതിയിൽ ഒരു ഹർജി കൊടുത്തു 25 ശതമാനത്തിനടുത്ത് ക്രിസ്ത്യാനികൾ കേരളത്തിൽ അന്ന് ഉണ്ടായിരുന്നു. 2001-ലെ സെൻസസിൽ 19% ആയി 2011ലെ സെൻസസിൽ 18.4 ശതമാനമായി. അവസാനമായി ഇറങ്ങിയ ആനുവൽ വൈറൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2017 പ്രകാരം കേരളത്തിൽ 2017ൽ ഉണ്ടായ കുട്ടികളുടെ നിരക്കിൽ ക്രിസ്ത്യൻ കുട്ടികൾ 14.9 ശതമാനമാണ്, മുസ്ലിം കുട്ടികൾ 43 ശതമാനമാണ്, ഹിന്ദു കുട്ടികൾ 41.7 ശതമാനം ആണ്. ഈ റിപ്പോർട്ടിലെ രേഖപ്പെടുത്തിയ കണക്കനുസരിച്ച് നാലുവർഷം അപ്പുറവും ഇപ്പുറവും ഉള്ള കണക്കിലെ ന്യൂനപക്ഷ സമൂഹങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്ത്യൻ കുട്ടികളുടെ ജനന നിരക്ക് 3.64 ശതമാനം കുറഞ്ഞു. മുസ്ലിം കുട്ടികളുടെ ജനന നിരക്ക് 11.1 ശതമാനം വർധിച്ചു. 2001ലെയും 2011ലെയും സെൻസസ് താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ 63 താലൂക്കുകൾ എടുത്തു പഠിച്ച റിപ്പോർട്ടിൽ 54 താലൂക്കുകളിലും മുസ്ലിം ജനസംഖ്യ ക്രിസ്ത്യൻ ജനസംഖ്യയെകാളും വളരെ അധികം വർദ്ധനവ് രേഖപ്പെടുത്തി. അതിൽ 29 താലൂക്കുകളിലും 2011 ലെ ക്രിസ്ത്യൻ ജനസംഖ്യ 2001നെകാളും കുറവ് രേഖപ്പെടുത്തി.

ഒരു സ്ത്രീ തന്റെ ആദ്യ കുട്ടിക്ക് ജന്മം നൽകാനുള്ള അനുയോജ്യമായ പ്രായം 25 വയസ്സിനു താഴെ എന്ന് വിദഗ്ധർ പറയുമ്പോൾ. കേരളത്തിലെ ന്യൂനപക്ഷങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ 2017ൽ 15 മുതൽ 20 വയസ്സിന് ഇടയ്ക്ക് കുട്ടികൾ ഉണ്ടായ അമ്മമാരുടെ നിരക്ക് ക്രിസ്ത്യൻ 3%, മുസ്ലിം 74%. 20 മുതൽ 24 വയസ്സിന് ഇടയ്ക്ക് കുട്ടികളുണ്ടായ അമ്മമാരുടെ നിരക്കിൽ ക്രിസ്ത്യൻ 9%, മുസ്ലിം 47%.

ആരാണ് ഇതിനുത്തരവാദി?? എന്റെ അഭിപ്രായത്തിൽ സർക്കാർ തന്നെയാണ് ഇതിന് ഉത്തരവാദി. കാരണം ഒരു പരിഗണനയും ഈ സമൂഹത്തിന് സർക്കാർ കൊടുക്കുന്നില്ല. കേരളത്തിലെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം വരുന്ന സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റു ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കും സംവരണം ഇല്ല. പഠിക്കാൻ ലോൺ എടുക്കണം 10ശതമാനത്തിനു മുകളിൽ പലിശ. അതടയ്ക്കാൻ കാശ് വേണം കാശിനാണേൽ ജോലി വേണം സംവരണം ഇല്ലാത്തതുകൊണ്ട് സർക്കാർ ജോലി കിട്ടാകനി ആകുന്നു താത്കാലിക തുച്ഛമായ ജോലിക്ക് കയറുന്നു. ജോലിയിൽ സ്ഥിരതയും ഇല്ല കൂടെ ഏറിയ ബാധ്യതയും അവസാനം രക്ഷപെടാൻ നാട് കടക്കുന്നു അല്ല നിർബന്ധിത നാട് കടത്തലിനു വഴിയൊരുക്കുന്നു. ഒരു ന്യുനപക്ഷ വിഭാഗത്തെ ഒരു പരിഗണയും കൊടുക്കാതെ നിർബന്ധിത നാടുകടത്തലിനു വഴിയൊരുക്കുമ്പോൾ മറ്റൊരു വിഭാഗത്തിന് സംവരണവും ന്യുനപക്ഷ ഫണ്ടിന്റെ 90 ശതമാനതിൽ അധികവും നൽകാൻ സർക്കാർ തയാറായി. അടയ്ക്കുന്ന നികുതി എല്ലാം ഒന്ന്. എത്ര വിദക്തമായി ഇവിടെ ഈ കേരളത്തിൽ കാര്യങ്ങൾ നടപ്പിലാക്കുന്നു.

