അരുവിക്കര ജലവിതരണ ശുദ്ധീകരണശാലയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് പകല്‍ രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ള വിതരണം തടസ്സപ്പെടും. സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സേനാ വിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ക്ക് താഴെ പ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്ബറുകളുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂം നമ്ബറുകള്‍ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313 അരുവിക്കര: 9496000685
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് കുടിവെള്ളവിതരണം തടസപ്പെടും
