വാർത്തകൾ
🗞🏵 *ബലാല്‍സംഗക്കേസുകളിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നാല്‍ അതിവേഗത്തില്‍ നീതി നടപ്പിലാകുമെന്ന വാദങ്ങളെ തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ.* രാജ്യത്തെ പെണ്മക്കള് നീതിക്കുവേണ്ടി കരയുമ്പോള്‍ നീതിന്യായ വ്യവസ്ഥ അവസരത്തിനൊത്ത് ഉയരണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
🗞🏵 *വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു.* ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയാണ് കെമാല്‍ പാഷയ്ക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കെമാല്‍ പാഷയ്ക്ക് അനുവദിച്ചിരുന്ന നാലു പൊലീസുകാരെ ഇന്ന് ഉച്ചയോടെ തിരിച്ചുവിളിച്ചു. കനകമല തീവ്രവാദ കേസില്‍ അറസ്റ്റിലായവരില്‍ നിന്നടക്കം ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ഭീഷണിയുണ്ടായിരുന്നു.
🗞🏵 *ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിലെ മുഖ്യപ്രതിക്ക് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് തവണ വെടിയേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.* അതിനിടെ കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹൈക്കോടതി തടഞ്ഞു. ഹർജികളില്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്ന്റെ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.
🗞🏵 *എം.ജി സര്‍വകലാശാലയില്‍ വിവാദ മാര്‍ക്ക്ദാനത്തിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങാന്‍ നടപടി തുടങ്ങി.* ബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ ഉള്‍പ്പെടെ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് 118 വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് അയച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാലയുടെ മുന്നറിയിപ്പ്.
🗞🏵 *കര്‍ഷക ജനത അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടു പാലാ രൂപത വൻ കര്‍ഷക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.* തോട്ടം-പുരയിടം പ്രശ്നം ഉള്‍പ്പെടുന്ന ഭൂസംരക്ഷണം, നാണ്യവിളകളുടെ വിലസുരക്ഷ, റബറിന് കിലോയ്ക്ക് 250 രൂപയുടെ വിലസ്ഥിരത, കര്‍ഷകര്‍ക്കു പ്രതിമാസം പതിനായിരം രൂപ പെന്ഷന്, മനുഷ്യനും കാര്‍ഷികവിളകള്‍ക്കും വന്യമൃഗങ്ങളില്‍നിന്നു സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണു പ്രക്ഷോഭം.
🗞🏵 *ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഷെയ്നു താത്പര്യമുണ്ടെങ്കിൽ മാത്രം ഇടപെടുമെന്നു താരസംഘടനയായ അമ്മ.* പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്തുന്നതിനു മുമ്പായി ഷെയ്ന്റെ ഭാഗം പറയാൻ അമ്മ ഭാരവാഹികൾക്കു മുന്നിലെത്തണമെന്ന നിർദേശം പാലിക്കാൻ ഷെയ്ൻ ഇതുവരെ കൂട്ടാക്കാത്തതിനാലാണ് അമ്മയുടെ പിന്നോട്ടുപോക്ക്. ഷെയ്ന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയ്ക്കു ശ്രമമുണ്ടായാൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
🗞🏵 *ചർച്ച് ആക്ടിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്കു പിന്നിൽ സമൂഹത്തിൽ മേൽക്കൈ നേടാനായി നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ശക്തികളും അവരുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നവരുമാണെന്നു കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.* ഭരണരംഗത്തു നിക്ഷിപ്ത താത്പര്യങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും കെസിബിസി സമ്മേളനത്തിനു ശേഷം പിഒസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
🗞🏵 *മതവും പിതാവിന്റെ പേരും എസ്എസ്എൽസി ബുക്കിൽ തിരുത്താൻ യുവതി നൽകിയ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് അനുവദിക്കണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.* മലപ്പുറം മഞ്ചേരി സ്വദേശിനി ജെസി നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരേ പരീക്ഷാ കമ്മീഷണറും ജോയിന്റ് പരീക്ഷാ കമ്മീഷണറും നൽകിയ അപ്പീൽ തീർപ്പാക്കിയാണു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
🗞🏵 *എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലാ വിസിയായി ഡോ. എം.എസ്. രാജശ്രീ തുടരുന്നതു തടയണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി ഡോ. പി.എസ്. ശ്രീജിത്ത് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും യുജിസിക്കും നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം.*
🗞🏵 *സുൽത്താൻ ബത്തേരി ഗവണ്മന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാന്പു കടിയേറ്റുമരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായം നൽകും.* സ്കൂൾ വളപ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റു മരിച്ച ആലപ്പുഴ നൂറനാട് പുതുപ്പള്ളിക്കുന്നം വിനോദ് ഭവനിൽ സന്തോഷിന്റെ മകൻ നവനീതിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കും.
