മലപ്പുറം : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 24 വരെ നീട്ടി. സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ ഐ.സി.എസ്.സി/ സി.ബി.എസ്.സി എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്കും കോളജുകളില്‍ പ്രൊഫഷനല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ഫോം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 24 നകം ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാഎക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
