കൊച്ചി: നടന് ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് ഷെയ്നെതിരെ പരാതിയുമായി രംഗത്തെത്തിയത്.സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടത്. എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
നടന് ഷെയ്ൻ നിഗത്തിനെതിരെ കൂടുതല്‍ പരാതിയുമായി നിര്‍മാതാക്കള്‍
