മാര്‍ക്ക് ദാന വിവാദം കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും. സര്‍വകലാശാല എടുക്കേണ്ട നടപടികളാകും സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുക. മാര്‍ക്ക് ദാന വിവാദം പുറത്ത് വന്ന ശേഷം നടക്കുന്ന സിന്‍ഡിക്കേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കൂടുതല്‍ നടപടി, സോഫ്റ്റ് വെയര്‍ പരിഷ്ക്കരണം എന്നിവ പരിഗണിക്കും. കാര്യവട്ടം ക്യാമ്ബസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയും സിന്‍ഡിക്കേറ്റ് പരിഗണിക്കും. അസി. പ്രൊഫസര്‍ ഡോ. ജോണ്‍സണ്‍ മോശമായി പെരുമാന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് കമ്മീഷന്‍റെ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും.
മാര്‍ക്ക് ദാന വിവാദം സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും
