വയനാട്‌ : ക്ലാസ് മുറിയില്‍ വെച്ച്‌ വിദ്യാര്‍ഥിനി പാമ്ബുകടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ അധ്യയനം പുനഃരാരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്.അടുത്തയാഴ്ച പരീക്ഷകള്‍ ആരംഭിക്കുന്നത് പരിഗണിച്ചാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചത്.
കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന സ്‌കൂൾ അസംബ്ലിയോടെയായിരുന്നു ക്ലാസുകള്‍ക്ക്‌ തുടക്കം.നിയമപരമായ നടപടികൾ തുടരുന്നുണ്ടെന്നും സ്‌കൂളിന്റെ പ്രവർത്തനം സുഗമമായി നടക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തിയാണ് കളക്ടർ മടങ്ങിയത്.അതേ സമയം കുറ്റക്കാരായ അധ്യാപകരെ സ്‌കൂളില്‍ നിന്ന് പിരിച്ച്‌ വിടും വരെ സമരം തുടരാനാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ തീരുമാനം. സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബത്തേരിയിലെ ഗവ.സര്‍വജന സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി