വത്തിക്കാന്‍ സിറ്റി: ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. തായ്ലന്‍ഡ്,ജപ്പാന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങവേ വിമാനത്തില്‍വച്ചാണ് തന്റെ താത്പര്യം പാപ്പ പ്രകടിപ്പിച്ചത്. ചൈനയെ ഇഷ്ടപ്പെടുന്നുവെന്നും ബെയ്ജിംഗിലേക്കു പോകാന്‍ ആഗ്രഹമുണ്ടെന്നും പാപ്പ പറഞ്ഞു. ചൈനയ്ക്കും ഹോങ്കോംഗിനും മുകളിലൂടെ വിമാനം പറന്ന പശ്ചാത്തലത്തിലാണ് പാപ്പ പ്രതികരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. യാത്രക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനും ഹോങ്കോംഗ് ഭരണാധികാരി കാരിലാമിനും മാര്‍പാപ്പ സമാധാനശംസകള്‍ നേര്‍ന്ന് ടെലഗ്രാം അയച്ചിരിന്നു
ചൈന സന്ദര്ശിക്കാന്ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ
