വാർത്തകൾ
🗞🏵 *ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ വിശ്വാസികള്‍ ചെറുക്കുമെന്നും, അവിടെ രാഷ്ട്രീയം ഇല്ലാത്ത ഭരണ സംവിധാനം കൊണ്ടുവരണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.* ക്രിസ്തീയ സഭകളിൽ ചർച്ച് ആക്ട് വഴി രാഷ്ട്രീയ ഭരണ സംവിധാനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഹൈന്ദവ ക്ഷേത്രങ്ങളിലെ രാഷട്രീയ ഭരണ സംവിധാനം പരാജയമാണന്ന് രാഷ്ട്രീയക്കാരൻ തന്നെയായ കുമ്മനം രാജശേഖരന്റെ പ്രസ്താവന.
🗞🏵 *ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം തടയാൻ താരസംഘടനായ അമ്മ ശ്രമം നടത്തിയെങ്കിലും പരാജയമാണുണ്ടായതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു.* ചലച്ചിത്ര മേഖലയിൽ ന്യൂ ജനറേഷൻ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് നിയന്ത്രിക്കാൻ താര സംഘടന നിയമാവലി ഭേദഗതി ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ജനറൽ ബോഡിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പുണ്ടായതോടെ ഈ നീക്കം പരാജയപ്പെട്ടുവെന്നും ഇടവേള ബാബു വ്യക്തമാക്കി.
🗞🏵 *തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കോപ്പറേഷനില്‍ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചതില്‍ ഭൂരിഭാഗം പേരും എഞ്ചിനീയര്‍മാരും ബിരുദധാരികളും.* ഡിപ്ലോമ ഉള്ളവരടക്കം 7000 ഉന്നത ബിരുദധാരികളാണ് ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവുകള്‍ക്കായി അപേക്ഷിച്ചത്. ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് വണ്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
🗞🏵 *പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും നിലംപരിശായി കോണ്‍ഗ്രസ്.* മൂന്ന് മണ്ഡലങ്ങളിലും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്
🗞🏵 *ആസാമിലെ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്കു നീട്ടി* കേന്ദ്രസര്‍ക്കാര്‍. കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും സംഘടന തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു
🗞🏵 *കോള്‍ നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ സേവനദാതാക്കൾ.* ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇതിൽ ഇടപെടില്ലെന്നാണ് സൂചന. ഒന്നടങ്കം വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രായിയുടെ തീരുമാനം.
🗞🏵 *മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം.* ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
🗞🏵 *ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടി.* ഡിസംബര്‍ 15 വരെയാണ് നീട്ടിയത്. സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ശരാശരി കടന്നുപോകുന്ന വാഹനങ്ങളുടെ നാലിലൊന്നുപോലും ഫാസ്ടാഗ് എടുത്തിട്ടില്ല.
🗞🏵 *അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം കിട്ടിയതില്‍ ആഹ്ലാദമെന്ന് എം.ടി വാസുദേവന്‍നായര്‍.* ജ്ഞാനപീഠം പട്ടികയില്‍ നേരത്തേ കേള്‍ക്കാന്‍ ആഗ്രഹിച്ച പേരാണ് അക്കിത്തത്തിന്റേത്. അക്കിത്തം എഴുതിയതെല്ലാം എണ്ണപ്പെട്ട കൃതികളാണെന്നും എം.ടി കോഴിക്കോട്ട് പറഞ്ഞു.
🗞🏵 *കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരന്‍ വീണ് പരുക്കേറ്റത് ലാത്തിയേറിലല്ല, ചൂരല്‍ വീശി വാഹനം തടയാന്‍ ശ്രമിച്ചപ്പോഴെന്ന് ഡിവൈഎസ്പിയുടെ അന്വേഷണറിപ്പോര്‍ട്ട്.* ചൂരല്‍ ഉപയോഗിച്ച പൊലീസുദ്യോഗസ്ഥന്റേത് കുറ്റകരമായ അനാസ്ഥയാണ്. വാഹനപരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്ഐ ഇത് തടയാതിരുന്നതും വീഴ്ചയാണ്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും കൊല്ലം റൂറല്‍ എസ്പി ക്ക് കൈമാറിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
🗞🏵 *മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് കെ സി വേണുഗോപാൽ.* നാളത്തെ വിശ്വാസവോട്ടെടുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബിജെപി നീക്കമെന്ന് വേണുഗോപാൽ ആരോപിച്ചു.
