മേപ്പാടി: വയനാട് ജില്ലയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് മാവോയിസ്റ്റുകളുടെ പോസ്റ്റര്‍.മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു.തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് എതിരെ പ്രതികരിക്കണം എന്നാണ് ആഹ്വാനം.ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ട്. തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടങ്ങി.
വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍
