ആളൂർ: ഇരിങ്ങാലക്കുട രൂപതയുടെ ഈ വർഷത്തെ “കേരളസഭാ താരം’ അവാർഡ് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന്. “സേവന പുരസ്കാരം’ അവാർഡുകൾക്ക് സാമൂഹിക പ്രവർത്തകൻ ഷിബു കെ. ജോസഫ്, മലയാള മനോരമ മുൻ അസി.എഡിറ്റർ ജോസ് തളിയത്ത് എന്നിവരെ തെരഞ്ഞെടുത്തു.
“കേരളസഭ’ സെമിനാറിന്റെ സമാപനത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഡിസംബർ 21 ന് ആളൂർ ബിഎൽഎം മാർതോമ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.