🗞🏵 *എറണാകുളം ജില്ലയിലെ അപകട മരണങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍.* കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ 88 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്.കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ എറണാകുളം ജില്ലയില്‍ അപകടങ്ങളില്‍പ്പെട്ട് മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 1374 അപകടങ്ങളാണ് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
🗞🏵 *കാക്കനാട് നാളെ നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഹെല്‍മറ്റ് പരിശോധനയ്ക്ക് ഇറങ്ങാന്‍ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തീരുമാനം.* ഹെല്‍മറ്റില്ലാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്കെതിരെ പിഴ ഈടാക്കല്‍, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ തുടങ്ങിയ നടപടികളുണ്ടാകും.
🗞🏵 *മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും.* ശനിയാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മന്ത്രാലയ ഓഫീസില്‍ എത്തിയ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മകനും എം.എല്‍.എയുമായ ആദിത്യ താക്കറെയ്ക്കും ശിവസേനയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും ഒപ്പമാണ് ഉദ്ധവ് താക്കറെ ചുമതലയേല്‍ക്കാന്‍ എത്തിയത്.
🗞🏵 *കൊല്ലം റൂറല്‍ എസ്‍പിക്കെതിരെ പൊലീസ് ഓഫീസേഴ്‍സ് അസോയിയേഷന്‍ രംഗത്ത്.* വാഹന പെറ്റി പിരിവിന് എസ്‍പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ് അസോസിയേഷന്‍റെ പരാതി. കടയ്ക്കല്‍ സംഭവത്തിന്റെ പശ്ചാത്തലത്തലാണ് പൊലീസ് ഓഫീസേഴ്‍സ് അസോസിയേഷന്‍ എസ്‍പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്‍പിയുടെ നടപടി ഡിജിപിയുടെ സര്‍ക്കുലറിന് വിരുദ്ധമാണെന്ന് സംഘടന ആരോപിക്കുന്നു.
🗞🏵 *താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കാനൊരുങ്ങി ഷെയിന്‍ നിഗം.* വിലക്ക് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായില്ലെന്നാണ് താരം വ്യക്തമാക്കുക. നിര്‍മ്മാതാക്കളെ മാത്രം കേട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തതെന്നാണ് ഷെയിനിന്റെ നിലപാട്. ഇമെയില്‍ വഴിയാണ് പരാതി നല്‍കുക.
🗞🏵 *കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കാസര്‍ഗോഡ് ജില്ലയില്‍ ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2020 ജനുവരി മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2019 ഡിസംബര്‍ 01 മുതല്‍ അപേക്ഷ ക്ഷണിച്ചു.* ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്.ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും.
🗞🏵 *കൂടത്തായ് കൊലപാതക പരമ്ബരയിലെ ആദ്യ ഇര റിട്ട.ടീച്ചര്‍ പൊന്നാമറ്റത്തില്‍ അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ഡോഗ്കില്‍ പ്രിസ്ക്രിപ്ഷന് നല്‍കിയ ഡോക്ടറെ തിരിച്ചറിഞ്ഞു.* കോഴിക്കോട് മൃഗാശുപത്രിയില്‍ 2012 കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരെയാണ് തിരിച്ചറിഞ്ഞത്. അന്നമ്മ വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണസംഘമാണ് ഡോക്ടര്‍മാരെ തിരിച്ചറിഞ്ഞത്.
🗞🏵 *ലൈംഗിക തൊഴിൽ പൂർണമായും നിയമവിധേയമാക്കിക്കൊണ്ടാണ് ലൈംഗിക തൊഴിൽ കൂടുതൽ സുതാര്യമാക്കികൊണ്ടുള്ള പുതിയ നിയമം നോർതേൺ ടെറിട്ടറി പാർലമെന്റിൽ പാസായത്.* ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് നിയമം സർക്കാർ കൊണ്ടുവന്നത്. ലൈംഗിക തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ നോർതേൺ ടെറിട്ടറി ലൈംഗികത്തൊഴിൽ ക്രിമിനൽ കുറ്റമല്ലാതാക്കി.
🗞🏵 *മോഡറേഷനിലൂടെ ജയിച്ച നൂറ്റി പതിനെട്ട് ബിടെക് വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി എംജി സർവകലാശാല.* വിവാദ മാർക്ക് ദാനം പിൻവലിച്ചതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് തിരികെ നൽകിയില്ലെങ്കിൽ പൊലീസിനെ സമീപിക്കാനും സർവകലാശാല തീരുമാനിച്ചു.
🗞🏵 *വാരിയെല്ല് പൊട്ടി ചികിത്സ തേടിയ വീട്ടമ്മയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് ചികിത്സ നൽകാതെ സർക്കാർ ആശുപത്രി ജീവനക്കാർ.* വേദന കടിച്ചമര്‍ത്തി ഒന്നര മണിക്കൂറോളമാണ് വീട്ടമ്മയ്ക്ക് ആംബുലന്‍സില്‍ കഴിയേണ്ടിവന്നത്. കോഴിക്കോട് മുക്കത്തുള്ള ജാനുവെന്ന വീട്ടമ്മക്കാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. ഒടുവിൽ ചികിത്സ ലഭിക്കാൻ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
🗞🏵 *മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് ട്രക്കിൽ കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു.* 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടിയിൽ നിന്നാണ് മോഷണം നടന്നത്. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
🗞🏵 *സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അടുത്ത മാസം മുതല്‍ അമ്പത് ശതമാനം വരെ വില വര്‍ധന.* യുഎഇയിലും സൗദിയിലുമാണ് ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50 ശതമാനം വില വര്‍ധിക്കുന്നത്. സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്താനാണ് യുഎഇ കാബിനറ്റിന്റെ പുതിയ തീരുമാനം.
🗞🏵 *രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയിട്ട അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം.* ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടു. അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തി.
🗞🏵 *സ്‌കൂളില്‍ ഗ്യാസ് സിലിണ്ടര്‍ കാലില്‍ വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി.*
സ്‌കൂളിലെ പാചക ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന സിലിണ്ടര്‍ കാലില്‍ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് നിറ സിലിണ്ടര്‍ എടുപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെ പി ഗോപാലകൃഷ്ണന്‍ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.
🗞🏵 *ഇനി സംസ്ഥാനത്തെ റോഡുകളില്‍ പൊലീസിന്റെ സ്മാര്‍ട്ട് വാഹന പരിശോധന.* അതായത് നിരത്തുകളില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ചെയ്ത് കംപ്യൂട്ടര്‍ സഹായത്തോടെ പിഴ നോട്ടീസ് തയാറാക്കുന്ന സംവിധാനം വരുന്നു.
🗞🏵 *വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടായിരുന്നതായി സ്ഥിരീകരണം.* ഡിആര്‍ഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ വിളിച്ചു വരുത്തിയ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാ പരിശോധനയ്ക്കായി നല്‍കിയിരുന്നു.
🗞🏵 *നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമാ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നു വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന് ഡോ. ബിജു.* ‘ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശമെന്നാണ് ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
🗞🏵 *മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യര്‍ത്ഥിച്ച് ഉദ്ധവ് താക്കറെ.* മഹാരാഷ്ട്രയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി പോന്നിരുന്ന സഹായങ്ങള്‍ ഇനിയും തുടരണമെന്നു അഭ്യര്‍ത്ഥിച്ച ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠ സഹോദരന്‍ എന്നാണ് വിശേഷിപ്പിച്ചത്.
🗞🏵 *കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലെ അഭ്യാസ പ്രകടനത്തിൽ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.* അഭ്യാസ പ്രകടനം നടത്തിയ ബസിന് പുറമേ ബൈക്കുകളും കാറുകളും കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ ടൂറിസ്റ്റ് ബസുകളിൽ കർശന പരിശോധന തുടരുകയാണ്.
🗞🏵 *നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി.* പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ ലെറ്റര്‍ ഹെഡും ശ്രീകുമാര്‍ മേനോന്റെ പക്കലുണ്ടെന്നായിരുന്നു മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്താനായില്ല.
🗞🏵 *ഷെയിന്‍ നിഗവുമായി പ്രൊഡ്യൂസേഴ്‌സിന്റെ തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു.* ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കും. സിനിമാ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി. സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത തരത്തിലാകും നിയമ നിര്‍മാണം.
🗞🏵 *തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ എഫ്‌ഐആർ പുറത്ത്.* മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും തടഞ്ഞു വച്ച് വെല്ലുവിളിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
🗞🏵 *ഷെയിൻ നിഗത്തിന് ചലച്ചിത്ര നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് സംവിധായകൻ രാജീവ് രവി.* ഷെയിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വഴക്കിലേർപ്പെട്ട് സംഭവം കൂടുതൽ വഷളാക്കുന്ന സാഹചര്യമല്ല ഉണ്ടാവേണ്ടത്, വേണ്ടത് പ്രശ്‌ന പരിഹാരമാണ്. ഷെയിനിനൊപ്പം ഇപ്പോൾ ഉപേക്ഷിക്കുമെന്ന് പറയുന്ന സിനിമ ചെയ്ത രണ്ട് സംവിധായകരുടെ ഭാവിയുമാലോചിക്കണമെന്നും സംവിധായകൻ.