🗞🏵 *ക്രിസ്മസിന് ആവശ്യമായ വൈൻ വീടുകളിൽ ഉണ്ടാക്കാൻ അനുവാദമുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.* പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
🗞🏵 *ഹ്യൂമൻ റൈറ്റ്സ് കൗണ്‍സിലിന്റെ 2019ലെ അന്തർദേശീയ മനുഷ്യാവകാശ പുരസ്കാരം സിസ്റ്റർ ഡോ. റോസ് ടോമിന്.* ഡിസംബർ ഒൻപതിന് ഡൽഹി ഇന്ത്യ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ഹ്യൂമൻ റൈറ്റ്സ് ഗ്ലോബൽ ചെയർമാൻ ആന്റണി രാജു അറിയിച്ചു.
🗞🏵 *പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജീവനക്കാർക്ക് മുൻ വർഷങ്ങളിലേതു പോലെ പെർഫോമൻസ് ഇൻസന്റീവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.* 8.33 ശതമാനം ഇൻസെന്റീവാണ് അനുവദിച്ചത്.
🗞🏵 *പൊതുസ്ഥലത്തു പുകവലിച്ചതിന് ഈ വർഷം ഒക്ടോബർ അവസാനംവരെ സംസ്ഥാനത്തു പിടിയിലായത് 73,392 പേർ.* ഇവരിൽനിന്നും പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളം രൂപ!
🗞🏵 *മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ വിമർശിക്കാനിടയാക്കിയ ഹൈക്കോടതി പരാമർശവുമായി ബന്ധപ്പെട്ട നാളികേര വികസന കോർപറേഷൻ കേസിൽ ആവശ്യമായ പണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.* നാളികേര കോർപറേഷനിൽ നിന്നു സ്വയം വിരമിച്ചവർക്കു നൽകേണ്ട ആനുകൂല്യം നൽകാനാണു തുക അനുവദിക്കുക.
🗞🏵 *ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് റൂമിൽ വച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്കൂള്‍ അധ്യാപകരെ തത്കാലം അറസ്റ്റ് ചെയ്യില്ലെന്നു പോലീസ് ഇന്നലെ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.* ബത്തേരി സര്‍വജന ഹൈസ്കൂള്‍ അധ്യാപകനായ ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. മോഹനന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കുറ്റകൃത്യത്തില്‍ ഇവർക്കുള്ള പങ്ക് വ്യക്തമാക്കി പോലീസ് വിശദമായ സ്റ്റേറ്റ്മെന്റ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
🗞🏵 *എറണാകുളത്തുനിന്ന് ആലപ്പുഴ വരെയുള്ള മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള യാത്രക്കാരുടെ ആവശ്യത്തോടു പുറംതിരിഞ്ഞു റെയിൽവേ.* വലിയ തിരക്കുള്ള ട്രെയിനിൽ കോച്ചുകൾ വർധിപ്പിക്കാൻ പര്യാപ്തമായ യാത്രക്കാർ നിലവിലില്ലെന്ന വിചിത്രവാദമാണു റെയിൽവേ ഉന്നയിക്കുന്നത്. റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻ മാനേജർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിലാണു ഇക്കാര്യം പറയുന്നത്.
🗞🏵 *അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എൻ. ശുക്ലയ്ക്കെതിരെ സിബിഐ കേസ്.* പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട കേസിൽ അനുകൂലമായി വിധിപറയാൻ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണു കേസ്. ശുക്ലയ്ക്കു പുറമെ ഒഡിഷ ഹൈക്കോടതി ജഡ്ജി ഐ.എം. ഖുദ്ദൂസി, പ്രസാദ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ഭവൻ പാണ്ഡെ, ഭവൻ പ്രസാദ് യാദവ്, പലാശ് യാദവ്, സുദീർ ഗിരി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
🗞🏵 *എനിക്കു മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇതു ചെയ്തവർക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം- തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ ഉന്നാവോയിലെ പെണ്‍കുട്ടി സഹോദരനോടു പറഞ്ഞ വാക്കുകളാണിത്.* വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയതോടെ ഈ വാക്കുകൾ ഇനി സ്വപ്നം മാത്രമായി അവശേഷിക്കും.
🗞🏵 *തന്നെ ഒരാൾക്കും തൊടാൻ പോലുമാകില്ലെന്ന് വെല്ലുവിളിച്ച് ബലാത്സംഗകേസിൽ ആരോപണ വിധേയനായി രാജ്യംവിട്ട ആൾദൈവം നിത്യാനന്ദ.* സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. നിത്യാനന്ദ ഇന്ത്യവിട്ടെന്ന ഗുജറാത്ത് പോലീസിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെയാണു വീഡിയോ പ്രചരിച്ചുതുടങ്ങിയത്.
🗞🏵 *മഹാരാഷ്ട്രയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ.* മഹാരാഷ്ട്രയിൽ ബിജെപിയുമായി കൂട്ടുപിരിഞ്ഞ് ശിവസേനയുടെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചശേഷമുള്ള ഉദ്ധവിന്റെയും മോദിയുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
🗞🏵 *ഒരു വർഷം കൂട്ടമാനഭംഗത്തിനിരയാക്കിയവർ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി കൗമാരക്കാരി.* ഹരിയാനയിലെ പൽവലിൽനിന്നുള്ള പതിനേഴുകാരിയാണു പരാതിയുമായി വെള്ളിയാഴ്ച പോലീസിനെ സമീപിച്ചത്.
🗞🏵 *അമേരിക്കയിലെ ഫ്ളോറിഡയിൽ പെൻസകോള നാവികത്താവളത്തിലുണ്ടായ വെടിവയ്പിനെ അപലപിച്ച് സൗദി രാജാവ്.* അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് രാജാവ് സല്മാന് ബിന്‍ അബ്ദുൾ അസീസ് അല്‍ സൗദ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
🗞🏵 *കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.* കാഞ്ഞിരപ്പള്ളി ഇരുന്പുകയം സ്വദേശി അരുണ്‍ സുരേഷാണു പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.
🗞🏵 *സംസ്ഥാനത്ത് ഹെൽമറ്റ് പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.* വ്യാജ ഹെൽമറ്റ് വിൽപ്പനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *ഉന്നാവോയിലെ പെൺകുട്ടിയുടെ മരണം അതീവ ദുഖകരമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* പെൺകുട്ടിയെ പീഡിപ്പിച്ച് തീവച്ചുകൊന്ന കേസ് അതിവേഗ കോടതി കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അതിവേഗ കോടതി പരിഗണിക്കും. കുറ്റക്കാർക്ക് കർശന ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *തെലുങ്കാന പീഡനക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.* പോലീസുകാരെ പ്രതിചേർത്ത് കേസെടുത്ത് അന്വേഷമിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. 2014 ലെ സുപ്രീം കോടതി മാർഗനിർദേശങ്ങൾ കേസിൽ പാലിക്കപ്പെട്ടില്ലെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
🗞🏵 *ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ നടത്തിയ സന്ദർശനം യുവജനതയെ മുന്നിൽ കണ്ടുള്ളതായിരുന്നുവെന്നും യാത്ര വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.* തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു യുവാക്കളും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
🗞🏵 *ഈ നാട്ടിൽ പെൺകുഞ്ഞുങ്ങളെ വളർത്താനാവില്ലെന്ന് വിലപിച്ച് സ്വന്തം മകളെ ചുട്ടുകൊല്ലാൻ അമ്മയുടെ ശ്രമം.* ഉന്നാവോ പെൺകുട്ടി ചികിത്സയിലായിരുന്ന ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. പോലീസ് ഇടപെടലിനെ തുടർന്ന് കുട്ടിയെ രക്ഷപെടുത്താനായി.
🗞🏵 *പോലീസിനായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.* ഹെലികോപ്റ്ററിന് സംസ്ഥാനം അമിത വാടകയാണ് നൽകുന്നതെന്ന വാദവും അദ്ദേഹം തള്ളി. കേന്ദ്ര സർക്കാർ സ്ഥാപനമായ പവൻ ഹാൻസിൽ നിന്നാണ് ഇരട്ട എഞ്ചിനുള്ള 11 സീറ്റ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ഇത് പോലീസിന്റെ കാര്യശേഷി വർധിപ്പിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🗞🏵 *ഉന്നാവോയിൽ മാനഭംഗക്കേസിലെ പ്രതികൾ തീവച്ചു കൊന്ന പെൺകുട്ടിയുടെ വീട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു.* പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച പ്രിയങ്ക പിന്തുണ വാഗ്ദാനം ചെയ്തു. പെൺകുട്ടിക്ക് സുരക്ഷ നൽകാതിരുന്നതിനെ പ്രിയങ്ക രൂക്ഷഭാഷയിൽ വിമർശിച്ചു.
🗞🏵 *മാർക്ക് ദാന വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പട്ട് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം.* പോലീസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. പോലീസുകാർക്ക് നേരെ കല്ലേറുണ്ടായി.
🗞🏵 *സ്കൂളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* വയനാട് അച്ചൂർ സർക്കാർ സ്കൂളിലെ കുട്ടികൾക്കാണ് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടത്. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ല.
🗞🏵 *ജാര്‍ഖണ്ഡില്‍ പോളിംഗ് ബൂത്തിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു.* രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുംല ജില്ലയിലെ സിസൈ മണ്ഡലത്തിലെ മുപ്പത്തിയാറാം ബൂത്തിലായിരുന്നു സംഭവം.
🗞🏵 *സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി മന്ത്രി കെ.ടി ജലീൽ.* എംജി സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണര്‍ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു.
🗞🏵 *നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി പിൻവലിച്ചു.* ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് ശിപാർശ നൽകിയിരുന്നു.
🗞🏵 *വയനാട് മണ്ഡലത്തിലെ മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി എംപി ഡൽഹിക്ക് മടങ്ങി.* മൂന്ന് ദിവസം വിവിധ പരിപാടികളിൽ പങ്കെടുത്ത രാഹുൽ കോൺഗ്രസ് നേതാക്കളുമായി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്.
🗞🏵 *ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ഉന്നാവോ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള ബിജെപി ജനപ്രതിനിധികളുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം.* ബിജെപി മന്ത്രിമാരായ കമാൽ റാണി വരുൺ, സ്വാമി പ്രസാദ് മൗര്യ, എംപി സാക്ഷി മഹാരാജ് എന്നിവരാണ് പെൺകുട്ടിയുടെ വസതി സന്ദർശിക്കാനെത്തിയത്.
🗞🏵 *ജസ്റ്റീസ് ബി.കെമാൽപാഷയ്ക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചു.* ഐഎസ് ഭീഷണി കണക്കിലെടുത്താണ് അദ്ദേഹത്തിന് നാല് സായുധ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് കാട്ടി സുരക്ഷ പിൻവലിക്കുകയാണെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി പോലീസ് ആസ്ഥാനത്ത് നിന്നും അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചു.
🗞🏵 *ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് മനോജ് തീവാരി.* യശസുള്ള രാജ്യമായി രാഹുൽ ഇന്ത്യയെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *ചികിത്സയിലിരിക്കെ ഉന്നാവോ പെൺകുട്ടി മരണത്തിനു കീഴടങ്ങിയ സംഭവത്തിൽ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം തുടരുന്നു.* സംഭവത്തിൽ കുറ്റക്കാരയവർക്ക് എത്രയും വേഗം ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. കത്തിച്ച മെഴുകുതിരിയും കൈയിലേന്തിയായിരുന്നു പ്രതിഷേധം.
🗞🏵 *ഉന്നാവോ സംഭവത്തിനു പിന്നാലെ ഗവർണർ ആനന്തി ബെൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തി ബിഎസ്പി നേതാവ് മായാവതി.* ഉത്തർപ്രദേശിൽ ദിനംപ്രതി പീഡന സംഭവങ്ങൾ അരങ്ങേറുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ ഗവർണറുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും പ്രതികൾക്ക് എത്രയും വേഗത്തിൽ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
🗞🏵 *രാജ്യത്താകെ 1,023 അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദ്.* ഇതിൽ 400 എണ്ണത്തിന്റെ കാര്യത്തിൽ ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും 160 എണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
🗞🏵 *കുട്ടനാട്ടിലെ കർഷകരുടെ അവകശത്തിനുവേണ്ടിയുള്ള കർഷക പ്രക്ഷോഭസമരം* ചങ്ങനാശേരി അതിരുപതയുടെ നേതൃത്വത്തിൽ നടത്തുന്ന കുട്ടനാട്ടിലെ കർഷകരുടെ അവകശത്തിനുവേണ്ടിയുള്ള കർഷക പ്രക്ഷോഭ സമരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചു ചിന്തിക്കുവാൻ *ആലപ്പുഴ,എടത്വാ, ചമ്പക്കുളം, പുളിo കുന്ന്* ഫൊറോന കളിലെ ബഹു.വൈദികരുടെയും 2 അൽമായ പ്രതിനിധികളുടെയും ഒരു മീറ്റിംഗ് തിങ്കളാഴ്ച്ച (9:12:’19) വൈകുന്നേരം അഞ്ച് മണിക്ക് അതിരൂപതാ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്നു.ഈ മീറ്റിംഗിൽ പ്രസ്തുത ഫൊറോനകളിലെ എല്ലാ അച്ചന്മാരും 2 ഇടവക പ്രതിനിധികളും എത്തിച്ചേരണമെന്നു അതിരൂപതാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു.
🗞🏵 *ഡിസംബർ 22 ഞായർ, 29 ഞായർ എന്നീ ദിവസങ്ങളിലെ സാക്ഷരത തുല്യത പരീക്ഷയുടെ ഇൻവിജിലേറ്റർമാരായി അധ്യാപകരെ നിയമിക്കും.* ക്രിസ്തുമസ് അവധിക്കാലത്തെ ശനി, ഞായർ, തിങ്കൾ ദിനങ്ങളിലെ ഗണിത സഹവാസ ക്യാമ്പിന്റെ ഉത്തരവും ഇറങ്ങി.
ഞായർ പ്രവർത്തി ദിനമാക്കുന്നതിനെതിരെ എല്ലാ ക്രൈസ്തവരും പ്രതിഷേധിക്കണം. ഞായർ പ്രവർത്തി ദിവസവും വെള്ളിയാഴ്ച അവധി ദിവസവും ആക്കാൻ ഉള്ള തീവ്രശ്രമം സർക്കാർ നടത്തി കൊണ്ടിരിക്കുന്നു. ഇതൊരു പതിവു പരിപാടിയായാൽ തിരിച്ചു പോക്കുണ്ടാകില്ല. കുട്ടികളുടെ മതപഠന ക്ലാസുകളെയും ഞായറാഴ്ച ദിനാചരണങ്ങളെയും ബാധിക്കും.
🗞🏵 *ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടും കേരളത്തിലെ ക്രൈസ്തവരുടെ ന്യൂനപക്ഷ പദവി വെറും കടലാസിൽ മാത്രമാണന്നും ക്രൈസ്തവർ എന്നും അവഗണിക്കപ്പെടുന്നുവെന്നും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ.*
🗞🏵 *ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഹംഗേറിയൻ മന്ത്രി.* ഹംഗറിയുടെ ക്രൈസ്തവ വ്യക്തിത്വത്തിന് ഭീഷണി നേരിടുന്നതിനാലാണ്, ഹംഗറി കുടുംബങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നും കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഹംഗേറിയൻ മന്ത്രി കാറ്റലിൻ നോവാക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ പറഞ്ഞു
🗞🏵 *ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി* . ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നും ദേശീയ തലത്തില്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
🗞🏵 *ഔദാര്യ മനോഭാവത്തോടും കൃപയോടും നിറഞ്ഞ ഹൃദയവുമായി പരസ്പരം സ്നേഹിക്കാൻ യേശുക്രിസ്തു പ്രചോദനം നൽകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.* കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം സംഘടിപ്പിക്കപ്പെട്ട ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം
🗞🏵 *സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാൻ പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി* .
🗞🏵 *ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് മുസാഫര്‍ അഹമ്മദ് വാനി കശ്മീരില്‍ കീഴടങ്ങി.* അതിര്‍ത്തിയില്‍ വെച്ച് ഇയാള്‍ ബി എസ് എഫിന് മുന്നില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് മുപ്പത്തിനാല് വയസ്സുകാരനായ വാനി
🗞🏵 *നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ ഉന്നാവ് പീഡന കേസ് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായാവതി.* യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും യുവതി മരിച്ചത് വേദനയുണ്ടാക്കുന്നുവെന്നും മായവതി കൂട്ടിച്ചേർത്തു.
🎴🎴🦋🎴🎴🦋🎴🎴🦋🎴🎴
*ഇന്നത്തെ വചനം*
ആറാംമാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
ഈ വചനം കേട്ട് അവള് വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന് അവള് ചിന്തിച്ചു.
ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
അവന് വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന് എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
യാക്കോ ബിന്‍െറ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍െറ മേല്‍ വരും; അഃ്യുന്നതന്‍െറ ശക്തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.
ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
ദൈവത്തിന് ഒന്നും അസാധ്യമല്ല.
മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
ലൂക്കാ 1 : 26-38
🎴🎴🦋🎴🎴🦋🎴🎴🦋🎴🎴
*വചന വിചിന്തനം*
ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്
രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലം രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം (ലൂക്കാ 1:26-38).
മനുഷ്യനായി അവതരിക്കുന്ന ദൈവത്തിന്റെ അമ്മയാകുവാന്‍ വിളിക്കപ്പെട്ട മറിയമാണ് ഈ രംഗത്തെ മുഖ്യ കഥാപാത്രം. പരിശുദ്ധ കന്യകാമറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നത് സഖറിയായ്ക്ക് അറിയിപ്പ് നല്കിയ ഗബ്രിയേല്‍ ദൂതന് തന്നെയാണ്. പഴയനിയമത്തില്‍ പല സന്ദര്‍ഭങ്ങളിലായി ദൈവം രക്ഷകനായ മിശിഹായെക്കുറിച്ച് നല്‍കിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തെക്കുറിച്ചാണ് മറിയത്തിന് അറിയിപ്പ് ലഭിച്ചത്. ഇന്നത്തെ രണ്ട് പഴയനിയമ വായനകളും ഇസ്രായേലിന്റെ രക്ഷയെക്കുറിച്ചുള്ള അറിയിപ്പുമായി ബന്ധപ്പെട്ടവയാണ്.
സംഖ്യയുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍ (സംഖ്യ 22: 20-35) വിജാതീയനായ ബാലാമിനെപ്പോലും ദൈവം തന്റെ ദൂതനായി ഉപയോഗിക്കുന്നതു കാണാം. വാഗ്ദത്തഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഇസ്രായേലിനെ കണ്ടു ഭയന്ന മൊവാബ് രാജാവായ ബാലാക്കാണ് ഇസ്രായേലിനെ ശപിപ്പിക്കാനായി ബാലാമിനെ ക്ഷണിച്ചത്. മൊവാബ് ദേശത്തേയ്ക്കുള്ള മാര്‍ഗ്ഗമധ്യേ ബാലാമിനുണ്ടാകുന്ന ദര്‍ശനത്തെക്കുറിച്ചാണ് ആദ്യവായന. ബാലാം സഞ്ചരിച്ചിരുന്ന കഴുത, വഴിയില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്റെ ദൂതനെക്കണ്ട് ഭയപ്പെട്ട് വിരണ്ടോടുകയും വഴിയില്‍ വീണുകിടക്കുകയും ചെയ്തു. അരിശം പൂണ്ട ബാലാം, കഴുതയ്ക്കിട്ട് വടി കൊണ്ട് മൂന്നു തവണ അടിച്ചു. കര്‍ത്താവ് നല്കിയ സംസാരശക്തിയാല് കഴുത, തന്നെ അടിച്ചതിന്റെ കാരണമന്വേഷിച്ചു. കഴുത സംസാരിക്കുന്നതു കേട്ടപ്പോള്‍ മാത്രമാണ് മുമ്പില്‍ നില്ക്കുന്ന കര്‍ത്താവിന്റെ ദൂതനെ ബാലാം കാണുന്നത്.
