തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ അനൂപ് എന്ന യുവാവിന് ക്രൂരമര്‍ദനമേറ്റു. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേതുടർന്ന് സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു. അനൂപിനെ മർദിച്ച ശാന്തിഗിരി പ്രിയാ ഭവനിൽ ഷിബു വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. ഷിബുവിനെ രണ്ടു പേർ ചേർന്നു മർദിച്ചതായി കാണിച്ചു ഭാര്യ പ്രതിഭ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഷിബുവും സുഹൃത്തും ചേർന്ന് അനൂപിനെ റോഡിൽ തള്ളിയിട്ട് മർദിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ബൈക്കിനു വഴി മാറിക്കൊടുക്കാത്തതാണ് ഇരുവിഭാഗവും ഏറ്റുമുട്ടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. അനൂപിന് ഒപ്പമുണ്ടായിരുന്ന വിനീതിനും മർദനമേറ്റിട്ടുണ്ട്.
തിരുവന്തപുരത്ത് വാഹനത്തിന് സൈഡ് നൽകാത്തതിന്റെ പേരിൽ യുവാവിനു ക്രൂര മർദനം
