ഉത്പ 18:1-19, ന്യായ 13:2-24, എഫേ 3:1-21, ലൂക്കാ 1:57-80

പ്രിയപ്പെട്ടവരെ ഏതാനും ദിവസങ്ങളായി രാജ്യം നാണംകെട്ട് തലകുനിക്കുന്ന വാർത്തകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഡൽഹിയിൽ, ഉത്തർപ്രദേശിൽ, ത്രിപുരയിൽ ഒക്കെ കത്തിക്കരിഞ്ഞ പെൺകുട്ടികളുടെയും യുവതികളുടെയും മൃതശരീരങ്ങൾ
നമ്മുടെ മനസാക്ഷിക്ക് മുന്നിൽ ചോദ്യ ചിഹ്നങ്ങൾ ആവുകയാണ്. ആരുടെയൊക്കെയോ ആസക്തികളുടെ വിലയായി ആ പാവങ്ങൾ നൽകേണ്ടിവന്നത് സ്വന്തം ജീവിതവും സ്വപ്നങ്ങളും ആണ്.
മനുഷ്യൻറെ ആസക്തികൾ കടിഞ്ഞാണില്ലാതെ പാഞ്ഞ് പാവപ്പെട്ട അനേകം ജീവിതങ്ങൾ തകർത്തിട്ടും അതിനെതിരെ ഫലപ്രദമായ രീതിയിൽ ശബ്ദിക്കാൻ ഒരു പ്രതിഷേധമുയർത്താൻ ഇവിടുത്തെ സാംസ്കാരിക നായകർക്കോ മാധ്യമങ്ങൾക്കോ സാധിക്കുന്നില്ല എന്നത് അതിശയകരം അല്ലേ ?
മുമ്പെങ്ങുമില്ലാത്ത വിധം വേദനിപ്പിക്കുന്ന ഈ വാർത്തകൾ കേട്ടിട്ടും നമുക്ക് പ്രതികരിക്കാൻ ആവാത്തത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഒരുപക്ഷേ തെറ്റി നോട് പ്രതികരിക്കാനുള്ള ശേഷിയും ധാർമിക ബലവും നഷ്ടം ആയതുകൊണ്ടാവാം.

നന്മയോട് ചേർന്ന് നിൽക്കാനുള്ള മനുഷ്യൻറെ ആന്തരിക പ്രചോദനത്തെ ആണ് മനസാക്ഷി അഥവാ ഉൾവിളി എന്ന് നമ്മൾ പറയുന്നത്. ഏത് സാഹചര്യത്തിലും സത്യത്തോടും നന്മയോട് ചേർന്നു നിൽക്കാനുള്ള ഒരു ആന്തരിക പ്രചോദനം ഉൾവിളി എല്ലാ മനുഷ്യർക്കും മനസാക്ഷി നൽകുന്നുണ്ട്.

ഇപ്രകാരം സക്കറിയയ്ക്ക് ലഭിച്ച ആന്തരിക പ്രചോദനം യോഹന്നാൻറെ അപ്പൻ ആകുക എന്നുള്ളതായിരുന്നു. പ്രായം കവിഞ്ഞ തനിക്കും വന്ധ്യ എന്ന് മുദ്രകുത്തപ്പെട്ട തൻറെ ഭാര്യയ്ക്കും ദൈവീക തീരുമാനമനുസരിച്ച് കുഞ്ഞു പിറക്കും എന്നുള്ള ആന്തരിക പ്രചോദനം ഉൾക്കൊള്ളുവാൻ തയ്യാറായപ്പോൾ സഖറിയായുടെ നാവു തുറക്കപ്പെടുകയാണ്. അതുവരെ തൻറെ കുറവുകൾ മാത്രം എണ്ണി പറഞ്ഞു കൊണ്ടിരുന്ന മാനുഷികമായ ബലഹീനതകൾ മാത്രം ശ്രദ്ധ കൊടുത്തു കൊണ്ടിരുന്ന സക്കറിയ എന്ന പുരോഹിതൻ ഇതാ തൻറെ കുഞ്ഞിന് ദൈവം നൽകിയ പേര് നൽകിക്കൊണ്ട് ദൈവീക വെളിപാട്
ഏറ്റുപറയുകയാണ്.

ഇപ്രകാരം സ്വന്തം മനസാക്ഷിയിൽ ദൈവിക സ്വരം തിരിച്ചറിഞ്ഞ് ദൈവിക സാന്നിധ്യത്തെ സ്വജീവിതത്തിൽ സ്വീകരിച്ച നാല് വ്യക്തികളെ ഇന്നത്തെ വായനകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അബ്രഹാമും സാംസണും പൗലോസും യോഹന്നാനും.

തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ തെറ്റിനോട് പ്രതികരിക്കുവാനും നന്മയോട് ചേർന്ന് ഇരിക്കുവാനും ഉള്ള മനസ്സാക്ഷിയുടെ പ്രചോദനം ജീവിതത്തിൽ ഏറ്റുവാങ്ങിയ വരാണ് അവർ .

വഴിവക്കിൽ കണ്ട അപരിചിതരെ ആയ നാടോടി കളിൽ ദൈവിക സാന്നിധ്യം കണ്ട വ്യക്തിയാണ് അബ്രഹാം. ഉള്ളിലെ ദൈവിക സ്വരത്തിന് കാത് കൊടുത്തപ്പോഴാണ് വഴിയരികിൽ കണ്ട ആളുകളിൽ ദൈവിക സാന്നിധ്യം അബ്രഹം തിരിച്ചറിഞ്ഞത് .

മക്കളില്ലാത്തത് ശാപമായി കരുതി കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ മക്കൾ ദൈവത്തിൻറെ ദാനം ആണെന്നും ആ ദാനം ലഭിക്കും വരെ കാത്തിരിക്കുന്നത് ഒരു ശാപം അല്ലെന്നും മറിച്ച് അതൊരു രക്ഷാകരമായ കാത്തിരിപ്പാണ് എന്നും ഏറ്റു പറഞ്ഞവരാണ് മനോവയും അദ്ദേഹത്തിൻറെ ഭാര്യയും. അവരുടെ ആ കാത്തിരിപ്പാണ് സാംസൺ എന്ന് പറഞ്ഞ കുഞ്ഞിനെ അവർക്ക് നൽകിയത്. തൻറെ സമൂഹത്തിൽ നടമാടിയിരുന്ന അനീതിക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് സാംസൺ.

മനസാക്ഷിയിൽ ദൈവത്തിൻറെ സ്വരം തിരിച്ചറിഞ്ഞതിന്റെ പേരിൽ ഏറ്റെടുക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് ആണ് പൗലോസ് ശ്ലീഹ ലേഖനത്തിൽ നമ്മോട് സംസാരിക്കുന്നത് .
ഈ ശിശു ആരായിത്തീരും എന്ന് ഒരു സമൂഹം മുഴുവൻ അത്ഭുതപ്പെട്ട സ്ഥാപകനും സ്വന്തം മനസാക്ഷിയിൽ ദൈവിക സാന്നിധ്യം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു. പക്ഷേ, മനസ്സാക്ഷി അനുസരിച്ച് ജീവിക്കുവാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം ശിരസ് ആയിരുന്നു. പ്രിയപ്പെട്ടവരെ, അനീതിക്കെതിരെ സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദമുയർത്തിയ നാല് വ്യക്തികളെ നമ്മൾ ഇന്നത്തെ വായനകളിൽ കണ്ടുമുട്ടി. ഇവർ നാല് പേരുടെയും പ്രവർത്തനങ്ങൾ വഴി ദൈവിക സാന്നിധ്യം അവർക്ക് മാത്രമല്ല അവരുടെ ചുറ്റും ഉള്ളവർക്കും അനുഭവിക്കുവാൻ ഇടയായി. ഇവർ നാലു പേരും തമ്മിൽ പൊതുവായി ഒന്നുരണ്ട് കാര്യങ്ങൾ ഉണ്ട് എന്ന് തോന്നുകയാണ്. ഒന്നാമതായി, തങ്ങളുടെ കുറവുകളും ബലഹീനതകളും ദൈവത്തിനു കൊടുത്തു ദൈവത്തിൻറെ പദ്ധതിക്ക് വേണ്ടി കാത്തിരുന്ന വരാണ് ഇവർ. രണ്ടാമതായി മനസാക്ഷിയുടെ സ്വരം അനുസരിച്ച് ജീവിക്കുമ്പോഴും സമൂഹത്തിൻറെ അവഹേളനവും നാണക്കേടും, ഒന്നും നന്മ ചെയ്യുന്നതിൽ നിന്നും അവരെ അകറ്റി നിർത്തിയില്ല. മൂന്നാമതായി തങ്ങൾക്കു ഉത്തരമില്ലാത്ത സഹനങ്ങളിലും
ദൈവത്തെ പഴിപറഞ്ഞ് വിശ്വാസം ഉപേക്ഷിക്കുന്നവർ ആയിരുന്നില്ല ഇവർ.

തങ്ങളുടെ ജീവിതത്തിൽ വേദനകൾ ഏറെ വരുമ്പോഴും പ്രതീക്ഷയോടെ ദൈവികമായ ഇടപെടലിനെ കാത്തിരുന്ന ഇവർ, ലോകത്തിലേക്ക് ദൈവത്തെ കൊണ്ടുവന്നവരാണ്.

നമ്മുടെ സഹനങ്ങളിൽ നമ്മുടെ നൊമ്പരങ്ങളിൽ കണ്ണുനീരിൽ ദൈവിക സാന്നിധ്യം തിരിച്ചറിയുക. അപ്പോഴാണ് ദൈവം നമ്മോടുകൂടെ ആവുന്നത്, ഇമ്മാനുവേൽ ആവുന്നത് .

ആമ്മേൻ