ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശം അനുവദിച്ചുള്ള വിധി അന്തിമ വാക്കല്ലെന്ന് സുപ്രീം കോടതി. ശബരിമല വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തക ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.ജസ്റ്റീസ് എസ്.എ ബോബ്ഡെയാണ് വാക്കാൽ പരാമർശം നടത്തിയത്. ബിന്ദുവിന്റെ ഹർജി പരിഗണിക്കാനായി അടുത്താഴ്ചത്തേക്ക് മാറ്റി. ശബരിമല വിഷയം വിശാല ബെഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. 2018 സെപ്റ്റംബറിലെ വിധി ഇതുമായി ബന്ധപ്പെട്ട അവസാന വാക്കല്ല- ബോബ്ഡെ പറഞ്ഞു.
ശബരിമല യുവതി പ്രവേശനം; വിധി അന്തിമ വാക്കല്ലെന്ന് സുപ്രീം കോടതി
