1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ തനത് സീനിയോറിറ്റിയോടെ ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. പ്രൊഫഷണൽ ആന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈൻ പോർട്ടലായ www.employment.kerala.gov.in ൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യുവൽ ഓപ്ഷൻ വഴിയും സ്മാർട്ട് ഫോൺ വഴിയും പ്രത്യേക പുതുക്കൽ നടത്താം. ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിച്ചും രജിസ്ട്രേഷൻ പുതുക്കാമെന്ന് തിരുവനന്തപുരം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.