ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.
പുല്‍വാമയിലെ തെച്ച്വാരയില് ഭീകരരുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ കണ്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്. മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
