കൊച്ചി: -അശ്ലീലതയും ,ദുരാരോപണങ്ങളും കുത്തി നിറച്ച് ശ്രീമതി ലൂസി കളപ്പുരയുടെ പേരിൽ ശ്രീ എം കെ രാമദാസ് എഴുതി കർമ്മാ ന്യൂസ് റിവ്യൂ ഇറക്കി ,ഡി.സി ബുക്സ് പ്രകാശനം ചെയ്ത കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം സി .ആർ.പി.സി സെക്ഷൻ – 95 പ്രകാരംകണ്ടു കെട്ടാനുള്ള നടപടിയെടുക്കാൻ ഇന്ന് 13/12/2012 തിയതി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേരള ഗവൺമെന്റിനോട് ഉത്തരവായി. കൂടാതെ മേൽപ്പറഞ്ഞ നാലു പേർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കാൻ വേണ്ട നടപടിയെടുക്കാനും ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശിച്ചു. വളരെ ശക്തമായ വാദപ്രതിവാദങ്ങൾ കേട്ടതിന് ശേഷമാണ് ബഹുമാനപ്പെട്ട കോടതി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.ഗവൺമെന്റിന് വേണ്ടി സർക്കാർ അഭിഭാഷകനും ,ഹർജിക്കാരിയ മൗണ്ട് കാർമ്മൽ ജനറലേറ്റിലെ സി. മരിയ ആന്റോ CMC, സി. സാലി പോൾ CMC, സി. സോഫി CMC, സി.ജാൻസീന CMC, ശ്രീ.ജോസ് സെബാസ്റ്റ്യൻ വല്ലനാട്ട് – മണ്ണാർക്കാട് എന്നിവർക്കുവേണ്ടി റിട്ട. ജഡ്ജ്. അഗസ്റ്റിൻ കണിയാമറ്റം, അഡ്വ.സി.ലിനറ്റ് ചെറിയാൻ SKD എന്നിവർ ഹാജരായി. പുസ്തകത്തിന്റെ മുപ്പത്തിയെട്ടാം പേജിൽ ശ്രീമതി.ലൂസി കളപ്പുര മറ്റൊരു സ്ത്രീയോടൊപ്പം ശയിച്ചതായും ശ്രീമതി ലൂസി കളപ്പുര, CST ആശ്രമത്തിലെ ഒരു സഹോദരനോട് ഇഷ്ടം തോന്നി അദ്ദേഹത്തിന് പ്രേമലേഖനം കൊടുത്തത് പ്രൊവിൻഷ്യൽ കൈയ്യോടെ പിടികൂടിയതായും അത് തന്റെ ജൈവ ചോദനയുടെ ഭാഗം മാത്രമായതുകൊണ്ട് അതിൽ തനിക്ക് അപമാനഭാരമൊന്നും തോന്നിയില്ല എന്നും മറ്റുമുള്ള അശ്ലീല പരാമർശനങ്ങൾ ഇളക്കിവിട്ട് ജനങ്ങളെ തെറ്റായ വഴിയിൽ ചിന്തിക്കാൻ പ്രേരണ കൊടുത്തു, തുടങ്ങിയ കാര്യങ്ങൾ ഹർജിക്കാർ തങ്ങളുടെ പരാതിയിൽ ഉന്നയിച്ചു.