കര്‍ത്താവ് നിര്‍ദ്ദേശിക്കുന്ന വചനം മാത്രമേ ബാലാക്കിന്റെ പക്കലെത്തുമ്പോള്‍ ബാലാം പറയാവൂ എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ദൂതന് പ്രത്യക്ഷപ്പെട്ടത്. ഈ നിര്‍ദ്ദേശപ്രകാരമാണ് ബാലാം ഇസ്രായേലിനെ ശപിക്കുന്നതിനു പകരം അനുഗ്രഹിച്ചതും ഭാവിയില്‍ ജനിക്കാനിരുന്ന രാജാവിനെയും അവന്റെ ജനനത്തില്‍ പ്രത്യക്ഷപ്പെടാനിരുന്ന നക്ഷത്രത്തെയും കുറിച്ച് പ്രവചിച്ചതും (സംഖ്യ 24,17). ഇതിന്റെ വെളിച്ചത്തിലാണല്ലോ പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികള്‍ ഈശോയുടെ ജനനവേളയില്‍, ഇസ്രായേലിന് ജനിച്ചിരിക്കുന്ന രാജാവിനെ അന്വേഷിച്ച് ജറുസലേമിലെ രാജകൊട്ടാരത്തിലെത്തുന്നത് (മത്തായി 2:1-12).
മറിയത്തിന് ഗബ്രിയേല്‍ ദൂതന് പ്രത്യക്ഷപ്പെടുന്നത്, മിശിഹായ്ക്ക് വഴിയൊരുക്കുന്ന യോഹന്നാന്‍സ്നാപകന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിന്റെ ആറാം മാസത്തിലാണ്. ഇരുസംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനാണ് ആറാം മാസം എന്ന സമയസൂചന സുവിശേഷകന് നല്‍കുന്നത്. സഖറിയായ്ക്ക് അറിയിപ്പ് ലഭിച്ചത് ജറുസലേം ദൈവാലയത്തില്‍ വച്ചാണെങ്കില്‍, മറിയത്തിനത് ലഭിച്ചത് നസ്രത്തിലെ ലളിതമായ കുടുംബസാഹചര്യത്തിലാണ്. ശക്തരെ അവരുടെ സിംഹാസനങ്ങളില്‍ നിന്നു താഴെയിറക്കി, വിനീതരെ ഉയര്‍ത്തുന്ന, ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്ന പുതിയനിയമത്തിന്റെ നൂതനശൈലി വ്യക്തമാക്കുന്നതാണ് അറിയിപ്പിന്റെ സ്ഥലങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം.
കന്യകയായ മറിയത്തെ അവതരിപ്പിച്ചിരിക്കുന്നത് ദാവീദ് വംശജനായ യൗസേപ്പുമായി ബന്ധിപ്പിച്ചാണ്. മറിയത്തില്‍ നിന്നു ജനിക്കാനിരിക്കുന്നവന് നിയമപ്രകാരം ദാവീദിന്റെ പുത്രനാണ് എന്നു സാരം. യാക്കോബിന്റെ ഭവനത്തിന്മേല് എന്നേയ്ക്കും വാഴുവാനുള്ള നിത്യരാജാവ് ദാവീദിന്റെ പുത്രനായി ജനിക്കും എന്നായിരുന്നല്ലോ ദൈവം പ്രവാചകനായ നാഥാനിലൂടെ നല്കിയ വാഗ്ദാനം (2 സാമു. 7:12-14). ഈ വാഗ്ദാനത്തിന്റെ തന്നെ ഭാഷയുപയോഗിച്ചാണ് ഗബ്രിയേല്‍ മറിയത്തോട് രക്ഷകന്റെ ജനനത്തെക്കുറിച്ച് അറിയിക്കുന്നത് (ലൂക്കാ 1:32-33). ജറീക്കോയിലെ അന്ധന് ഈശോയെ വിളിച്ചപേക്ഷിക്കുന്നതും ജറുസേലം പ്രവേശനവേളയില് ജനക്കൂട്ടം ആര്ത്തുവിളിക്കുന്നതുമെല്ലാം ‘ദാവീദിന്റെ പുത്രാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണല്ലോ.
യൗസേപ്പുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു; അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, ‘ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും’ (ലൂക്കാ 1:34) എന്ന് ദൂതനോട് അവള് ചോദിക്കുന്നതും. ദൈവമാണ് ഗബ്രിയേല്‍ ദൂതനെ മറിയത്തിന്റെ പക്കലേക്ക് അയച്ചത് എന്ന് എടുത്തുപറയുന്നത് അറിയിക്കാന്‍ പോകുന്ന മംഗളവാര്‍ത്ത ദൈവത്തില്‍ നിന്നു തന്നെയാണ് എന്നു കാണിക്കാനാണ്. മാലാഖവൃന്ദത്തിന്റെ തലവന്‍ സര്‍വ്വശക്തനായ ദൈവത്താല്‍ പരിശുദ്ധയായ കന്യകയുടെ പക്കലേയ്ക്ക് അയയ്ക്കപ്പെട്ടത്, അസാധാരണവും രഹസ്യാത്മകവുമായ സംഭവത്തിന്റെ നല്ല വാര്‍ത്ത അറിയിക്കുന്നതിനു വേണ്ടിയായിരുന്നു.
കൃപ നിറഞ്ഞവളേ, എന്ന അഭിസംബോധന ദൈവപുത്രന്റെ മാതാവാകുന്നതിന് മറിയത്തിനുള്ള യോഗ്യത വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള സവിശേഷമായ തിരഞ്ഞെടുപ്പിനെയും ഒരുക്കലിനെയുമാണ് ദൈവകൃപ സൂചിപ്പിക്കുന്നത്. കര്‍ത്താവ് നിന്നോടു കൂടെ എന്ന് ദൂതന് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ത്ഥമിതാണ്. കൃപ ദൈവത്തിന്റെ ദാനമാണ്. ഇതിന്റെ മറുവശമാണ്, നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു എന്ന പ്രസ്താവനയിലുള്ളത്.
പാപക്കറ ഏശാതെ ജീവിച്ചുകൊണ്ട് മറിയം ദൈവത്തിന്റെ ഈ കൃപാദാനത്തോട് പൂര്‍ണ്ണമായി സഹകരിച്ചു. തന്റെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും ജീവിതം മുഴുവനും വഴിയാണ് മറിയം ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയത്. ഇതെക്കുറിച്ച് ബീഡ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: “സത്യമായും അവള് കൃപ നിറഞ്ഞവളായിരുന്നു. ദൈവികപ്രീതിയാല് അത് അവള്‍ക്ക് നല്കപ്പെട്ടു. പകരം, കന്യാത്വമെന്ന മഹത്വപൂര്‍ണ്ണമായ ദാനം സ്ത്രീകളില്‍ ആദ്യമായി അവള് കര്ത്താവിന് സമര്‍പ്പിക്കുന്നു. അപ്രകാരം മാലാഖയുടെ ജീവിതത്തെ അനുകരിക്കാന്‍ ആഗ്രഹിച്ച അവള്‍ക്ക്, ഒരു മാലാഖയെ കാണാനും സംസാരിക്കാനും ഭാഗ്യം കൈവന്നു. കൃപയും സത്യവും ആരിലൂടെ വന്നുവോ ആ ഈശോമിശിഹായ്ക്കു ജന്മം നല്കിയവള് കൃപ നിറഞ്ഞവളായിരുന്നു. അതുകൊണ്ട് സത്യമായും കര്‍ത്താവ് അവളോടു കൂടെ ഉണ്ടായിരുന്നു.”
മറിയം ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്നും അവന് അത്യുന്നതന്റെ പുത്രന് എന്ന് വിളിക്കപ്പെടുമെന്നുമുള്ള അറിയിപ്പ് മറിയത്തിന് പൂര്‍ണ്ണമായി മനസ്സിലായില്ല. ദൂതന് നല്കിയ വിശദീകരണവും മാനുഷിക ബുദ്ധിയ്ക്ക് ഗ്രഹിക്കാവുന്നതിലുപരിയായിരുന്നു. “പരിശുദ്ധാരൂപി നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും” എന്നായിരുന്നല്ലോ ഗബ്രിയേല്‍ മാലാഖ നല്കിയ വിശദീകരണം. ദൈവാരൂപിയുടെ പ്രവര്ത്തനത്താലാണെങ്കിലും വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായാല്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെയും സഹനങ്ങളെയും കുറിച്ച് മറിയം ഒരുനിമിഷം ചിന്തിച്ചുകാണണം.
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഉറച്ചുവിശ്വസിച്ച മറിയം, ദൈവികപദ്ധതിക്ക് പൂര്‍ണ്ണമായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതായാണ് തുടര്‍ന്ന് നമ്മള് കാണുന്നത്. അവള് പ്രത്യുത്തരിച്ചു: “ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ.” മറിയം ദൈവകൃപ നിറഞ്ഞവളും ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയവളുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മറുപടി. മറിയത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണമാണ് നാമിവിടെ കാണുന്നത്. കര്‍ത്താവിന്റെ ദാസിയായുള്ള സമര്‍പ്പണം. നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറഞ്ഞപ്പോള്‍ ദൈവത്തിന്റെ വചനം മറിയത്തില്‍ മനുഷ്യനാവുകയായിരുന്നു.
സഭാപിതാവായ ഇരണേവൂസിന്റെ വാക്കുകളില്‍: “ദൈവത്തിന്റെ വചനത്തോട് മറുതലിച്ച് ദൈവത്തില്‍ നിന്ന് ഓടിയകന്ന ദൂതന്റെ (സാത്താന്റെ) വാക്കുകളാല്‍ ഹവ്വാ വശീകരിക്കപ്പെട്ടെങ്കില്, ദൈവത്തിന്റെ വചനം അനുസരിക്കുന്നതുവഴി മറിയം ദൈവത്തെ വഹിക്കും എന്ന സന്തോഷകരമായ വര്‍ത്തമാനം ദൂതനില്‍ നിന്ന് സ്വീകരിച്ചു. ആദ്യത്തേയാള്‍ (ഹവ്വാ) ദൈവത്തെ ധിക്കരിക്കുന്നതിനു വേണ്ടി വശീകരിക്കപ്പെടുകയും അതുവഴി പാപത്തില്‍ വീഴുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെയാള്‍ (കന്യകാമറിയം) ദൈവത്തെ അനുസരിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും അതുവഴി ഹവ്വായുടെ വക്താവായി മാറുകയും ചെയ്തു. ഒരു കന്യകയുടെ പ്രവൃത്തി വഴി മനുഷ്യകുലം മരണത്തിന് കീഴടങ്ങി. മറ്റൊരു കന്യകയാല്‍ അതു പൂര്‍വ്വസ്ഥിതിയിലായി. വാസ്തവത്തില്‍, ആദ്യത്തെ മനുഷ്യനാല്‍ ഉണ്ടായ പാപം ആദ്യജാതനേറ്റ കഠിനസഹനം വഴി ഇല്ലാതാക്കപ്പെട്ടു. സര്‍പ്പത്തിന്റെ കൗശലത്തെ പ്രാവിന്റെ നിഷ്കളങ്കത കീഴടക്കി.”
മറിയം എപ്രകാരമാണ് ഒരേ സമയം കന്യകയും മാതാവുമായി തുടരുന്നത് എന്ന് സഭാപിതാവായ ജെറോം വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്: “കതകുകള്‍ അടച്ചിരുന്നു; ഈശോ അകത്ത് പ്രവേശിച്ചു” എന്നു നമ്മള് സുവിശേഷത്തില്‍ വായിക്കുന്നു (യോഹ. 20:19.26). അടഞ്ഞ വാതിലിലൂടെ പ്രവേശിച്ചവന് ഭൂതമോ അരൂപിയോ ആയിരുന്നില്ല. യഥാര്‍ത്ഥ ശരീരത്തോടു കൂടിയ യഥാര്‍ത്ഥ മനുഷ്യനാണവന്‍. അവന് പറയുന്നു: “എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതു പോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ” (ലൂക്കാ 24:39). അവന് മാംസവും അസ്ഥികളും ഉണ്ടായിരുന്നു. എങ്ങനെയാണ് മാംസവും അസ്ഥികളും അടഞ്ഞ വാതിലിലൂടെ അകത്ത് പ്രവേശിക്കുന്നത്? വാതിലുകള്‍ അടച്ചിരുന്നപ്പോള്‍ തന്നെ അവന് അകത്ത് പ്രവേശിക്കുന്നു. എന്നാല്‍, അവന് പ്രവേശിക്കുന്നത് നമ്മള് കാണുന്നില്ല. എങ്ങനെയായാലും പ്രവേശിച്ചവന് അകത്തുണ്ട്. അവന് എങ്ങനെ പ്രവേശിച്ചു എന്നതിനു തെളിവില്ല. ദൈവത്തിന്റെ ശക്തി അത് നിര്‍വ്വഹിച്ചു എന്ന് നീ വിശ്വസിക്കുന്നു. ഇതുപോലെ തന്നെ അവന് കന്യകയില്‍ നിന്നു ജനിച്ചു. അവള് ജന്മം നല്‍കിയതിനു ശേഷവും കന്യകയായി തുടരുന്നു. ഇതും ദൈവത്തിന്റെ ശക്തിയുടെ പ്രവര്‍ത്തനമാണെന്നു നീ വിശ്വസിക്കണം.”
മറിയത്തിന് ലഭിച്ച മംഗളവാര്‍ത്ത മനുഷ്യവര്‍ഗ്ഗം മുഴുവനും വേണ്ടിയുള്ള സദ്വാര്‍ത്തയാണ്. പ്രവാചകനായ ഏശയ്യായിലൂടെ ദൈവം അരുളിച്ചെയ്തിരുന്നവ പൂര്‍ത്തിയാകുന്നതിന്റെ ഭാഗം കൂടിയായിരുന്നത് (രണ്ടാം വായന). “എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്ക് രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ഭയപ്പെടേണ്ട. വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെ മേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും” (ഏശ. 44:1-3).
വറ്റിവരണ്ട മനുഷ്യജീവിതങ്ങളില്‍ ജീവജലത്തിന്റെ അരുവികള്‍ ഒഴുക്കാനും നമ്മുടെ മേല്‍ കര്‍ത്താവിന്റെ റൂഹായെയും അവിടുത്തെ അനുഗ്രഹങ്ങളെയും സമൃദ്ധമായി വര്‍ഷിക്കാനും ദൈവം ആരംഭിക്കുന്നതാണ് മറിയത്തിനു ലഭിച്ച മംഗളവാര്‍ത്തയുടെ സാരം. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവികപദ്ധതിയോട് സഹകരിച്ച് ജീവിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
🎴🎴🦋🎴🎴🦋🎴🎴🦋🎴🎴
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*