പോഷകഹാരം കൊടുത്തു വളർത്തുന്ന കുട്ടിക്ക് ആരോഗ്യം ഉണ്ടാകുക സ്വഭാവികം എന്നാൽ പോഷക ഭക്ഷണം കൊടുക്കാതെ തഴഞ്ഞാൽ തളർച്ച ഉണ്ടാകുന്നതും സ്വഭാവികം.25ശതമാനം ജനസംഖ്യയിൽ നിന്ന് 14.9 ശതമാനം ജനനനിരക്കിലേക്ക് കേരളത്തിലെ ക്രിസ്ത്യാനികൾ താന്നപ്പോൾ 14 ശതമാനം ജനസംഖ്യയിൽ നിന്ന് 43ശതമാനം ജനനനിരക്കിലേക്ക് മുസ്ലിം സമൂഹം വളർന്നു. അറിഞ്ഞുകൊണ്ട് ഇനിയും തളർത്തരുത് സർക്കാരെ ഈ പാവം സമൂഹത്തെ. ഇന്ന് ഈ കേരളത്തെ അല്പമെങ്കിലും സുന്ദരമാക്കിയത് ഈ സമൂഹത്തിന്റെ വിയർപ്പിനാലാണ്.

ക്രൈസ്തവ കുടുംബങ്ങളിൽ കൂടുതൽ മക്കൾ ഉണ്ടാകട്ടെ.. ചെറുപ്പത്തിലേ നിങ്ങളുടെ മകൾക്ക് സഹോദരങ്ങളെ നൽകാതെ അവരെ ഒറ്റപെടുത്തിയാൽ പ്രായം ആകുമ്പോൾ നിങ്ങളും ഒറ്റപ്പെടും. നസ്രാണി കുടുംബങ്ങൾ വളരട്ടെ. ഈ നിലയിൽ മുന്നോട്ട് പോയാൽ പൌരസ്ത്യ ദേശങ്ങളിൽ പൌരസ്ത്യ സഭ ഉന്മൂലനം ചെയ്യപ്പെടുന്നതുപോലെ നമ്മുടെ കൈയിലിരുപ്പുകൊണ്ടുതന്നെ നമ്മുടെ മരണമണി മുഴക്കാം. വാക്കിൽ കർത്താവിന്റെ സഭ തളരില്ല എന്ന് പറയുകയും പ്രവർത്തിയിൽ കർത്താവിന്റെ സഭയെ ഉന്മൂലനം ചെയ്യാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന വികലമായ മനോഭാവം നമ്മൾ വെടിയണം. ഒന്നോ രണ്ടോ ഉള്ളുവെങ്കിലും അതിനെ കർത്താവിനു കൊടുക്കാൻ പറയുന്നതിന് പകരം പഴയ തലമുറ കൊടുത്തിരുന്നതുപോലെ എട്ടോ പത്തോ എന്നതിൽ നിന്നും ഒന്നിനെ കർത്താവിനു കൊടുക്കാൻ പറയുന്നതിലേക്ക് വൈദീക സന്യാസ സഭകളും വളരട്ടെ. അറിഞ്ഞുകൊണ്ട് ഈ വരുന്ന തലമുറയെ ദ്രോഹിക്കരുത്. നഷ്ടപ്പെടുത്തരുത് ഈ നാടിന്റെ നസ്രാണി ചൈതന്യം.

എ. സിറിയക് ജെ