ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് സഖ്യവും ഉപേക്ഷിച്ച് തിരിച്ച് പോയതോടെ അജിത് പവാറിനെ അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തി ബിജെപി. അജിത് പവാര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായ ഏക്‌നാഥ് ഖഡ്‌സെയാണ് അഭിപ്രായപ്പെട്ടത്.
അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും വാങ്ങരുതായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വന്‍കിട അഴിമതി കേസുകളില്‍ അദ്ദേഹം പ്രതിയാണെന്നും ഖഡ്‌സെ പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബിജെപി സഖ്യമുണ്ടാക്കരുതായിരുന്നുവെന്നും ഖഡ്സെ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അജിത് പവാറിനെ അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവ്