🗞🏵 *ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യപുല്‍ക്കൂടിന്‍റെ ചരിത്രസ്ഥാനം പാപ്പ സന്ദര്‍ശിക്കും.* ആഗമനക്കാലത്തിന്റെ ആദ്യദിനത്തില്‍ വൈകുന്നേരം നാലുമണിയോടെയാണ് ഗ്രേച്യോയിലെ തിരുപ്പിറവിയുടെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുക. അവിടെവച്ച് പൂല്‍ക്കൂടിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം എന്താണെന്ന് ലോകത്തെ അറിയിക്കുന്ന ഒരു കത്ത് പ്രസിദ്ധപ്പെടുത്തുമെന്നും പാപ്പ കഴിഞ്ഞ ദിവസം പൊതുകൂടിക്കാഴ്ച വേദിയില്‍ വിശ്വാസികളെ അറിയിച്ചു.
🗞🏵 *മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം.* പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.വിവിധ സാഹിത്യ ശാഖകളിൽ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും സരസ്വതി ശിൽപവുമടങ്ങുന്നതാണ് ജ്ഞാനപീഠം.
🗞🏵 *തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ മെത്രാന്മാർ മരിയൻ വർഷം ഔദ്യോഗികമായി ആചരിക്കാനുള്ള പ്രഖ്യാപനം നടത്തി.* അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 8 മുതൽ, 2020 ഡിസംബർ എട്ടുവരെ നീണ്ടുനിൽക്കുന്നതായിരിക്കും മരിയൻ വർഷം. അഞ്ച് നൂറ്റാണ്ട് മുന്‍പ് അർജന്റീനയിൽ അർപ്പിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ കുർബാനയുടെ ഓർമ്മ ആചരണം മരിയന്‍ വര്‍ഷത്തില്‍ ഏപ്രിൽ ഒന്നാം തീയതി പ്യൂർട്ടോ സാൻ ജൂലിയൻ മലയിടുക്കിൽ നടത്തുമെന്നും ‘ഏജൻസിയെ ഫിഡസ്’ കത്തോലിക്കാ മാധ്യമത്തിന് അയച്ച കത്തിൽ ബിഷപ്പുമാർ വ്യക്തമാക്കി.
🗞🏵 *ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന സ്‌പെഷല്‍ സ്‌കൂളിനെതിരേ ഫേസ്ബുക്കിലൂടെ യുവാവ് നടത്തിയ വീഡിയോ പ്രചാരണം വ്യാജമെന്നു തെളിഞ്ഞു.* ചേര്‍ത്തല പാണാവള്ളിയിലെ അസീസ്സി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആന്‍ഡ് സ്‌പെഷല്‍ സ്‌കൂളിനെതിരേ തൃശൂര്‍ കേച്ചേരി സ്വദേശി നടത്തിയ പ്രചാരണത്തിലെ ഗൂഢലക്ഷ്യങ്ങളും പൊള്ളത്തരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തന്നെ തുറന്നുകാട്ടി. ഇതോടെ ക്ഷമാപണവും പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയുമായി രംഗത്തെത്തിയിരിക്കുകയാണു യുവാവ്.
🗞🏵 *‘സമുദായത്തിന് സമനീതി, അധികാരത്തിൽ പങ്കാളിത്തം’ എന്ന മുദ്രാവാക്യമുയർത്തി കേരള ലത്തീൻ കാത്തലിക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും ലത്തീൻ കത്തോലിക്കാ സമുദായ സംഗമവും ശനിയും ഞായറും നെയ്യാറ്റിൻകരയിൽ നടക്കും.* ശനി രണ്ടിന് കെഎൽസിഎ മുൻ മേഖലാ പ്രസിഡന്റ് വി.ജെ. ശലമോന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന പതാകാപ്രയാണം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
🗞🏵 *ഇരിങ്ങാലക്കുട രൂപത മുന്‍ വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ.ഡോ.ജോസ് ഇരിമ്പന്‍ (64) അന്തരിച്ചു.* സംസ്‌കാരം പിന്നീട്. പൂവത്തുശേരി ഇരിന്പന്‍ ദേവസിക്കുട്ടിഅന്നക്കുട്ടി ദമ്പതികളുടെ മകനാണ്.
🗞🏵 *വനിതാ മജിസ്‌ട്രേട്ടിനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കേരള വനിതാ കമ്മീഷന്‍.* ജുഡീഷ്യറിയില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്ന് എം സി ജോസഫൈന്‍ പറഞ്ഞു.
🗞🏵 *ഷെയ്ന്‍ നിഗം വിവാദത്തില്‍ നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്ന് സംവിധായകരുടെ സംഘടന ഫെഫ്ക.* കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഷെയ്ന്‍ നിഗം പെരുമാറിയ രീതി തെറ്റാണ്. എന്നാല്‍ ലഹരി സംബന്ധിച്ച നിര്‍മാതാക്കളുടെ പ്രതികരണം അതി വൈകാരികമാണ്. ഷൂട്ടിങ് സൈറ്റുകളില്‍ റെയ്ഡ് അപ്രായോഗികമെന്നും അദ്ധേഹം പറഞ്ഞു.
🗞🏵 *രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രംശസിച്ചു സംസാരിച്ച ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ ലോക്സഭയില്‍ മാപ്പ് പറഞ്ഞു.* പ്രഗ്യ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രഗ്യയുടെ മാപ്പ് പറച്ചില്‍.
🗞🏵 *രാത്രിയില്‍ വീട്ടില്‍ക്കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ .* ചക്കാലക്കുത്ത് ചാലിത്തൊടി സോമന്‍ (45)ആണ് നിലമ്ബൂര്‍ പോലീസിന്റെ പിടിയിലായത് . സ്റ്റേഷനിലെത്തി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
🗞🏵 *ജെഎന്‍യുവില്‍ ഉടന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അധ്യാപകര്‍ക്ക് സര്‍വകലാശാലയുടെ നിര്‍ദേശം.* മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്തവര്‍ , സെമിനാര്‍- അസൈന്‍മെന്റ് തുടങ്ങിയവ സമര്‍പ്പിക്കാത്തവര്‍ എന്നിവരെ ഡിസംബര്‍ 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതിപ്പിക്കില്ലെന്നും സര്‍വകലാശാലയുടെ സര്‍ക്കുലറില്‍ പറയുന്നു.
🗞🏵 *നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.* നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറില്ലെന്നറിയിച്ച് ഇന്നാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
🗞🏵 *ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കുന്നത് നൂറോളം കുട്ടികള്‍ക്ക്.* ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഇത്തരത്തില്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്തത്. സോന്‍ഭദ്രയിലെ എല്‍.പി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി തെഹ്‌രിയും (അരികൊണ്ടുള്ള വിഭവം) പാലും ആണ് കുട്ടികള്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഒരു ലിറ്റര്‍ പാല്‍ മാത്രമാണ് മനനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
🗞🏵 *കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല , ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതി അനുമതി നല്‍കി.* സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
💫💫💫💫💫💫💫💫💫💫💫
*ഇന്നത്തെ വചനം*
അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
തത്‌ക്‌ഷണം അവര്‍ വലകളുപേക്‌ഷിച്ച് അവനെ അനുഗമിച്ചു.
അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെ കണ്ടു – സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു.
തത്‌ക്‌ഷണം അവര്‍ വഞ്ചി ഉപേക്‌ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.
മത്തായി 4 : 18-22
💫💫💫💫💫💫💫💫💫💫💫
*വചന വിചിന്തനം*
ഈശോയാൽ വിളിക്കപ്പെട്ടവര്‍
ആദ്യത്തെ നാല് ശിഷ്യന്മാരെ വിളിക്കുമ്പോൾ അവർ തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിക്കുന്നു. വലയും വഞ്ചിയും പിതാവും അതിൽ ഉൾപ്പെടുന്നു. അതുവരെയുള്ള ജീവിതസാഹചര്യങ്ങൾ, ജീവിതമാർഗ്ഗം, ശൈലി എല്ലാം ഉപേക്ഷിക്കുന്നു.
നമ്മളും ഈശോയാൽ വിളിക്കപ്പെട്ടവരാണ്. കുടുംബ-സമർപ്പിത ജീവിതത്തിലൂടെ അവിടുത്തെ പിഞ്ചെല്ലുകയാണ് നമ്മൾ. പണ്ടേ ഉപേക്ഷിക്കേണ്ടതായിരുന്ന പലതും ഇപ്പോഴും കൂടെക്കൊണ്ടു നടക്കുന്നവരാണോ നമ്മൾ എന്ന് പരിശോധിക്കേണ്ടതാണ്. അഹങ്കാരം, അസൂയ, അലസത… ഉപേക്ഷിക്കേണ്ടതിന്റെ നിര നീണ്ടതായിരിക്കാം. അത് ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തവുമായിരിക്കും.
💫💫💫💫💫💫💫💫💫💫💫
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*