തിരുവനന്തപുരം: ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച്‌ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ രംഗത്ത്. കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണിയെന്നാണ് ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തിയത്.
കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടു. കെഎസ്‌ആര്‍ടിസിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്ബില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.